Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുഎസിലെ ഒരു പത്രത്തിൽ ചരമം 15പേജ്! കോവിഡിൽ ജനം മരിച്ചുവീഴുമ്പോൾ മാധ്യമങ്ങൾക്കും കൊടുക്കാനുള്ളത് മരണ വാർത്തകൾ മാത്രം; അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ്റ്റൺ ഗ്ലോബ് പത്രത്തിന്റെ ചരമ പേജുകൾ രാജ്യം നേരിടുന്ന ദുരന്തത്തിന്റെ നേർക്കാഴ്ച; 41000 ത്തിലധികം പേർക്ക് ജീവൻ നഷ്ടമായിട്ടും ഭീതി ഒഴിയാതെ അമേരിക്ക

മറുനാടൻ ഡെസ്‌ക്‌

ന്യയോർക്ക്: മൃതദേഹങ്ങൾ മറവുചെയ്യാൻ ശ്മശാനങ്ങൾ തികയാത്ത അവസഥയാണ് അമേരിക്കയിൽ ഇപ്പോൾ. യുഎസ് പത്രങ്ങളിലാവട്ടെ മരണ വാർത്തകൾ കൊണ്ട് നിറയുന്നു. അമേരിക്കയിലെ പ്രധാന പത്രങ്ങളിലൊന്നായ ബോസ്റ്റൺ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമ വാർത്തകളുമായാണ്. രാജ്യം നേരിടുന്ന കൊവിഡ് 19 ഭീതിയുടെ നേർമുഖമാണിതെന്നാണ് ട്വിറ്ററുകളിൽ പലരുടേയും അഭിപ്രായം.

മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രമാണ് ബോസ്റ്റൺ ഗ്ലോബ്. നരത്തെ ഇറ്റലിയിലും ദിനപത്രം ചരമവാർത്തകൾക്കായി ഭൂരിഭാഗം പേജുകളും മാറ്റിവെച്ചിരുന്നു.അമേരിക്കയിൽ ഇതുവരെ 7,58,000 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 41000 ത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. ന്യൂയോർക്കിൽ മാത്രം 18000 ത്തോളം പേരാണ് കൊവിഡ് 19 മൂലം മരിച്ചത്.അമേരിക്കയിൽ 26,889 പേരിലാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 1997 പേർ അമേരിക്കയിൽ മരിച്ചു.അതേസമയം ലോകത്തുകൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നിരിക്കുകയാണ്. മറ്റു പ്രധാന രാജ്യങ്ങളിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ സ്പെയിനിൽ 1.99 ലക്ഷവും ഫ്രാൻസിൽ 1.54 ലക്ഷവും ജർമനിയിൽ 1.46 ലക്ഷവും, യു.കെയിൽ 1.21 ലക്ഷവും ആണ് കണക്കുകൾ.

അതേസമയം കോവിഡ് അമേരിക്കൻ മാധ്യമങ്ങയെും ബാധിച്ചിട്ടുണ്ട്. പത്രങ്ങളിൽ പരസ്യവരുമാനം അടക്കമുള്ളവ ഗണ്യമായി കുറഞ്ഞു. ടാബ്ലോയിഡുകൾ അടക്കമുള്ള ഒരു ഡസൻ പത്രങ്ങൾ പൂട്ടൽ ഭീഷണിയിലാണ്. കോവിഡിൽ അലംഭാവം കാട്ടിയെന്ന ട്രംപിനെ നിശിതമായി വിമർശിക്കുന്നതുകൊണ്ട് ഇവർ സർക്കാറിന്റെ പരിഗണന കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

അമേരിക്കയിൽ ഈ രീതിയിൽ കോവിഡ് പടർന്നതിൽ പ്രസിഡന്റ് ട്രപിനും ഉത്തരവാദിത്വം ഉണ്ടെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്ന വിമർശനം. പ്രമുഖ മാധ്യമങ്ങളായ വാഷിങ്ങ്ടൺ പോസ്റ്റും, ന്യൂയോർക്ക് ടൈസും ഇത വിമർശനം ഉന്നയിക്കുന്നുണ്ട്. റിക് ലെവിറ്റ്‌സ് അടക്കമുള്ള അമേരിക്കയിലെ സുപ്രസിദ്ധ മാധ്യമപ്രവർത്തകരിൽ പലരും രൂക്ഷവിമർശനമാണ് ട്രംപിനുനേരെ ഉയർത്തുന്നത്. ട്രംപിന്റെ ജനപ്രീതീതിയാവട്ടെ ഇതോടെ കുത്തനെ ഇടിയുകയുമാണ്. പ്രസിഡന്റ് തെരഞ്ഞെുടപ്പ് കാമ്പയിനിടെ ഇത് അദ്ദേഹത്തിന് കിട്ടുന്ന അപ്രതീക്ഷിത അടിയായി മാറി. ഇതോടെ ഇനി ഒരു ഊഴം കൂടി ട്രംപിന് കിട്ടുമോ എന്നതും സംശയാസ്പദമാണ്.

തുടക്കത്തിൽ തന്നെ കോവിഡിനെ പകർച്ചപ്പനിയുമായി താരമത്യം ചെയ്ത് നിസ്സാരവത്ക്കരിക്കുകയും, കാണുന്നവർക്കെല്ലാം ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും നടക്കുകയാണ് ട്രംപ് ചെയ്തത്. 'കഴിഞ്ഞ വർഷം സാധാരണ പകർച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്. അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല. ജീവിതവും സാമ്പത്തികരംഗവും മുന്നോട്ട് പോയി. ഇപ്പോൾ 546 പേർക്കാണ് ( അമേരിക്കയിൽ) കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 22 മരണവും. അതിനെ പറ്റി ചിന്തിക്കൂ,' ട്രംപ് ട്വീറ്റ് ചെയ്തതാണ്. ഈ നിസ്സാരവത്ക്കരണവും അശാസ്ത്രീയതക്കും അനാസ്ഥക്കും കൊടുക്കേണ്ടിവന്ന വിലയാണ് ഇപ്പോഴത്തേ ആരോഗ്യ അടിയന്തരാവസ്ഥ എന്നാണ് പൊതുവെയുള്ള വിമർശനം.

തുടക്കത്തിൽ എല്ലാവർക്കും കൈ കൊടുത്തും കെട്ടിപ്പിടിച്ചുമാണ് ട്രംപ് നീങ്ങിയത്. അവസാനം നിരന്തര സമ്മർദം പൊതുസമൂഹത്തിൽനിന്ന് ഉയർന്നതിനെ തുടർന്നാണ് അയാൾ കോവിഡ് പരിശോധനക്ക് വിധേയനായത്. ബിസിനസുകാരനെപ്പോലെയാണ് ട്രംപ് കൊറോണക്കാലത്തും പെരുമാറുന്നതെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ രൂക്ഷമായ വിമർശിച്ചു കഴിഞ്ഞു. ഇങ്ങനെ ലോകം തകർന്നിട്ടും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത് ഓർക്കുക. ഏപ്രിൽ 12 ഈസ്റ്റർ ദിനത്തിൽ ആളുകൾ പള്ളികളിൽ തടിച്ചുകൂടണമെന്നും ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ അപ്പോഴേക്കും നിർത്തലാക്കുവാനാണ് ആഗ്രഹിക്കുന്നത് എന്ന് ട്രംപ് പറഞ്ഞുത് ഏവരെയും ഞെട്ടിപ്പിച്ചു. 'ഈസ്റ്റർ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. രാഷ്ട്രം ആ ദിനത്തിൽ വീണ്ടും തുറക്കപ്പെടുമെന്ന് താൻ പ്രത്യാശിക്കുന്നു എന്നും പറഞ്ഞു.'- ട്രംപ് പറയുന്നു.

കൂടുതൽ ശക്തമായ നടപടികൾ രോഗത്തെ തടയുവാൻ ആവശ്യമാണെന്ന് മെഡിക്കൽ രംഗത്തെ പല വിദഗ്ധരും ആവശ്യപ്പെടുന്ന സമയത്താണ് ഇത്തരത്തിലൊരു പ്രഖ്യാപനം വന്നത്. തുടർന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണർത്തുന്നത്. 'ആയിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഫ്ളൂ വന്ന് മരിക്കുന്നത്. എന്നിട്ട് നമ്മൾ രാഷ്ട്രം അടച്ചിടാറുണ്ടോ?' ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞതാണ്. ഇതെല്ലാം വലിയ വിമർശനമാണ് ട്രംപിനെതിരെ ഉയർത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP