Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റമദാൻ കാലത്ത് ഒരാൾ പോലും പട്ടിണിയാകരുത്; ഒരു കോടി ഭക്ഷണപ്പൊതികളുമായി യുഎഇ

റമദാൻ കാലത്ത് ഒരാൾ പോലും പട്ടിണിയാകരുത്; ഒരു കോടി ഭക്ഷണപ്പൊതികളുമായി യുഎഇ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി: റമദാൻ കാലത്ത് രാജ്യത്തെ ഒരാൾ പോലും പട്ടിണി കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പദ്ധതിയുമായി യുഎഇ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ റമദാൻ കാലത്ത് എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാനാണ് രാജ്യത്ത് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഒരു കോടി ഭക്ഷണപ്പൊതികളാണ് പദ്ധതിയുടെ ഭാഗമായി റമദാൻ കാലത്ത് രാജ്യത്ത് വിതരണം ചെയ്യുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽമക്തൂമാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പാകം ചെയ്ത ഭക്ഷണമോ അല്ലെങ്കിൽ ഭക്ഷണം തയ്യാറാക്കാനുള്ള അവശ്യ വസ്തുക്കളോ നൽകാനാണ് തീരുമാനം. യുഎഇ ഫുഡ് ബാങ്ക് ട്രസ്റ്റ് ബോർഡ് അധ്യക്ഷ കൂടിയായ ശൈഖ ഹിന്ദ് ബിൻത് മക്തൂമിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.

രാജ്യത്തെ ഒരാൾ പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ശൈഖ് മുഹമ്മദ് ഉറപ്പ് നൽകി. ഭക്ഷണമൊരുക്കുന്നത് മാനുഷികവും സാമൂഹികവുമായ മുൻഗണനയാകണമെന്നും ഒരാൾ പോലും ചികിത്സയും ഭക്ഷണവും ലഭിക്കാത്ത അവസ്ഥയിലെത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP