Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യത്വത്തിന് കഴിഞ്ഞാൽ എത്ര വേണമെങ്കിലും വീണ്ടും സമ്പാദിക്കാൻ സാധിക്കും; ലോക് ഡൗണിനെ തുടർന്ന് കഷ്ടത അനുഭവിക്കുന്നവരെ ലോണെടുത്തും സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്

ഈ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യത്വത്തിന് കഴിഞ്ഞാൽ എത്ര വേണമെങ്കിലും വീണ്ടും സമ്പാദിക്കാൻ സാധിക്കും; ലോക് ഡൗണിനെ തുടർന്ന് കഷ്ടത അനുഭവിക്കുന്നവരെ ലോണെടുത്തും സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്

മറുനാടൻ ഡെസ്‌ക്‌

ലോക്ക്ഡൗണിനെ തുടർന്ന് കഷ്ടത അനുഭവിക്കുന്നവരെ ലോണെടുത്തും സഹായിക്കുമെന്ന് നടൻ പ്രകാശ് രാജ്. സമ്പാദ്യത്തിൽ കാര്യമായ കുറവ് വന്നതോടെയാണ് തീരുമാനം. ഈ പ്രതിസന്ധിയെ അതിജീവിക്കാൻ മനുഷ്യത്വത്തിന് കഴിഞ്ഞാൽ തനിക്ക് എത്ര വേണമെങ്കിലും വീണ്ടും സമ്പാദിക്കാൻ സാധിക്കും എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ കഷ്ടപ്പാടിന്റെ കാലത്ത് മുന്നിൽ നിൽക്കേണ്ടത് മനുഷ്യത്വമാണെന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ഒരു ജീവിതം തിരികെ നൽകാൻ താൽപര്യമുള്ളവർക്ക് സഹകരിക്കാമെന്ന് അഭ്യർത്ഥനയും പ്രകാശ് രാജ് ട്വീറ്റിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.

പ്രകാശ് രാജ് ഫൗണ്ടേഷൻ ലോക്ഡൗൺകാലത്ത് ചെയ്യുന്ന പ്രവർത്തികളേക്കുറിച്ചും ട്വീറ്റ് വിശദമാക്കുന്നുണ്ട്. നിരവധി കുടുംബങ്ങൾക്കാണ് പ്രകാശ് രാജിന്റെ പേരിലുള്ള ഫൗണ്ടേഷൻ ലോക്ക്ഡൗൺ കാലത്ത് സഹായമായത്. ഇതിന് പുറമേ ലോക്ക്ഡൗൺ സാരമായി ബാധിച്ച 30 ദിവസ വേതനക്കാരെയാണ് തന്റെ ഫാം ഹൗസിൽ പ്രകാശ് രാജ് സംരക്ഷിക്കുന്നത്. പുതുച്ചേരി, ചെന്നൈ, ഖമ്മാം എന്നിവിടങ്ങളിൽ നിന്നും ജോലി തേടിവന്ന പതിനൊന്ന് തൊഴിലാളികൾക്കാണ് പ്രകാശ് രാജ് അഭയമൊരുക്കിയത്. ഇവരുടെ പേരിൽ കുറച്ച് പണം നിക്ഷേപിക്കാൻ സാധിച്ചുവെന്നും പ്രകാശ് രാജ് ട്വിറ്ററിൽ വിശദമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP