Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെങ്ങരൂർ ചിറ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്; ഇരവിപേരൂരിലെ പ്രമുഖ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ ലഹരി വിമുക്ത സംഘടനയുടെ അമരക്കാരനായിരുന്ന പഴയ ഹെഡ് മാസ്റ്റർ; വിരമിച്ച അദ്ധ്യാപകന് കോവിഡ് കാലത്ത് ജോലി വീട്ടിൽ വാറ്റും; കീഴ് വായ്‌പ്പൂർ പൊലീസ് ചാരായം ഉണ്ടാക്കിയതിന് പിടിച്ചത് സി പി എം സൈദ്ധാന്തികാചാര്യനെ; വാറ്റിയത് സ്വന്തം ആവശ്യത്തിന് എന്ന് കുറ്റസമ്മതവും; കടുവാക്കുഴിയിൽ സഖാവ് സാബു ജോസഫ് അകത്താകുമ്പോൾ

ചെങ്ങരൂർ ചിറ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്; ഇരവിപേരൂരിലെ പ്രമുഖ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ ലഹരി വിമുക്ത സംഘടനയുടെ അമരക്കാരനായിരുന്ന പഴയ ഹെഡ് മാസ്റ്റർ; വിരമിച്ച അദ്ധ്യാപകന് കോവിഡ് കാലത്ത് ജോലി വീട്ടിൽ വാറ്റും; കീഴ് വായ്‌പ്പൂർ പൊലീസ് ചാരായം ഉണ്ടാക്കിയതിന് പിടിച്ചത് സി പി എം സൈദ്ധാന്തികാചാര്യനെ; വാറ്റിയത് സ്വന്തം ആവശ്യത്തിന് എന്ന് കുറ്റസമ്മതവും; കടുവാക്കുഴിയിൽ സഖാവ് സാബു ജോസഫ് അകത്താകുമ്പോൾ

എസ് രാജീവ്

മല്ലപ്പള്ളി : സി പി എം സൈദ്ധാന്തികാചാര്യനും സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ലോക്കൽ കമ്മിറ്റിയംഗവുമായ റിട്ടയേർഡ് ഹെഡ് മാസ്റ്ററെ വാടക വീട്ടിൽ നടത്തിയ വാറ്റുചാരായ നിർമ്മാണത്തിനിടെ പൊലീസ് കൈയോടെ പൊക്കി. നേരത്തെ വാറ്റിൽ ബിജെപി നേതാവ് അറസ്റ്റിലായത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് നേതാവും കുടുങ്ങുന്നത്.

സി പി എം കല്ലൂപ്പാറ ലോക്കൽ കമ്മിറ്റിയംഗമായ ചെങ്ങരൂർച്ചിറ കടുവാക്കുഴി പൊയ്ക്കുടിയിൽ വീട്ടിൽ സാബു ജോസഫ് ( 56 ) ആണ് ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ നിന്നും രണ്ട് ലിറ്റർ വാറ്റുചാരായവും 20 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമായി കീഴ് വായ്പൂർ പൊലീസിന്റെ പിടിയിലായത്.

വാടക വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച വൈകുന്നേരത്തോടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ചെങ്ങരൂർ ചിറ സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്ന സാബു ജോസഫ് പ്രധാന അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ഇരവിപേരൂരിലെ പ്രമുഖ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ ലഹരി വിമുക്ത സംഘടനയുടെ അമരക്കാരൻ കൂടിയായിരുന്നു. കഴിഞ്ഞ മാസമാണ് ഇയാൾ ജോലിയിൽ നിന്നും വിരമിച്ചത്.

സ്വന്തം ഉപയോഗത്തിനായാണ് ചാരായം വാറ്റിയിരുന്നതെന്നാണ് സാബു ജോസഫ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പാർട്ടിയിലെ പ്രമുഖ ബൗദ്ധികാചാര്യെൻ വ്യാജവാറ്റ് കേസിൽ അറസ്റ്റിലായത് സി പി എമ്മിന് വൻ നാണേടായി മാറിയിട്ടുണ്ട് . ഇക്കഴിഞ്ഞ ദിവസം കല്ലൂപ്പാറയിലെ മറ്റൊരു സി പി എം പ്രാദേശിക നേതാവായ കറുത്ത മോടിശ്ശേരി കടവ് കല്ലു കുഴിയിൽ ജെയിംസ് ( 43 ), കൂട്ടാളിയായ പുറമറ്റം മുണ്ടമല പുല്ലേലിൽ രാജു ( 58 ) എന്നിവർ 30 ലിറ്റർ കോടയും ഒന്നര ലിറ്റർ വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളുമായി കീഴ് വായ്പൂര് പൊലീസിന്റെ പിടിയിലായിരുന്നു.

സി പി എംഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗവും ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എൻ രാജീവിന്റെ ഉറ്റ തോഴനും നവോദ്ധാന മതിലിന്റെ പ്രധാന സംഘാടകനുമാണ് ഇപ്പോൾ അറസ്റ്റിലായ സാബു ജോസഫ്. ഈ മേഖലയിലെ സിപിഎം നയരൂപീകരണത്തിൽ പ്രധാന ഇടപെടൽ നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യതയുണ്ടായിരുന്നു. ഇത്തരത്തിലൊരു പ്രമുഖ പ്രാദേശിക നേതാവിനെയാണ് പൊലീസ് കുടുക്കിയത്. വാറ്റ് കൈയോടെ പിടിച്ചതിനാൽ പൊലീസിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനും കഴിയാത്ത അവസ്ഥയാണുള്ളത്. അങ്ങനെ സിപിഎമ്മും ഇക്കാര്യത്തിൽ വെട്ടിലാവുകയാണ്.

വൈസ് പ്രസിഡന്റ് എൻ രാജീവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻനായ ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിയാണ്. ലോക്ക് ഡൗണിന്റെ ഭാഗമായി ഇരവിപേരൂരിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിന്റെ പ്രധാന നടത്തിപ്പുകാരനുമാണ്. സ്വദേശമായ കല്ലൂപ്പാറയിലടക്കം പൊതു ജനങ്ങളുടെ കണ്ണിലുണ്ണിയായ സാബു സാർ. ഇദ്ദേഹത്തിന് സിപിഎം വേദികളിലും പ്രധാന സ്ഥാനം നൽകിയിരുന്നു. ഇങ്ങനൊരു സഖാവാണ് വാറ്റ് കേസിൽ പിടിയിലാകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP