Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കു ചെയ്യാം; നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാനും കഴിയും; പുറത്തിറങ്ങിയാൽ മാസ്‌ക്കും സോപ്പും സാനിറ്റൈസറും പോലെ തന്നെ പ്രധാനപ്പെട്ടതായി 'ആരോഗ്യ സേതു' ആപ്പും മാറിയേക്കും; കോവിഡ് പ്രതിരോധത്തിനുള്ള ആപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം....

ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കു ചെയ്യാം; നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാനും കഴിയും; പുറത്തിറങ്ങിയാൽ മാസ്‌ക്കും സോപ്പും സാനിറ്റൈസറും പോലെ തന്നെ പ്രധാനപ്പെട്ടതായി 'ആരോഗ്യ സേതു' ആപ്പും മാറിയേക്കും; കോവിഡ് പ്രതിരോധത്തിനുള്ള ആപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം....

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കൊറോണ വൈറസിനെതിരെ മാസ്‌ക്കും സോപ്പും സാനിറ്റൈസറും പോലെ തന്നെ പ്രധാനപ്പെട്ടതായി 'ആരോഗ്യ സേതു' ആപ്പിനേയും കേന്ദ്ര സർക്കാർ മാറ്റും. രോഗ വ്യാപനത്തിനെ തടയാൻ ഇതിലൂടെ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ലോക്ഡൗണിൽ പുറത്തിറങ്ങാൻ ഇപ്പോൾ പ്രത്യേക അപേക്ഷ പൂരിപ്പിച്ചു സത്യവാങ്മൂലമായി കയ്യിൽ കരുതണം. വരുംദിവസങ്ങളിൽ ആരോഗ്യസേതു ആപ് ഫോണിലുണ്ടോ എന്നതാവും മാനദണ്ഡം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിലും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ ഇക്കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപണം ഉണ്ടാകും.

ജാമ്യാപേക്ഷ പരിഗണിക്കവെ കഴിഞ്ഞദിവസം ജാർഖണ്ഡ് ഹൈക്കോടതി പ്രതികൾക്കു മുന്നിൽ വച്ച ഉപാധികളിലൊന്ന് 'ആരോഗ്യ സേതു' മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യണമെന്നാണ്. ഈ സാഹചര്യത്തിലാകും ആരോഗ്യ സേതു ആപ്പിനെ കേന്ദ്ര സർക്കാരും ഉയർത്തിക്കാട്ടുക. കോവിഡ്-19 വ്യാപനം പിന്തുടരാനും അത് സമയാസമയം ജനങ്ങളെ അറിയിക്കാനുമായി കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. വെറും 13 ദിവസം കൊണ്ട് അഞ്ച് കോടിയിലധികം പേർ ഡൗൺലോഡ് ചെയ്ത ഈ ആപ്ലിക്കേഷൻ. രോഗബാധിതരെ പിന്തുടരാൻ ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം ജിപിഎസ് അധിഷ്ടിത ലൊക്കേഷൻ ട്രേസിങും ആരോഗ്യ സേതു ആപ്പിലുണ്ട്. ഹോട്ട്സ്പോട്ടുകൾ കണ്ടെത്താനും രോഗബാധയുടെ പാത കണ്ടെത്താനും ജിപിഎസ് അധിഷ്ടിത ലൊക്കേഷൻ ട്രേസിങിന് സാധിക്കും.

ആൻഡ്രോയിഡ് സ്മാർട് ഫോണുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഫോണുകൾക്കായുള്ള ആപ്പ് സ്റ്റോറിലും ആരോഗ്യ സേതു ട്രാക്കിങ് ആപ്ലിക്കേഷൻ ലഭ്യമാണ്. ഫോണിന്റെ ജിപിഎസ് സിസ്റ്റവും ബ്ലൂടൂത്തും ഉപയോഗിച്ച് കൊറോണ വൈറസ് അണുബാധ ട്രാക്കുചെയ്യാൻ സഹായിക്കുകയും വിവരങ്ങൾ നൽകുകയും ചെയ്യും. നിങ്ങൾ ഒരു കോവിഡ് 19 രോഗബാധിതനായ വ്യക്തിയുടെ സമീപത്താണോ അല്ലയോ എന്ന് നിർണ്ണയിക്കാനും ഇതു വഴി സാധിക്കും.

ആരോഗ്യ സേതു ആപ്പ്

കൊറോണ വൈറസിൽ നിന്നു രക്ഷപ്പെടാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ആപ്പിലുണ്ട്. വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടോ എന്ന പ്രാഥമിക പരിശോധനയ്ക്കുള്ള ചോദ്യാവലിയും. ഇതിലൂടെ ഓരോ വ്യക്തിയുടേയും രോഗ സാധ്യത തിരിച്ചറിയാൻ കഴിയും. രോഗവ്യാപന സാധ്യത കൂടിയ സ്ഥലത്താണോ, രോഗം ബാധിച്ചയാൾ അടുത്തുണ്ടോ എന്നീ മുന്നറിയിപ്പുകൾ ഇതിലൂടെ ഓരോരുത്തർക്കും നൽകാനും കഴിയും. ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളും ആപ്പിലുണ്ട്. ഇതു കൊരണം അസുഖങ്ങൾ വന്നാൽ വേണ്ട മെഡിക്കൽ ഉപദേശവും ഉറപ്പാണ്.

മൊബൈൽ ഫോണിലെ പ്ലേസ്റ്റോറിൽ ആരോഗ്യ സേതു കോവിഡ് (AarogyaSetu) എന്നു ടൈപ്പ് ചെയ്ത് ആപ് കണ്ടെത്തി ഇത് ഇൻസ്റ്റാൾ ചെയ്യണം. മലയാളം അടക്കം 11 ഭാഷകളിലൊന്നു തിരഞ്ഞെടുക്കാനാവും അടുത്ത ചോദ്യം. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽ തന്നെ ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ കാണം. അതുകൊണ്ട് തന്നെ ആർക്കും ഈ ആപ്പിനെ അടുത്തറിയാൻ കഴിയും.

പിന്നീട് ആപ്പിൽ രജിസ്റ്റർ ചെയ്യുണം. ഫോണിലെ ലൊക്കേഷൻ, ബ്ലൂടൂത്ത് എന്നിവ ഓണാക്കുകയും ഇവ ആപ്പിന് ആക്‌സസ് ചെയ്യാനുള്ള അനുമതി നൽകുകയും വേണം. കോവിഡ് ബാധിത മേഖലയിലാണോ നമ്മൾ എന്നതടക്കമുള്ള കാര്യങ്ങൾ അറിയിക്കുന്നതിൽ ഇതു നിർണായകമാണ്. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് 'അലൗ' എന്ന ഓപ്ഷൻ നൽകാം. ഫോൺ നമ്പർ നൽകി, റജിസ്‌ട്രേഷൻ തുടരുക. ഫോണിലേക്ക് ഒടിപി നമ്പർ ലഭിക്കും. ആപ്പിലേക്ക് ഈ നമ്പർ നൽകുന്നതോടെ റജിസ്‌ട്രേഷൻ പൂർത്തിയാകും. ശേഷം വ്യക്തിഗത വിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകാം.

നിങ്ങൾ സുരക്ഷിത സ്ഥലത്താണോ എന്നാണ് ആദ്യം ചോദ്യം. കോവിഡ് സഹായ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, കോവിഡിനുള്ള സാധ്യതയുണ്ടോയെന്നറിയാനുള്ള ചോദ്യാവലി, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിൽ കിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP