Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിനെ നിയന്ത്രിക്കുന്നതിന് അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്; കാനഡ - യുഎസ് അതിർത്തി സമീപ ഭാവിയിൽ തുറക്കില്ലെന്നു പ്രധാനമന്ത്രി

കോവിഡിനെ നിയന്ത്രിക്കുന്നതിന് അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്; കാനഡ - യുഎസ് അതിർത്തി സമീപ ഭാവിയിൽ തുറക്കില്ലെന്നു പ്രധാനമന്ത്രി

പി.പി. ചെറിയാൻ

കാനഡ: യുഎസ് കാനഡ അതിർത്തി സമീപ ഭാവിയിലൊന്നും പൂർണ്ണമായി തുറക്കില്ലെന്ന് കനേഡിയൻ പ്രൈമിനിസ്റ്റർ ജസ്റ്റിൻ ട്രുഡൊ പറഞ്ഞു. ഏപ്രിൽ 16 വ്യാഴാഴ്ച പ്രധാനമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.

യുഎസ് കാനഡ അതിർത്തി 5500 മൈൽ നീണ്ടു കിടക്കുന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കുന്നതിന് അതിർത്തിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. യുഎസ് ഗവൺമെന്റുമായി അതിർത്തി നിയന്ത്രണങ്ങളെ കുറിച്ചു ചർച്ച നടത്തിവരികയാണ് ജസ്റ്റിൻ പറഞ്ഞു.

അത്യാവശ്യകാര്യങ്ങൾക്ക് അതിർത്തിയിലൂടെ കർശന പരിശോധനയ്ക്കുവിധേയമായി പ്രവേശനം അനുവദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. എല്ലാ രാജ്യങ്ങളും ചെയ്യുന്നതുപോലെ ഞങ്ങൾക്കും ഞങ്ങളുടെ പൗരന്മാരെ സംരക്ഷിക്കേണ്ടതുണ്ട്. അമേരിക്കൻ ജനസംഖ്യയുമായി തുലനം ചെയ്യുമ്പോൾ ഒൻപതിരട്ടി കുറവാണ് കനേഡിയൻ ജനസംഖ്യ. അവരുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്.

ന്യൂയോർക്ക് സംസ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു കനേഡിയൻ പ്രവിൻസുകളിലാണ് (ക്യുബക്ക്, ഒന്റാരിയൊ) കൊറോണ വൈറസ് വ്യാപകമായി കണ്ടുവരുന്നത്. കോവിഡ് 19 വ്യാപകമാകുന്നതിനു മുമ്പ് 2.4 ബില്യൺ വിലമതിക്കുന്ന വസ്തുക്കളും 400,000 ആളുകളുമാണ് യുഎസ് കാനഡ അതിർത്തി കടന്നു പോയിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമേരിക്കയുമായി നല്ല ബന്ധമാണ് കാനഡ വെച്ചു പുലർത്തുന്നതെന്നും അതിർത്തി തുറക്കുന്ന കാര്യം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP