Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജപ്പാനിൽ ഉണ്ടായത് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം; പസഫിക് സമുദ്രത്തിന്റെ അടിത്തട്ട് പ്രഭാവ കേന്ദ്രമെന്നും അധികൃതർ; സുനാമി മുന്നറിയിപ്പില്ല

ജപ്പാനിൽ ഉണ്ടായത് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം; പസഫിക് സമുദ്രത്തിന്റെ അടിത്തട്ട് പ്രഭാവ കേന്ദ്രമെന്നും അധികൃതർ; സുനാമി മുന്നറിയിപ്പില്ല

മറുനാടൻ മലയാളി ബ്യൂറോ

ടോക്കിയോ: ജപ്പാന്റെ കിഴക്കൻ തീരത്ത് ഭൂചലനം ഉണ്ടായിട്ടും സുനാമി മുന്നറിയിപ്പില്ല. ഇന്ന് രാവിലെയോടെയാണ് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. എന്നാൽ, ഇതിന്റെ ഭാ​ഗമായി സുനാമി മുന്നറിയിപ്പുകൾ ഒന്നും അധികൃതർ നൽ‌കിയിട്ടില്ല. പ്രാദേശിക സമയം പുലർച്ചെ 5.30 ഓടെയായിരുന്നു ഭൂചലനം.

ജപ്പാന്റെ കിഴക്കൻ തീരത്ത് നിന്നും 41.7 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രം. ജപ്പാനിലെ മിയോഗി തീരത്തുനിന്നും 50 കിലോമീറ്റർ അകലെയാണിത്.ആളപായം രേഖപ്പെടുത്തിയിട്ടില്ല. 2011ൽ മിയോഗിക്ക് 130 കിലോമീറ്റർ അകലെയുണ്ടായ വൻ ഭൂചലത്തിന് പിന്നാലെ കൂറ്റൻ സുനാമിയുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഭൂചലനത്തിലും പിന്നാലെയെത്തിയ ഭീകരമായ സുനാമിയിലും 16,000 ത്തോളം ജനങ്ങളാണ് മരിച്ചത്. ഫുകുഷിമാ ആണവനിലയത്തെയും സുനാമി തകർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP