Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ടാം ഭാര്യയുടെ പേരക്കുട്ടിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അമ്പതുകാരൻ അറസ്റ്റിൽ

രണ്ടാം ഭാര്യയുടെ പേരക്കുട്ടിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അമ്പതുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ഇരിക്കൂർ: രണ്ടാം ഭാര്യയുടെ മകളുടെ മകളായ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പടിയൂർ പുവ്വം സ്വദേശിയെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റുചെയ്തത്. കാസർകോട് ജില്ലക്കാരനായ പ്രതി ഏതാനും വർഷം മുൻപ് സുഹൃത്തിന്റെ കൂടെ ജോലിക്കായി പടിയൂരിലെത്തിയതായിരുന്നു. റബ്ബർ ടാപ്പിങ് ജോലി ചെയ്തുവരുന്നതിനിടെ രണ്ടാം വിവാഹം നടത്തി ഭാര്യയുടെ വീട്ടിൽ താമസിച്ച് വരികകയായിരുന്നു.

രണ്ടാം ഭാര്യയുടെ മകളും അവരുടെ മക്കളും ഇതേ വീട്ടിലായിരുന്നു താമസം. പീഡിപ്പിച്ചതായി കുട്ടി പറഞ്ഞത് അനുസരിച്ച് കുട്ടിയുടെ അമ്മയാണ് ഇരിക്കൂർ പൊലീസിൽ പരാതി നല്കിയത്. പൊലീസ് കണ്ണൂർ ചൈൽഡ് ലൈനിൽ വിവരം വിളിച്ചറിയിച്ചു. കണ്ണൂർ ചൈൽഡ് ലൈൻ അധികൃതരും ഇരിക്കൂർ പൊലീസും ചേർന്ന് കുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇരിക്കൂർ എസ്‌ഐ. കെ.പി.ശ്രീഹരിയാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിക്ക് നാട്ടിൽ ഭാര്യയും മക്കളുമുള്ളതായി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കി. പ്രതിക്കെതിരേ പോക്‌സോ പ്രകാരം കേസെടുത്ത് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP