Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നാലും സാറേ..ഈ വർഷവും പെരുമഴയോ? ഇത് വെതർമാൻ ഉറക്കമൊഴിച്ച് കണക്ക് കൂട്ടിയെടുത്ത പ്രവചനം; 1920 കളിലെ പോലെ കേരളം പ്രളയത്തിൽ ഹാട്രിക് അടിക്കുമെന്ന് പ്രവചിച്ച് തമിഴ്‌നാട്ടുകാരനായ പ്രദീപ് ജോൺ; 2300 മി.മീ ലേറെ മഴ തുടർച്ചയായ മൂന്നാം വർഷവും കിട്ടിയാൽ അത്ഭുതപ്പെടാനില്ലെന്ന് വെതർമാൻ; വീടിന്റെ ബാൽക്കണിയിൽ മഴ നോക്കിയിരുന്ന് മഴയുടെ വഴിയേ പോയ പ്രദീപിന്റെ കഥ

എന്നാലും സാറേ..ഈ വർഷവും പെരുമഴയോ? ഇത് വെതർമാൻ ഉറക്കമൊഴിച്ച് കണക്ക് കൂട്ടിയെടുത്ത പ്രവചനം; 1920 കളിലെ പോലെ കേരളം പ്രളയത്തിൽ ഹാട്രിക് അടിക്കുമെന്ന് പ്രവചിച്ച് തമിഴ്‌നാട്ടുകാരനായ പ്രദീപ് ജോൺ; 2300 മി.മീ ലേറെ മഴ തുടർച്ചയായ മൂന്നാം വർഷവും കിട്ടിയാൽ അത്ഭുതപ്പെടാനില്ലെന്ന് വെതർമാൻ; വീടിന്റെ ബാൽക്കണിയിൽ മഴ നോക്കിയിരുന്ന് മഴയുടെ വഴിയേ പോയ പ്രദീപിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

 ചെന്നൈ: ഉം..കണക്കും പ്രവചനവും ഒക്കെ കൊള്ളാം..സാറെ,..ഏതായാലും ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് ഷെയർ ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? ഇപ്പോൾ കേരളം കോവിഡിന്റെ പിടിയിൽ നിന്ന് പതിയെ മോചിതരായി വരുന്നതേയുള്ളു. ഷംന വഹാബ് കമന്റ് ബോക്‌സിൽ എഴുതിയത് വെതൽമാൻ കണ്ടുവോ ആവോ. കണ്ടാലും കുലുക്കമൊന്നുമില്ല. കാരണം ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ് കാലാവസ്ഥ പ്രവചിക്കുന്നതിൽ വിരുതനായ തമിഴ്‌നാട് അർബൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യൽ സർവീസിൽ ഡപ്യൂട്ടി മാനേജരായ പ്രദീപ് ജോൺ.

അതെ അൽപം ക്രൂരമെന്ന് തോന്നാമെങ്കിലും പ്രളയത്തിൽ കേരളം ഹാട്രിക് അടിക്കാൻ പോകുന്നുവെന്നാണ് ഈ കാലാവസ്ഥാ വിദഗ്ധന്റെ പ്രവചനം. ഫേസ്‌ബുക്കിലാണ് പ്രദീപ് ജോൺ കാര്യങ്ങൾ വിവരിക്കുന്നത്.

ഫേസ്‌ബുക് പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ:

കഴിഞ്ഞ 150 വർഷത്തിനിടെകേരളത്തിൽ ഒരുതവണ മാത്രമാണ് പ്രളയത്തിൽ ഹാട്രിക്കുണ്ടായത്. അത് 1920 കളിലായിരുന്നു. ഇത്തവണയും അത് ആവർത്തിക്കുമോ?

തെക്ക്-പടിഞ്ഞാറൻ കാലവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ പെയ്യുന്നത്. 2049 മില്ലിമീറ്റർ മഴ സാധാരണഗതിയിൽ കിട്ടാറുണ്ട്. ഈ നൂറ്റാണ്ടിൽ കേരളത്തിന് മൺസൂൺ വർഷങ്ങൾ കുറവായിരുന്നു. 2007 സംസ്ഥാനത്തിന് മികച്ച വർഷമായിരുന്നു. 2786 മില്ലിമീറ്റർ മഴ. പിന്നീട് 2013 വരെ കാര്യങ്ങൾ താരമതമ്യേന ശാന്തം. 2562 മി.മി. 18 വർഷത്തിനിടെ രണ്ട് സൂപ്പർ മൺസൂണുകളോടെ മൺസൂൺ മാജിക് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് മഴ കുറയുന്ന പ്രവണതയാണ് കണ്ടത്. 2018 ൽ സ്ഥിതിഗതികൾ മാറി. എന്നാൽ 2007, 2013 നേക്കാൾ കുറഞ്ഞ മഴ-2517 മി.മി. എന്നാൽ 2018 ലും 2019 ലും കുറഞ്ഞ സമയത്ത പെരുമഴ കേരളത്തെ പ്രളയത്തിലാഴ്‌ത്തി. 1961 നും, 1924 നും ശേഷമുള്ള ഏറ്റവും നാശം വിതച്ച പ്രളയം. 1946 ലും 1947 ലും 1959 ലും 1961 ലുമൊക്കെ വലിയപെരുമഴകൾക്ക് കേരളം സാക്ഷ്യം വഹിച്ചിരുന്നു.

സംസ്ഥാനത്തെ പ്രളയത്തിൽ ആഴ്‌ത്തിയ മൂന്നു വർഷങ്ങൾ-1924, 1961, 2018

1920 കളിലെ ഹാട്രിക് പ്രളയം

1922-2318 മി.മി
1923-2666 മി.മി
1924-3115 മി.മി

മറ്റൊരു ഹാട്രിക് കൂടിവരുമോ?

2300 മി.മി. മഴ പെയ്യുന്ന മറ്റൊരു ഹാട്രിക്കിന് സാധ്യതയുണ്ടോ എന്നാണ് പ്രദീപ് ജോൺ പരിശോധിക്കുന്നത്.

2018-2517 മി.മി
2019-2310 മി.മി
2020?

2020 എങ്ങനെയായിരിക്കും?

ലോങ് റേഞ്ച് മോഡലുകളുടെ വിശകലനത്തിൽ കേരളത്തിൽ ഈവർഷവും നല്ല മഴ കിട്ടും. കഴിഞ്ഞ കാല കണക്കുകൾ വച്ച് പരിശോധിക്കുമ്പോൾ, 2300 മി.മി ലേറെ മഴ ഇത്തവണയും കിട്ടിയാൽ അത്ഭുതപ്പെടാനില്ലെന്നാണ് തമിഴ്‌നാട്ടുകാരനായ വെതർമാൻ പറയുന്നത്.
അതേസമയം, കാലവർഷം സാധാരണമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ജൂൺ 1ന് കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം കഴിഞ്ഞ ദിവസം അറിയിച്ചത്.

നാട്ടുകാർക്ക് വിശ്വാസം പ്രദീപിനെ

കാലാവസ്ഥാ വകുപ്പിനേക്കാൾ പലർക്കും വിശ്വാസം പ്രദീപ് ജോൺ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെയാണ്. തമിഴ്‌നാട് വെതർമാനെ ഫേസ്‌ബുക്കിൽ പിന്തുടരുന്നത് 57 ലക്ഷം ആളുകളാണ്. 2015ലെ വെള്ളപ്പൊക്കത്തോടെയാണു തമിഴ്‌നാട്ടുകാർ പ്രകൃതിയുടെ ചലനങ്ങളെക്കുറിച്ചു കൂടുതൽ ബോധവാന്മാരായതെന്നു പ്രദീപ് പറയുന്നു. തമിഴ്‌നാട് അർബൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യൽ സർവീസിൽ ഡെപ്യൂട്ടി മാനേജരാണ് ജോൺ.

എക്കണോമിക്‌സിൽ എംബിഎ നേടിയ പ്രദീപ് 1996ലെ പെരുമഴക്കാലത്താണ് ഈ രംഗത്തേക്കു ചുവടുറപ്പിക്കുന്നത്. 1996 ജൂണിൽ ചെന്നൈയിൽ മൂന്നുദിവസം തുള്ളിതോരാതെ പെയ്ത മഴയിൽ പതിനാലുകാരനായ പ്രദീപ് പുറത്തിറങ്ങാനാവാതെ വീട്ടിൽ തന്നെ കുടുങ്ങിപ്പോയി. 700 മില്ലിമീറ്റർ മഴയാണു മൂന്നു ദിവസം കൊണ്ടുമാത്രം ചെന്നെ നഗരത്തിൽ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കത്തിൽ വൈദ്യുതിബന്ധം പോലുമില്ലാതെ ആളുകൾ വീടുകളിൽ അകപ്പെട്ടു. സ്വന്തം വീടിന്റെ ബാൽക്കണിയിൽ 36 മണിക്കൂറോളം മഴ നോക്കിയിരുന്ന പ്രദീപിന്റെ പിന്നീടുള്ള ജീവിതം മഴയുടെ വഴിയേ ആയിരുന്നു. അന്നു മുതൽ മഴയെക്കുറിച്ച് പഠിക്കാൻ ആരംഭിച്ച പ്രദീപ് 2010-ൽ വിവിധ സംസ്ഥാനങ്ങളിലെ മഴ സംബന്ധിച്ച പ്രതിദിന വിവരങ്ങൾ ഉൾപ്പെടുത്തി ബ്ലോഗ് ആരംഭിച്ചു. പ്രമുഖ കാലാവസ്ഥാ ബ്ലോഗുകൾക്കായി ലേഖനങ്ങൾ തയാറാക്കി. 2012ലാണ് പ്രദീപ് ഫേസ്‌ബുക്കിൽ വെതർമാൻ എന്ന പേജ് ആരംഭിക്കുന്നതും കാലാവസ്ഥാ വിവരങ്ങൾ പങ്കുവച്ചു തുടങ്ങിയതും. ഓരോ കാലവർഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങൾ തേടി ആയിരങ്ങൾ ഒഴുകിയെത്തി തുടങ്ങി.

2010ൽ ലൈല ചുഴലിക്കാറ്റ് ചെന്നെയിൽ ആഞ്ഞടിച്ചപ്പോൾ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങൾ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങൾ പങ്കുവച്ചു. 2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതൽ ആളുകൾ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ൽ വാർധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു കൃത്യമായ വിശകലനങ്ങൾ നടത്തിയശേഷമാണു പ്രവചനങ്ങൾ നടത്തുന്നത്. കടുകട്ടിയായ സാങ്കേതികപദാവലികൾ ഒഴിവാക്കി സാധാരണക്കാർക്കു മനസിലാക്കുന്ന തരത്തിൽ വിവരങ്ങൾ പങ്കുവയ്ക്കുകയെന്ന ശൈലിയാണു പ്രദീപിനെ ജനപ്രിയനാക്കിയത്. വാർധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിൽ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണു ഫലിച്ചത്.

വിവിധ സ്ഥലങ്ങളിലെത്തി മഴയുടെ കണക്കും കാറ്റിന്റെ ഗതിയും മറ്റും നേരിട്ടറിഞ്ഞു വിശകലനങ്ങളും പഠനങ്ങളും നടത്തുകയാണു ചെയ്യുന്നത്. അഗുംബെ, ചിറാപ്പുഞ്ചി, കുറ്റ്യാടി, ചിന്നക്കല്ലാർ, തലക്കാവേരി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരെ കണ്ടു കൂടുതൽ അറിവുകൾ ശേഖരിക്കാനും ശ്രമിക്കാറുണ്ട്. മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെ കഴിഞ്ഞ 200 വർഷത്തെ കണക്കുകൾ പ്രദീപിന്റെ ശേഖരത്തിലുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിവരങ്ങളും മറ്റു കാലാവസ്ഥാ വെബ്സൈറ്റുകളിലെ വിവരങ്ങളും പ്രദീപ് ഉപയോഗിക്കുന്നുണ്ട്. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി. ഇതോടെ ഉത്തരവാദിത്തങ്ങളും എതിർപ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിർദ്ദേശങ്ങളും കൃത്യമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP