Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേറിട്ട വിപണി തുറന്ന് നെല്ലിക്കുഴിയിൽ ഒരു ഗ്രാമം; ഉൽപ്പന്നങ്ങൾ പരസ്പരം കൈമാറുന്ന വിപണി തുറന്നത് ഇരുമലപ്പടി കനാൽപ്പാലത്ത്

വേറിട്ട വിപണി തുറന്ന് നെല്ലിക്കുഴിയിൽ ഒരു ഗ്രാമം; ഉൽപ്പന്നങ്ങൾ പരസ്പരം കൈമാറുന്ന വിപണി തുറന്നത് ഇരുമലപ്പടി കനാൽപ്പാലത്ത്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോവിഡ് 19 പശ്ചാതലത്തിൽ ലോക്ക്ഡൗൺപ്രഖ്യാപനം മൂലം വിപണിയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പണമില്ലാത്തവർക്കായി ഉൽപ്പന്നങ്ങൾ പരസ്പരം കൈമാറുന്ന വേറിട്ട വിപണി തുറന്ന് നെല്ലിക്കുഴി പഞ്ചായത്തിലെ ഒരു ഗ്രാമം. ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പഞ്ചായത്ത് അംഗം സൽമ ലെത്തീഫിന്റെ നേതൃത്വത്തിൽ ആണ് ഇരുമലപ്പടി കനാൽപ്പാലത്ത് ഇന്ന് മുതൽ ഈ പുതിയ വിപണി ആരംഭിച്ചത്.

പച്ചക്കറി,പഴവർഗ്ഗങ്ങൾ ,ഉൾപടെ നിത്യോപയോഗസാധനങ്ങൾ എന്തും ഈ വിപണിയിൽ കൈമാറ്റം ചെയ്യാൻ കഴിയും. പഴമക്കാർ പഴയ കാലങ്ങളിൽ ചെയ്ത് പോന്ന ബർട്ടർ സംവിധാനം ആണിത്. ഇപ്പോൾ ഉണ്ടായിട്ടുള്ള അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വാർഡിലെ നിർധനരായ കുടുംബങ്ങൾക്കുണ്ടായിട്ടുള്ള പ്രയാസം കണക്കിലെടുത്താണ് ഇത്തരം ഒരു വിപണി വാർഡിൽ ആരംഭിച്ചതെന്ന് ഒന്നാം വാർഡ് അംഗമായ സൽമ ലെത്തീഫ് പറഞ്ഞു.

ആദ്യ ദിനം തന്നെ നല്ല പ്രതികരണമാണ് ആളുകളിൽ നിന്നും ഉണ്ടായത് നിരവധി ആളുകൾ ഇന്ന് ഇത്തരത്തിൽ ഇവിടെ നിന്നും ഉൽപ്പന്നങ്ങൾ കൈമാറുന്ന അവസ്ഥയുണ്ടായി. ശനി, ബുധൻ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് ദിവസം പത്ത് മണി മുതൽ നാല് മണി വരെ കനാൽ പാലം ജംഗ്ഷനിലാണ് ഇത് നടക്കുക പഴയ കാലത്തിന്റെ ഓർമപ്പെടുത്തലും നാടിന്റെ കൂട്ടായ്മയുമാണ് ഇതിലൂടെ ഉറപ്പാക്കുന്നതെന്നും അവർപറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹി കെ.ബി മുഹമ്മദ് ,കൃഷി വകുപ്പ് ജീവനക്കാരൻ അബ്ദുൽ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP