Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കുട്ടിയാനയിൽ കൊവിഡ് രോ​ഗലക്ഷണങ്ങൾ; സാമ്പിൾ പരിശോധനക്കയച്ച് അധികൃതർ

കുട്ടിയാനയിൽ കൊവിഡ് രോ​ഗലക്ഷണങ്ങൾ; സാമ്പിൾ പരിശോധനക്കയച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഡെറാഡൂൺ: ആനക്കുട്ടിയിൽ കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്കയച്ചു. ഉത്തരാഖണ്ഡിലെ രാജാജി ടൈഗർ റിസർവിലെ സുൽത്താൻ എന്ന ആനക്കുട്ടിയാണ് അണുബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. ഇന്ത്യൻ വെറ്റിറിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടക്കുക. കുട്ടിയാനയെ രോ​ഗലക്ഷണങ്ങളെ തുടർന്ന് മാറ്റിപാർപ്പിച്ചിട്ടുണ്ട്. കുട്ടിയാന കാണിക്കുന്നത് പകർച്ച വ്യാധിയുടെ ലക്ഷണമാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയെന്നും പിന്നാലെ കൊവിഡ് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ടൈഗർ റിസർവ് ഡയറക്ടർ അമിത് വർമ പറഞ്ഞു.

ആനക്കുട്ടി അസുഖ ബാധിതനായതിന് പിന്നാലെ ഹരിദ്വാറിൽ നിന്നും പ്രത്യേക ആരോഗ്യസംഘം എത്തി കൂടുതൽ പരിശോധനയും അണുനശീകരണവും നടത്തുമെന്നും അമിത് വർമ വ്യക്തമാക്കി. അതേസമയം, ടൈഗർ റിസർവിലെ മറ്റ് രണ്ട് ആനക്കുട്ടികൾക്കും അസുഖമുണ്ട്. എന്നാലത് കൊവിഡ് ലക്ഷണമല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP