Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ അഭിനയത്തേയും കഴിവിനെയും ആരും പ്രശംസിക്കരുത്; അഭിനന്ദന വാക്കുകൾ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും അത് തന്റെ വിശ്വാസത്തിന് അപകടമാണെന്നും സൈറ വാസിം; മതവിശ്വാത്തിന്റെ പേരിൽ അഭിനയം നിർത്തുന്നതായി ദംഗൽതാരം; നിരാശരായി ആരാധകരും

മറുനാടൻ ഡെസ്‌ക്‌

മീർഖാൻ ചിത്രം ദംഗലിലൂടെ ഇന്ത്യൻ സിനിമ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സൈറ വാസിം. ദേശീയ പുരസ്‌കാരം ഉൾപ്പടെ തേടിയെത്തിയ നടി ഇപ്പോൾ അഭിനയം നിർത്തുന്നു എന്ന പ്രഖ്യാപനവുമായി രംഗത്തെത്തുകയാണ്. എന്നാൽ സഹപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ വാർത്ത.മതവിശ്വാസത്തിന് തടസമാകുന്നതിനാൽ അഭിനയം ഉപേക്ഷിക്കുന്നു എന്നായിരുന്നു സൈറ നിലപാടറിയിച്ചത്.

ഇപ്പോഴിതാ തന്നെ തേടിയെത്തുന്ന പ്രശംസകൾക്കും വിലക്ക് വയ്ക്കുകയാണ് താരം. തന്റെ അഭിനയത്തേയും കഴിവിനെയും പ്രശംസിക്കരുതെന്നാണ് സൈറയുടെ പുതിയ അഭ്യർത്ഥന. അഭിനന്ദന വാക്കുകൾ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും അത് തന്റെ വിശ്വാസത്തിന് അപകടമാണെന്നും പുതിയ ട്വീറ്റിൽ താരം കുറിച്ചു.

ആളുകൾ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ടെങ്കിലും പ്രശംസകൾക്ക് പ്രാധാന്യം നൽകാൻ തനിക്കാവില്ലെന്നും അത് തന്റെ ഇമാനിന് എതിരാണെന്നുമാണ് ട്വീറ്റിലെ സൈറയുടെ വാക്കുകൾ. തന്നെ പ്രശംസിക്കുന്നതിന് പകരം തന്റെ കുറവുകളെ പരിഹരിച്ച് ഹൃദയത്തിലെ ശൂന്യതയെ പ്രകാശം കൊണ്ട് നിറയ്ക്കാൻ അള്ളാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് സൈറയുടെ അഭ്യർത്ഥന. വിശ്വാസത്തിൽ ദൃഢമായി നിൽക്കാൻ തന്നെ അനുവദിക്കണമെന്നും ഒരു മുസ്ലീമായി ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കണമെന്നും സൈറ ട്വീറ്റിൽ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP