Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നോർക്ക: കേരളത്തിലും ഖത്തറിലും ഹെൽപ് ഡെസ്‌കുകൾ ആരംഭിച്ചു.

സ്വന്തം ലേഖകൻ

ദോഹ: കോവിഡ് 19 സാഹചര്യത്തിൽ പ്രതിസന്ധിയിലായ പ്രവാസികൾക്ക് നോർക്ക പ്രഖ്യാപിച്ച ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ടും മറ്റു സേവനങ്ങൾക്കും കൾച്ചറൽ ഫോറം ഖത്തറിലും പ്രവാസി വെൽഫെയർ ഫോറം കേരളത്തിലെ മുഴുവൻ ജില്ലകളിലും ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിച്ചു. ഖത്തറിൽ 50263835/55280469 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടാൽ നോർക്ക ധനസഹായവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടിയും മറ്റുമാർഗ നിർദ്ദേശങ്ങളും ലഭ്യമാവുമെന്നും 66693606,55987310 എന്നീ നമ്പറുകളിൽ അവശ്യ വസ്തുക്കളുടെ സേവനവും 30079798,33173616 എമിഗ്രേഷൻ,ലീഗൽ വിഷയങ്ങളുമായി ബന്ധപ്പെട്ട സേവനവും, 50566995,55579648 മെഡിക്കൽ അസിസ്റ്റൻസ് സേവനവും ലഭ്യമാവുമെന്ന് കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവ്വീസ് വിങ് അറിയിച്ചു.

അതോടൊപ്പം പ്രവാസികൾക്ക് വേണ്ടി കേരള ഗവൺമെന്റ് പ്രഖ്യാപിച്ച എല്ലാ സഹായങ്ങളും നേടികൊടുക്കാൻ കേരളത്തിലെ മുഴുവൻ ജില്ലകളിലും പ്രവാസി വെൽഫെയർ ഫോറം ഡസ്‌കുകൾ ആരംഭിച്ചതായി പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അറിയിച്ചു .കോവിഡ് കാലത്ത് തിരിച്ചു പോകാൻ കഴിയാതായവർക്കുള്ള സഹായങ്ങളും പ്രവാസി ക്ഷേമനിധിയുടെ സഹായങ്ങളും ലഭ്യമാക്കാനുള്ള ഓൺലൈൻ അപേക്ഷാ ഫോറങ്ങളാണ് ഹെൽപ് ഡസ്‌ക്കുകൾ വഴി പൂരിപ്പിച്ചു നൽകുന്നത്. നാട്ടിലും ഗൾഫുനാടുകളിലും പ്രയാസമനുഭവിക്കുന്നവർക്ക് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണകിറ്റുകളും മരുന്നുകളും മറ്റ് അവശ്യ സേവനങ്ങളും ഹെൽപ് ഡസ്‌ക്കുകൾ വഴി നൽകുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും പരിഹാരം നിർദ്ദേശിക്കാൻ കഴിയുംവിധം വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന മെഡിക്കൽ ടീമിന്റെ സഹായവും ഹെൽപ് ഡസ്‌ക് വഴി ലഭ്യമാണ്.9446461176,8606016678,703480 1193 എന്നീ നമ്പറുകളിൽ കേരളത്തിൽ ബന്ധപ്പെടാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP