Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ഡൗൺ ലംഘിച്ച് ഫുട്‌ബോൾ കളിച്ചവരുടേതെന്ന് കരുതി പൊലീസ് കൊണ്ടുപോയത് കുഞ്ഞു നിഹാലിന്റെ കാൽപ്പന്ത്; അയൽവീട്ടുകാരൻ സ്റ്റേഷനിൽ വിളിച്ച് സങ്കടം പറഞ്ഞതോടെ പന്തുമായി ഓടിയെത്തി; കുഞ്ഞ് മനസ് വേദനിച്ചതിൽ തെറ്റുതിരുത്തി കൊമ്പന്മീശക്കാരായ പൊലീസ് മാമന്മാരും; കസ്റ്റഡിയിലെടുത്ത പന്ത് തിരികെ നൽകി സോറിയും പറഞ്ഞു; ഇത് താൻ ഡാ കേരളാ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് പൊലീസ് കനത്ത നിയന്ത്രണങ്ങലണ് നടപ്പിലാക്കിയത്. നിരീക്ഷണങ്ങൾ ആകാശമാർഗം വരെ ശക്തമാക്കിയാണ് സേന മുന്നോട്ട് പോയത്. നിയമം ലംഘിച്ച് ക്രിക്കറ്റ് കളിച്ചവരദും ഫുട്‌ബോൾ കളിച്ചവരുമെല്ലാം കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഇപ്പോഴിതാ അറിയാതെ നോവിച്ച കുഞ്ഞുമനസിനോട് ക്ഷമാപണം നടത്തി തെറ്റുതിരുത്തി കേരളാ പൊലീസ്.

വെള്ളമുണ്ട സ്വദേശിയായ നിഹാൽ എന്ന ഒമ്പത് വയസ്സുകാരനെയാണ് പൊലീസുകാരുടെ പ്രവൃത്തി വേദനിപ്പിച്ചത്. ലോക്ഡൗൺ ലംഘിച്ച് ഫുട്ബോൾ കളിച്ചവരുടേതെന്ന് കരുതി പൊലീസ് തന്റെ പന്ത് എടുത്തുകൊണ്ടുപോയതാണ് കുഞ്ഞു നിഹാലിനെ വേദനിപ്പിച്ചത്. ഒടുവിൽ കുഞ്ഞുമനസ്സിന്റെ നൊമ്പരം അറിഞ്ഞ പൊലീസ് നിഹാലിന് പന്ത് തിരികെ നൽകി.

വെള്ളമുണ്ടയിലെ ഏതാനും മുതിർന്ന കുട്ടികൾ കഴിഞ്ഞ ദിവസം വൈകുന്നേരം ലോക്ഡൗൺ ലംഘിച്ച് ഫുട്ബോൾ കളിച്ചിരുന്നു. ഈ സമയം അതുവഴി വെള്ളമുണ്ട പൊലീസ് സംഘം പട്രോളിങ്ങിനായി വന്നതോടെ അവർ പന്ത് ഉപേക്ഷിച്ച് ഓടി. കുട്ടികൾ ഓടിയെങ്കിലും അവരുടെ പന്ത് പൊലീസ് പൊലീസ് എടുത്ത് വണ്ടിയിലിട്ടു. തൊട്ടടുത്ത് കിടന്ന മറ്റൊരു പന്തും പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. അവരുടേതാണെന്ന ധാരണയിൽ പൊലീസ് ആ പന്തും 'കസ്റ്റഡിയിലെടുത്തു'. എന്നാൽ അത് നിഹാലിന്റെതായിരുന്നു.

പന്ത് നഷ്ടപ്പെട്ടതോടെ നിഹാലിന് വിഷമം താങ്ങാനായില്ല. പന്ത് നഷ്ടപ്പെട്ട വേദനയിൽ ആ കൊച്ചു കുട്ടി ഉറങ്ങാതെ ഖുർ ആൻ പാരായണം നടത്തി തന്റെ പന്ത് തിരികെ കിട്ടാൻ പ്രാർത്ഥിക്കുകയായിരുന്നു. മകന്റെ വിഷമം കണ്ട് ഉമ്മ പറഞ്ഞതനുസരിച്ച് അയൽക്കാരൻ സ്‌റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞതോടെയാണ് കാര്യത്തിന്റെ 'ഗൗരവം' പൊലീസിന് മനസ്സിലായത്. തുടർന്ന് തിങ്കളാഴ്ച രാവിലെ എഎസ്ഐ സാദിർ തലപ്പുഴ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെത്തി നിഹാലിന് പന്ത് തിരികെ നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP