Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മെയ്‌ മൂന്നിന് ശേഷം സമ്പൂർണ്ണ ലോക് ഡൗൺ പിൻവലിക്കും; മഹാരാഷ്ട്രയും മധ്യപ്രദേശും ഗുജറാത്തും ഡൽഹിയും അടങ്ങിയ കോവിഡ് എപ്പി സെന്ററുകളായ സ്ഥലങ്ങളിലും കോവിഡ് വിമുക്തി നേടാത്ത എല്ലാ ജില്ലകളിലും ലോക് ഡൗൺ തുടരും; കേരളത്തിൽ നാല് ജില്ലകൾ ഒഴിവാക്കിയുള്ളിടങ്ങളിൽ നിയന്ത്രണങ്ങളോടെ പൊതു ഗതാഗതം പുനരാരംഭിക്കും; ഗ്രീൻ-ഓറഞ്ച് ജില്ലകളിൽ പൊതു പരിപാടികൾക്കുള്ള നിയന്ത്രണങ്ങൾ ജൂൺ വരെ തുടരും; സമൂഹ അകലം പാലിക്കൽ ആറു മാസം വരെ കർശനമാക്കും

മെയ്‌ മൂന്നിന് ശേഷം സമ്പൂർണ്ണ ലോക് ഡൗൺ പിൻവലിക്കും; മഹാരാഷ്ട്രയും മധ്യപ്രദേശും ഗുജറാത്തും ഡൽഹിയും അടങ്ങിയ കോവിഡ് എപ്പി സെന്ററുകളായ സ്ഥലങ്ങളിലും കോവിഡ് വിമുക്തി നേടാത്ത എല്ലാ ജില്ലകളിലും ലോക് ഡൗൺ തുടരും; കേരളത്തിൽ നാല് ജില്ലകൾ ഒഴിവാക്കിയുള്ളിടങ്ങളിൽ നിയന്ത്രണങ്ങളോടെ പൊതു ഗതാഗതം പുനരാരംഭിക്കും; ഗ്രീൻ-ഓറഞ്ച് ജില്ലകളിൽ പൊതു പരിപാടികൾക്കുള്ള നിയന്ത്രണങ്ങൾ ജൂൺ വരെ തുടരും; സമൂഹ അകലം പാലിക്കൽ ആറു മാസം വരെ കർശനമാക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മെയ്‌ മൂന്നിന് ശേഷം രാജ്യത്തെ സമ്പൂർണ്ണ ലോക് ഡൗൺ കേന്ദ്ര സർക്കാർ പിൻവലിക്കും. കോവിഡ് എപ്പി സെന്ററുകളിൽ മാത്രമാകും അടച്ചിടൽ. ബാക്കി എല്ലായിടവും തുറന്ന് നൽകും. ജീവനൊപ്പം ജീവിതവും എന്ന ലക്ഷ്യത്തിലേക്കാകും പിന്നെയുള്ള യാത്ര. പരീക്ഷകൾ എല്ലാം അതിവേഗം നടത്തും. മെയ്‌ മാസത്തിൽ ഇതിനുള്ള സാധ്യത തേടും. സ്‌കൂളുകളും ജൂണിൽ തന്നെ തുറക്കാനാണ് ആലോചന. എന്നാൽ ചില ക്ലാസുകളിൽ പരീക്ഷ നടത്തേണ്ടതുണ്ട്. ഇത് മാത്രമാണ് ജൂണിൽ സ്‌കൂൾ തുറക്കാനുള്ള വെല്ലുവിളി.

ലോക്ക്ഡൗൺ കഴിഞ്ഞാലും ട്രെയിൻ വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കുന്നത് വൈകുമെന്നും സൂചനയുണ്ട്. ശനിയാഴ്ച ചേർന്ന കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഇത്തരമൊരു ധാരണയുണ്ടായതായി അറിയുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദി അന്തിമ തീരുമാനം എടുക്കും. 40 ദിവസം നീണ്ട അടച്ചിടൽ മെയ് മൂന്നിന് അവസാനിച്ചാലും മെയ് 15 ഓടുകൂടി വിമാന സർവീസുകൾ പുനരാരംഭിക്കാമെന്ന നിർദേശമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയുടെ യോഗത്തിൽ ഉയർന്നത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, വ്യോമയാന മന്ത്രി ഹർദീപ് പുരി തുടങ്ങിയവരും ചർച്ചയിലുണ്ടായിരുന്നു. യോഗത്തിനു ശേഷം ഇവർ പ്രധാനമന്ത്രിയുമായി ചേർന്ന് നടത്തുന്ന കൂടിക്കാഴ്ചയിലേ അന്തിമ തീരുമാനമുണ്ടാകൂ.

ആദ്യ ഘട്ടത്തിൽ സംസ്ഥാനങ്ങൾക്കുള്ളിൽ ട്രെയിൻ സർവീസുകളും ആഭ്യന്തര വിമാനങ്ങളും സർവീസ് തുടങ്ങിയേക്കും. അന്തർസംസ്ഥാന യാത്രകൾക്കും രാജ്യാന്തരയാത്രകൾക്കും ലോക്ക്ഡൗണിന് ശേഷവും കാത്തിരിക്കേണ്ടി വരും. മഹാരാഷ്ട്രയും മധ്യപ്രദേശും ഗുജറാത്തും ഡൽഹിയും അടങ്ങിയ കോവിഡ് എപ്പി സെന്ററുകളായ സ്ഥലങ്ങളിലും കോവിഡ് വിമുക്തി നേടാത്ത എല്ലാ ജില്ലകളിലും ലോക് ഡൗൺ തുടരാനാണ് സാധ്യത. ഈ മേഖലയിൽ മാത്രമായി വൈറസിനെ ചുരുക്കാനാണ് നീക്കം. കേരളത്തിൽ നാല് ജില്ലകൾ ഒഴിവാക്കിയുള്ളിടങ്ങളിൽ നിയന്ത്രണങ്ങളോടെ പൊതു ഗതാഗതം പുനരാരംഭിക്കും. ഗ്രീൻ-ഓറഞ്ച് ജില്ലകളിൽ പ്രധാന നിയന്ത്രണങ്ങൾ ജൂൺ വരെ തുടരും. പൊതു പരിപാടികളും ആരാധാനാലയങ്ങൾക്കുമുള്ള നിയന്ത്രണം അതുവരെ തുടരും. സമൂഹ അകലം പാലിക്കൽ ആറു മാസം വരെ കർശനമായി തുടരും.

പാർക്കിങ് ഫീസിനത്തിലും വിമാന കമ്പനികൾക്ക് ബാധ്യത വരുന്നതും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. അതേ സമയം എയർ ഇന്ത്യ ചില പ്രത്യേക ആഭ്യന്തര സർവ്വീസുകൾക്കുള്ള ബുക്കിങ് മെയ് 4ന് ആരംഭിക്കുമെന്നും അന്താരാഷ്ട്ര സർവ്വീസിനുള്ള ബുക്കിങ് ജൂൺ 1ന് തുടങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ യോഗത്തിൽ തീവണ്ടി ഗതാഗതവും വ്യോമ ഗതാഗതവും എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല. എന്ന് ട്രെയിൻ, വിമാന സർവീസുകൾ തുടങ്ങാം എന്ന് യോഗം തീരുമാനിച്ചില്ലെങ്കിലും സമയമെടുക്കും എന്നാണ് വിലയിരുത്തൽ. എല്ലാ രംഗത്തും ഇളവുകൾ നൽകി ഏറ്റവും അവസാനമായി മാത്രമാകും ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് പരിഗണിക്കൂ.

അതേ സമയം ഒറ്റപ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികൾക്കായി തിരുവനന്തപുരം മുതൽ ഭുവനേശ്വർ വരെ നോൺ സ്റ്റോപ് തീവണ്ടി അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. രാജ്യത്ത് ഭക്ഷ്യക്ഷാമമോ മറ്റ് അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവോ ഇല്ലെന്ന് രാംവിലാസ് പാസ്വാൻ യോഗത്തിൽ അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോചനയിലൂടെ 31000 കോടി രൂപ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള 33 കോടിയോളം വരുന്ന ജനങ്ങൾക്ക് എത്തിക്കാനുള്ള തീരുമാനത്തെ യോഗം അഭിനന്ദിച്ചു. വ്യോമ-ട്രെയിൻ ഗതാഗതങ്ങൾ മെയ് 15 ന് ശേഷം തുടങ്ങാമെന്നാണ് മന്ത്രിസഭാ സമിതി തീരുമാനിച്ചത്. തുടർന്നാണ് അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടത്.

ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. സർവീസ് ആരംഭിക്കുന്നതിൽ തീരുമാനമായശേഷം ബുക്കിങ് തുടങ്ങിയാൽ മതിയെന്നായിരുന്നു നിർദ്ദേശം. എയർ ഇന്ത്യ മെയ് നാല് മുതലുള്ള ആഭ്യന്തര സർവീസുകൾക്കും ജൂൺ ഒന്ന് മുതലുള്ള രാജ്യാന്തര സർവീസുകൾക്കും ബുക്കിങ് ആരംഭിച്ച ഘട്ടത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം. നേരത്തെ ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുമെന്ന് കരുതി തൊട്ടടുത്ത ദിവസം മുതൽ ചില വിമാനക്കമ്പനികൾ ബുക്കിങ് സ്വീകരിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ നീട്ടിയതോടെ ബുക്ക് ചെയ്തവരുടെ മുഴുവൻ തുകയും വിമാനക്കമ്പനികൾ മടക്കി നൽകണമെന്ന നിർദ്ദേശം സർക്കാർ വിമാനക്കമ്പനികൾക്ക് നൽകിയിരുന്നു.

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് സിലബസ് കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്തു നഷ്ട്ടമായ ക്ലാസുകൾക്ക് അനുപാതികമായാണ് സിലബസ് കുറയ്ക്കുന്നത്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. സർവ്വകലാശാലാ പരീക്ഷകൾ മെയ് 11 മുതൽ നടത്താനാകുമോ എന്നാണ് കേരളം പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP