Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട്ടിൽ ഏകനായപ്പോൾ ഡാൻസ്; വീഡിയോയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത് ആരെന്ന് അന്വേഷിച്ച് സൈബർ ലോകം; വീഡിയോ വൈറൽ

വീട്ടിൽ ഏകനായപ്പോൾ ഡാൻസ്; വീഡിയോയിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത് ആരെന്ന് അന്വേഷിച്ച് സൈബർ ലോകം; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

എല്ലാതിരക്കുകളിൽ നിന്നും ഒഴിഞ്ഞ് വീട്ടിൽ കുടുംബാം​ഗങ്ങളോടൊത്ത് കുറച്ച് ദിവസങ്ങൾ ചിലവഴിക്കാൻ ആ​ഗ്രഹിക്കാത്തവർ കാണില്ല. പക്ഷേ ലോക് ഡൗണിനെ തുടർന്ന് അതിത്രയും നീണ്ടതോടെ എല്ലാവർക്കും ബോറടിച്ച് തുടങ്ങി. വീട്ടിൽ ഒറ്റയ്ക്കായതോടെ ഡാൻസും പാട്ടുമൊക്കെയായി സമയം ചെലവഴിക്കുകയാണ് ഭൂരിഭാ​ഗം പേരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു യുവാവിന്റെ ഡാൻസ് വിഡിയോ ആണ്. ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുകയാണ്. യുവാവിന്റെ പ്രകടനമല്ല ശ്രദ്ധനേടുന്നത്. മറിച്ച് വീട്ടിൽ ഒറ്റയ്ക്കാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിൽ വന്നു പോകുന്ന അവ്യക്ത രൂപത്തിന്റെ പേരിലാണ്.

യുവാവ് ഡാൻസ് ചെയ്യുന്നതിനിടെ ഒരു വശത്തുള്ള പടിക്കെട്ടുകൾക്ക് അടുത്താണ് അവ്യക്തമായ മുഖം പ്രത്യക്ഷപ്പെടുന്നത്. ഞൊടിയിടയിൽ വന്നു പോകുന്ന ആ രൂപം എന്താണെന്ന് കണ്ടുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോൾ ലോകം. അത് കാണാൻ കുരങ്ങനെ പോലെയുണ്ടെന്നാണ് ചിലർ പറയുന്നത്. എന്നാൽ അത് പ്രേതമാണെന്നാണ് മറ്റുചിലരുടെ കണ്ടു പിടുത്തം. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ

@reubix_cube

lmao i’m home alone so i learned a tiktok dance. lov u doja but what has my life come to? ##musiclives ##positivevibes ##sayso ##qurantine ##boredathome

♬ Say So - Doja Cat

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP