Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ പടർന്നു പിടിക്കുമ്പോഴും വിശ്വാസത്തിന് ഭംഗം വരുത്താതെ റഷ്യൻ ഓർത്തഡോക്സുകാർ; ഈസ്റ്റർ കുർബാനയ്ക്കായി പള്ളികളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; ഇന്നലെ മാത്രം 6000 രോഗികളെ കണ്ടെത്തിയ റഷ്യ സർവ്വ നാശത്തിലേക്ക് കുതിക്കുന്നത് മതത്തെ കൂട്ടുപിടിച്ച്

കൊറോണ പടർന്നു പിടിക്കുമ്പോഴും വിശ്വാസത്തിന് ഭംഗം വരുത്താതെ റഷ്യൻ ഓർത്തഡോക്സുകാർ; ഈസ്റ്റർ കുർബാനയ്ക്കായി പള്ളികളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; ഇന്നലെ മാത്രം 6000 രോഗികളെ കണ്ടെത്തിയ റഷ്യ സർവ്വ നാശത്തിലേക്ക് കുതിക്കുന്നത് മതത്തെ കൂട്ടുപിടിച്ച്

മറുനാടൻ ഡെസ്‌ക്‌

 മോസ്‌കോ: ലോകത്തേയാകമാനം നാശത്തിലേക്ക് നയിക്കാനെത്തിയ കൊറോണ വൈറസിനെതിരെ ശാസ്ത്രം കെട്ടിയുയർത്തിയ പ്രതിരോധങ്ങളെല്ലാം തച്ചുടക്കാൻ മതവിശ്വാസം മുന്നിട്ടറങ്ങുന്ന കാഴ്‌ച്ചകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നമ്മൾ കാണുന്നത്. ഇന്ത്യയിൽ അത് നിസ്സാമുദ്ദീനിലെ തബ്ലിഗി സമ്മേളനമായിരുന്നെങ്കിൽ, റഷ്യയിൽ ഓർത്തഡോക്സ് കൃസ്ത്യൻ വിഭാഗമാണ് ആ ജോലി ഏറ്റെടുത്തിട്ടുള്ളത്.

ഇതുവരെ 42, 853 രോഗബാധിതരുള്ള റഷ്യയിൽ രോഗവ്യാപനം ചെറുക്കുവാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനെല്ലാം പുല്ല് വില കല്പിച്ച്, ഓർത്തഡോക്സ് കലണ്ടറിൽ ഈസ്റ്റർ ദിനം വരുന്ന ഏപ്രിൽ 19 ന് ആയിരങ്ങളാണ് വിവിധ പള്ളികളിൽ ഈസ്റ്റർ പ്രാർത്ഥനകൾക്കും വിരുന്നിനുമായി തടിച്ചുകൂടിയത്. ഏകദേശം 150 മില്ല്യൺ ഓർത്തഡോക്സ് വിശ്വാസികളുള്ള റഷ്യയിലെ അവരുടെ തലവൻ കിരിൽ, ടെലിവിഷനിൽ കൂടിയാണ് പ്രാർത്ഥനാ ചടങ്ങുകൾ നയിച്ചത്.

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും ആവേശം മൂത്ത വിശ്വാസികൾക്ക് അത് അനുസരിക്കാനുള്ള മാനസിക നിലയായിരുന്നില്ല. റഷ്യയിൽ കൊറോണാബാധയുടെ എപ്പിസെന്ററായ മോസ്‌കോയിൽ മിക്ക പള്ളികളും അടഞ്ഞു കിടന്നുവെങ്കിലും സമീപസ്ഥങ്ങളായ നിരവധി പട്ടണങ്ങളിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പള്ളികളിൽ വൻതിരക്ക് അനുഭവപ്പെട്ടു.

മോസ്‌കോയുടെ വടക്ക് കിഴക്കൻ പ്രാന്തത്തിലുള്ള കിനെഷ്മാ പട്ടണത്തിൽ ആയിരങ്ങൾ, കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശം കാറ്റിൽ പറത്തി പ്രാർത്ഥിക്കുന്ന ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ മറ്റൊരു പട്ടണമായ സോചിയിൽ ആളുകൾ സാമൂഹിക അകലം പാലിച്ചാണ് നിന്നത്. മുൻവർഷങ്ങളിലേതുപോലെ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുട്ടിൻ ഇത്തവണ ഈസ്റ്റർ വിരുന്നിൽ പങ്കെടുത്തില്ലെങ്കിലും, അദ്ദേഹത്തിന്റെ വസതിക്ക് തൊട്ടടുത്തുള്ള ഒരു പള്ളി സന്ദർശിച്ചിരുന്നു.

ഈസ്റ്റർ കേക്കുകൾക്കും മുട്ടകൾക്കും ഇടയിൽ നിന്ന്, ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ധാരാളം പേർ വീടുകളിലും മറ്റും ഈസ്റ്റർ വിരുന്നൊരുക്കിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു ഫ്ലാറ്റിൽ ഏകദേശം 40 ൽ അധികം പേർ ഇത്തരമൊരു വിരുന്നിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സൈബീരിയൻ നഗരമായ ക്രാസ്നോയാർസ്‌കിലും നൂറുകണക്കിന് ആളുകൾ, നിരോധനാജ്ഞ ലംഘിച്ച്, അടഞ്ഞുകിടക്കുന്ന ഒരു പള്ളിയുടെ വാതിലിൽ തടിച്ചുകൂടിയിരുന്നു.

എന്തായാലും, ഇന്നലെ റഷ്യയിൽ കണ്ടത് കോറോണാ വ്യാപനത്തിന്റെ അഭൂതപൂർവ്വമായ വർദ്ധനവാണ്. ഇന്നലെ മാത്രം 6,060 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 48 പേർ ഇന്നലെ മരണമടയുകയും ചെയ്തു. ഇതോടെ റഷ്യയിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 361 ആയി ഉയർന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാദ്ധ്യമായ എല്ലാ നടപടികളും എടുക്കുമെന്ന് പുട്ടിൻ പറയുമ്പോഴും, നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ കാര്യമായ നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഭരണഘടനാ ഭേദഗതിയിലൂടെ ഈശ്വര വിശ്വാസം രാഷ്ട്രത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി പുട്ടിൻ പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP