Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസ് നേതാക്കൾ ലോകമെമ്പാടുമുള്ള ഒഐസിസി പ്രതിനിധികളുമായി വീഡിയോ കോൺഫ്രൻസ് നടത്തി

കോൺഗ്രസ് നേതാക്കൾ ലോകമെമ്പാടുമുള്ള ഒഐസിസി പ്രതിനിധികളുമായി വീഡിയോ കോൺഫ്രൻസ് നടത്തി

സ്വന്തം ലേഖകൻ

ബർലിൻ: ആഗോള തലത്തിൽ കോവിഡ് 19 ന്റെ താണ്ഡവം തുടരുമ്പോൾ അതിൽപ്പെട്ടുപോയ പ്രവാസി മലയാളികളുടെ ആവലാതികളും ബുദ്ധിമുട്ടുകളും കേട്ടറിയാനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഒഐസിസിയുടെ നേതൃത്വത്തിൽ നടത്തിയ വീഡിയോ കോൺഫ്രൻസ് വിജയകരമായി.

കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി യൂറോപ്പ്, ഗൾഫ്, അമേരിക്ക,ആഫ്രിക്ക എന്നിവിടങ്ങളിലെ 28 രാജ്യങ്ങളിൽ നിന്നും ഒഐസിസിയുടെ 50 ലേറെ പ്രതിനിധികൾ പങ്കെടുത്തു. യൂറോപ്പിലെ 14 രാജ്യങ്ങളിൽ നിന്നും ഒഐസിസിയുടെ 23 പ്രതിനിധികൾ പങ്കെടുത്തു.ഒഐസിസി ഗ്‌ളോബൽ സെക്രട്ടറിയും യൂറോപ്പ് കോഓർഡിനേറ്ററുമായ ജിൻസൺ ഫ്രാൻസ് കല്ലുമാടിക്കൽ (ജർമനി) യൂറോപ്പ് സെക്ഷൻ മോഡറേറ്റ് ചെയ്തു.

യൂറോപ്പിൽ നിന്നും സിറോഷ് ജോർജ് (ഓസ്ട്രിയ),ഫാസിൽ മൊയ്തീൻ (ചെക്ക് റിപ്പബ്‌ളിക്),ബിനോയ് സെബാസ്‌ററ്യൻ (ഡെന്മാർക്ക്),സോജൻ മണവാളൻ (ഡെന്മാർക്ക്), റെനെ ജോസ് (ഫ്രാൻസ്), ജോസ് പുതുശേരി (ജർമനി), മഹേഷ് കുന്നത്ത് (ഹംഗറി), ലിങ്ക്വിൻസ്‌ററാർ മറ്റം (അയർലൻഡ്), റോണി കുരിശിങ്കൽപറമ്പിൽ (അയർലൻഡ്), ഡോ.ജോസ് വട്ടക്കോട്ടയിൽ (ഇറ്റലി),ബിജു തോമസ് (ഇറ്റലി),മുഹമ്മദ് ഷബീബ് മുണ്ടക്കാട്ടിൽ (പോർച്ചുഗൽ), രാഹുൽ പീതാംബരൻ(സ്‌ളൊവാക് റിപ്പബ്‌ളിക്),ഫാ. ഷെബിൻ ചീരംവേലിൽ (സ്‌പെയിൻ), ജെറിൻ എൽദോസ് (സ്വീഡൻ),
വിഘ്‌നേഷ് തറയിൽ (സ്വീഡൻ), ജോബിൻസൺ കോട്ടത്തിൽ (സ്വിറ്റ്‌സർലൻഡ്), ജോയ് കൊച്ചാട്ട് (സ്വിറ്റ്‌സർലൻഡ്),ടി. ഹരിദാസ് (യുകെ), കെ.കെ. മോഹൻദാസ് (യുകെ),സുജു ഡാനിയേൽ(യുകെ),ജോസ് കുമ്പിളുവേലിൽ (പ്രസ്സ് മീഡിയ (ജർമനി/യൂറോപ്പ്) എന്നിവർ പങ്കെടുത്തു.

ലോകത്തെവിടെയും രോഗം മഹമാരിയായി പകരുമ്പോൾ വിവിധ രാജ്യങ്ങളിൽ കഴിയുന്ന മലയാളി സമൂഹത്തിന്റെ നിലവിലെ പ്രശ്‌നങ്ങൾ പങ്കെടുത്ത ഓരോ പ്രതിനിധികളും അവതരിപ്പിച്ചത് വളരെ ശ്രദ്ധാപൂർവ്വം കേട്ടു മനസിലാക്കിയ നേതാക്കൾ കെപിസിസിയുടെയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എത്രയും വേഗം പരിഹാരം കാണുമെന്നും ഉറപ്പു നൽകി. ചില രാജ്യങ്ങളിലെ പ്രശ്‌നങ്ങൾ കൂടുതലായി പ്രതിപക്ഷനേതാവ് പ്രതിനിധികളിൽ നിന്നും ചോദിച്ചറിഞ്ഞത് പ്രശ്‌നങ്ങളെ കൂടുതൽ പഠിച്ച് സർക്കാരുകളിൽ സമ്മർദ്ദം ചെലുത്താനാകുമെന്ന് നേതാക്കൾ അറിയിച്ചു.

കെപിസിസി ആസ്ഥാനത്തു സംഘടിപ്പിച്ച വീഡിയോ കോൺഫ്രൻസിൽ ഏതാണ്ട് അഞ്ചരരമണിക്കൂർ നീണ്ടുനിന്ന സംവാദത്തിൽ നേതാക്കൾക്ക് ഓരോ രാജ്യങ്ങളിലെയും പ്രതിനിധികളുമായി സംവദിക്കാനായി. ഏപ്രിൽ 14 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആരംഭിച്ച യോഗത്തിൽ പങ്കെടുത്ത എല്ലാ പ്രതിനിധികൾക്കും പറയാനുള്ളത് അക്ഷമയോടെ കേൾക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകിയത് ഒഐസിസി പ്രതിനിധികൾക്ക് ആശ്വാസമായി. പങ്കെടുത്ത യൂറോപ്പ് പ്രതിനിധികൾക്ക് ഒഐസിസി ഗ്‌ളോബൽ സെക്രട്ടറി നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP