Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേമത്ത് റോഡിലുപേച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി; പൊലീസ് തോക്കിൽ ഉപയോഗിക്കുന്ന ഉണ്ടകളെന്ന് സ്ഥിരീകരണം; എ.ആർ.ക്യാമ്പ് വിവാദവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും; അന്വേണവുമായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:റോഡരികിൽ വെടിയുണ്ട ഉപേക്ഷിച്ച നിലയിൽ. നെമം കരുമത്തിന് സമീപം റോഡരികിലാണ് വെടിയുണ്ടകൾ ഉപേച്ചിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിന്റെ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ട ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നേമം പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വഴിയരികിൽ കിടന്ന വെടിയുണ്ട നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.പൊലീസ് ഉപയോഗിക്കുന്ന 303 റൈഫിൾ വിഭാഗത്തിൽപ്പെടുന്ന തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ട ആണിതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഇന്നലെ രാത്രിയിലാകാം വെടിയുണ്ട ഇവിടെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

എആർ ക്യാമ്പിൽ വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയത്. ഇതിന് പുറമേ കൊല്ലം കുളത്തൂർപ്പുഴയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്.

ഇതുവരെ ഇത് എവിടെ നിന്ന് വന്നതാണ് എന്ന കാര്യത്തിൽ അന്വേഷണത്തിൽ വ്യക്തത വന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് നിന്ന വെടിയുണ്ട കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP