Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗണിന് ശേഷം കുളിക്കാത്ത ഭർത്താവ് ലൈം​ഗിക ബന്ധത്തിന് നിർബന്ധിക്കുന്നു എന്ന പരാതിയുമായി യുവതി; ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യക്തിശുചിത്വം പാലിക്കാതെ വീട്ടിലിരിക്കുന്ന യുവാവിനെതിരെ കേസ് കൊടുത്ത് ഭാര്യ

ലോക് ഡൗണിന് ശേഷം കുളിക്കാത്ത ഭർത്താവ് ലൈം​ഗിക ബന്ധത്തിന് നിർബന്ധിക്കുന്നു എന്ന പരാതിയുമായി യുവതി; ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യക്തിശുചിത്വം പാലിക്കാതെ വീട്ടിലിരിക്കുന്ന യുവാവിനെതിരെ കേസ് കൊടുത്ത് ഭാര്യ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ലോക്ക്ഡൗണിന് ശേഷം ഒരു ദിവസം പോലും കുളിക്കാതെ ഒരു യുവാവ്. വ്യക്തി ശുചിത്വം പാലിക്കാത്ത യുവാവ് ലൈം​ഗിക ബന്ധത്തിനായി ഭാര്യയെ സമീപിച്ചതോടെ കാര്യങ്ങൾ‌ വഷളായി. തുടങ്ങിയിട്ട് ഇന്നേവരെ കുളിക്കാത്ത ഭർത്താവ് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നു എന്ന പരാതിയുയമായി യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ബംഗളൂരുവിലെ ജയനഗറിലാണ് സംഭവം. പലചരക്ക് കട നടത്തുന്ന യുവാവ് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം കുളിക്കുകയോ കടയിൽ പോകുകയോ ചെയ്യാതെ വീടിനുള്ളിൽ തന്നെ ഇരിക്കുകയാണ്. എന്നാൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന് ഭാര്യയോട് നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്.

ഭർത്താവിന്റെ ശല്യം സഹിക്കാതായതോടെയാണ് രണ്ട് കൂട്ടികളുടെ അമ്മ കൂടിയായ വീട്ടമ്മ പൊലീസിനെ സമീപിച്ചത്. മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആ ദിവസം മുതൽ ഇന്ന് വരെ ഭർത്താവ് കുളിച്ചിട്ടില്ല. പല ചരക്ക് കട നടത്തുന്ന ഭർത്താവ് ലോക്ക് ഡൗണിനുശേഷം കടയിൽ പോകുന്നുമില്ല. പലചരക്ക് കട തുറക്കാമെങ്കിലും ഭർത്താവ് വീട്ടിൽ തന്നെയിരിക്കുകയാണ്. എന്നിട്ട് നിരന്തരം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച് കൊണ്ടിരിക്കുന്നു എന്നാണ് വീട്ടമ്മ പരാതിയിൽ പറയുന്നത്. ബംഗളൂരുവിലെ ജയനഗറിലാണ് പരാതിക്കാരിയായ വീട്ടമ്മയും കുടുംബവും താമസിക്കുന്നത്.

വീട്ടിലിരിക്കുന്ന ഭർത്താവ് ലോക്ക് ഡൗൺ ദിവസം മുതൽ ഒരു തരത്തിലുള്ള വ്യക്തിശുചിത്വവും പാലിക്കുന്നില്ല. കൊവിഡ് പടരുന്ന സാഹചര്യത്തിൽ വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച് വീട്ടമ്മ ഭർത്താവിനെ പറഞ്ഞ് മനസിലാക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അച്ഛൻ കുളിക്കാത്തത് കണ്ട് മക്കളും കുളിക്കാതായതായി പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP