Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഖത്തറിലെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് ഓൺലൈൻ അവലോകന യോഗം ചേർന്നു

സ്വന്തം ലേഖകൻ

ദോഹ: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ ഖത്തർ ഇൻകാസ് ഇത് വരെ ചെയ്ത കാര്യങ്ങളെ കുറിച്ച് വിശകലനം നടത്തി. വിഡിയോ കോൺഫറൻസ് വഴി നടന്ന പ്രസ്തുത മീറ്റിങ്ങിൽ നിലവിലെ സാഹചര്യങ്ങളെ കുറിച്ചുള്ള വിശദമായ ചർച്ച നടന്നു.

ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെയും, വിവിധ ജില്ല കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടക്കുന്ന കിറ്റ് വിതരണത്തിന്റെ പുരോഗതി വിലയിരുത്തി. ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ സനായിയയിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ മുഴുവൻ സമയ കിറ്റ് വിതരണം ആ മേഖലയിൽ കുടുങ്ങി കിടക്കുന്ന നൂറു കണക്കിനു സാധാരണക്കാർക്ക് അനുഗ്രഹമായെന്ന് യോഗം വിലയിരുത്തി. ആവശ്യക്കാർക്ക് ഹെൽപ് ഡെസ്‌ക് നമ്പറിൽ വരുന്ന സഹായ അഭ്യർത്ഥന അനുസരിച്ച് ഭക്ഷണ വിഭവങ്ങളും, മറ്റു സഹായങ്ങളും ചെയ്യാൻ ഷമീർ വയനാടിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളെ യോഗം ശ്‌ളാഘിച്ചു. ഹെല്പ് ഡസ്‌കായി നൽകിയ മൊബൈലിലേക്ക് വരുന്ന സഹായ അഭ്യർത്ഥനകൾ മുടക്കം കൂടാതെ എത്തിച്ചു കൊടുക്കുന്നത് തുടർന്നു കൊണ്ടിരിക്കുന്നു. കൂടാതെ, പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന പ്രകാരവും, കെ പി സി സി, ഡിസിസി ഓഫീസുകളിൽ ഏർപ്പെടുത്തിയ ഹെല്പ് ഡസ്‌ക് വഴിയും വരുന്ന സഹായ അഭ്യർത്ഥനകൾ ഖത്തർ ഇൻകാസിനെ അറിയിക്കുന്നതിനനുസൃതമായി നിറവേറ്റി കൊണ്ടിരിക്കുന്നു.

പ്രവാസികളുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളൂം സർക്കാരുകളുടേയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധയിൽ കൊണ്ട് വരാൻ ഖത്തർ ഇൻകാസ് ഇത് വരെ ചെയ്ത പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിച്ചു. . .
പ്രതിപക്ഷ നേതാവ്, കെ പി സി സി പ്രസിഡണ്ട്, ഉമ്മൻ ചാണ്ടി എന്നിവരുമായുള്ള ദീർഘമേറിയ വിഡിയോ കോൺഫറൻസിൽ ഉന്നയിച്ച വിഷയങ്ങളും, നേതാക്കളുടെ നിർദ്ധേശവും വിശദമായി കമ്മിറ്റിയിൽ അവതരിപ്പിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായി ഇടപെടാനും, കേരളത്തിലെ എം പി മാരുമായി യോജിച്ച് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനുമുള്ള നടപടികൾ തുടരാനും യോഗം തീരുമാനിച്ചു. എല്ലാ ആഴ്ചകളിലും അവലോകന യോഗങ്ങൾ നടത്തി പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗത്തിൽ ധാരണയായി.

കൊറോണ കാലത്ത് പ്രവാസികളെന്നോ വിദേശികളെന്നോ വ്യത്യാസമില്ലാതെ സൗജന്യ ചികിത്സയും, മികച്ച ചികിത്സ സൗകര്യവുമൊരുക്കുന്ന ഖത്തർ ഗവർന്മെന്റിന്റെ മനുഷ്യത്വപരമായ സമീപനങ്ങളെ ഖത്തർ ഇൻകാസ് പ്രശംസിച്ചു. ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങൾക്കൊപ്പം വിശ്രമമില്ലാതെസഞ്ചരിക്കുന്ന ഇന്ത്യൻ എംബസ്സിയുടെയും അംബാസിഡറുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് വിലയിരുത്തി. പ്രവാസികളുടെ ആവശ്യങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന ഖത്തർ ചാരിറ്റിയുടെയും, ഖത്തർ റെഡ് ക്രെസന്റിന്റെയും കരുതൽ താരതമ്യങ്ങൾക്കതീതമാണെന്നു യോഗം ചൂണ്ടിക്കാട്ടി. കൊറോണ കാലത്ത് സെൻട്രൽ കമ്മിറ്റിയുടെ നിർദ്ധേശ പ്രകാരം ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ രക്ത ദാന ക്യാമ്പിനെ യോഗം അനുമോദിച്ചു. കൂടാതെ, വിവിധ ജില്ല കമ്മിറ്റികൾ നടത്തുന്ന പ്രവർത്തനങ്ങളെ യോഗം പ്രശംസിച്ചു.

സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റതിരിഞ്ഞു അക്രമിക്കാനുള്ള ശ്രമത്തെ യോഗം ശക്തമായി അപലപിച്ചു. ദിവസം തോറും ദുരിത പൂർണ്ണമാകുന്ന പ്രവാസികളുടെ പ്രശനങ്ങളിൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാനും, സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനുമായി താഴെ കാണുന്ന നമ്പറുകളിലേക്ക് വിളിക്കാമെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു.

വിപിൻ മേപ്പയ്യൂർ +974 7067 7650
സിറാജ് പാലൂർ +974 5594 1189
കേശവദാസ് +974 6677 7825

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP