Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക് ഡൗൺ കാലത്തും ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവം; ഫോൺ റീച്ചാർജ്ജ് ചെയ്തപ്പോൾ നഷ്ടമായ 239 രൂപ സംബന്ധിച്ച പരാതി നൽകിയ ഡോക്ടർക്ക് നഷ്ടമായത് 39,000 രൂപ; സൈബർ ഹാക്കിങ്ങിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയുമായി ഡോ. ഷർമിള

ലോക് ഡൗൺ കാലത്തും ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ സജീവം; ഫോൺ റീച്ചാർജ്ജ് ചെയ്തപ്പോൾ നഷ്ടമായ 239 രൂപ സംബന്ധിച്ച പരാതി നൽകിയ ഡോക്ടർക്ക് നഷ്ടമായത് 39,000 രൂപ; സൈബർ ഹാക്കിങ്ങിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയുമായി ഡോ. ഷർമിള

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ലോക് ഡൗൺ കാലത്ത് കേരളത്തിൽ ഓൺലൈൻ തട്ടിപ്പും. ബാലുശ്ശേരി ഉണ്ണികുളം ഇയ്യാട് സ്വദേശിനി ഡോ. ഷർമിളക്ക് സൈബർ ഹാക്കിങ്ങിലൂടെ നഷ്ടമായത് 39,000 രൂപയാണ്. മൊബൈൽ ഫോൺ റീചാർജ്ജ് ചെയ്തതിലെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതോടെയാണ് ഷർമ്മിളക്ക് കൂടുതൽ പണം നഷ്ടമായത്. സ്വകാര്യ മൊബൈൽ കമ്പനിയുടെ കസ്റ്റമർ കെയർ എക്‌സിക്യുട്ടീവായി ചമഞ്ഞ് വിളിച്ച ആളാണ്ആയുർവേദ ഡോക്ടറുടെ അക്കൗണ്ടിൽനിന്ന് 39,000 രൂപ തട്ടിയെടുത്തത്. സംഭവത്തെ തുടർന്ന് ബാലുശ്ശേരി പൊലീസിലും ബാലുശ്ശേരി എസ്.ബി.ഐ. മാനേജർക്കും പരാതിനൽകിയിട്ടുണ്ട്.

സ്വകാര്യ മൊബൈൽ കമ്പനിയുടെ ആപ്പ് വഴി ഫോൺ റീച്ചാർജുചെയ്ത ഡോക്ടർക്ക് ആദ്യം നഷ്ടമായത് 239 രൂപയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മൊബൈൽ കമ്പനിയുടെ നോഡൽ ഓഫീസർക്ക് പരാതിനൽകിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. തുടർന്ന് ട്വിറ്ററിൽ വീണ്ടും പരാതി മെസേജ് ആയി അയച്ചു. ഇതോടെ ട്വിറ്റർ വഴി 10 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് മറുപടിയും എത്തി. അടുത്തദിവസം ഡോക്ടറുടെ ഫോണിലേക്ക് സ്വകാര്യ മൊബൈൽ കമ്പനിയുടെ കസ്റ്റമർ കെയർ എക്‌സ്‌ക്യുട്ടീവ് എന്ന പേരിൽ ഒരാൾ വിളിക്കുകയും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാൻ ക്യുക് സപ്പോർട്ട് എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.

അപ്‌ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുകയും അതുവഴി ഹാക്കർ അക്കൗണ്ടിന്റെ യു.പി.ഐ. ഐ.ഡി.യും പാസ്‌വേഡും കൈക്കലാക്കി പണം തട്ടുകയുമായിരുന്നെന്നാണ് ഡോ. ഷർമിളയുടെ പരാതി. ബാലുശ്ശേരി എസ്.ബി.ഐ. ബ്രാഞ്ച് അക്കൗണ്ടിൽനിന്നാണ് കഴിഞ്ഞദിവസം 39,000 രൂപ നഷ്ടമായത്. സൈബർ ഹാക്കിങ്ങിലൂടെയാണ് പണം തട്ടിപ്പ് നടന്നത്. പണം പിൻവലിച്ചതായി മെസേജ് എത്തിയപ്പോഴാണ് കൂടുതൽ പണം നഷ്ടമായതറിയുന്നത്. ഇതിനെത്തുടർന്നാണ് ബാലുശ്ശേരി പൊലീസിലും എസ്.ബി.ഐ. ബാലുശ്ശേരി ബ്രാഞ്ചിലും പരാതിനൽകിയത്.

പുണെ ആയുർവേദ മെഡിക്കൽ കോളേജിൽ പി.ജി. ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന ഡോ. ഷർമിള ഡൽഹിയിൽനിന്നാണ് മൊബൈൽ കണക്ഷൻ എടുത്തത്. ലോക്ഡൗണിന് മുൻപാണ് നാട്ടിൽ എത്തിയത്. ഡൽഹിയിലെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലൂടെയാണ് പണം തട്ടിയതെന്നും ഈ അക്കൗണ്ട് ഇപ്പോൾ ബ്ലോക്ക് ആണെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും ബാങ്ക് അധികൃതർ അറിയിച്ചതായി ഷർമിള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP