Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് കാലത്തും പാരപണിയുന്ന രാജ്യങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കട്ടെ! ലോക രാജ്യങ്ങൾക്ക് സഹായം നൽകിയതിന് ഇന്ത്യക്ക് സല്യൂട്ട് അടിച്ചു യുഎൻ സെക്രട്ടറി ജനറൽ; എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണമെന്ന് അന്റോണിയൊ ഗുട്ടെറസ്; കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് ഇന്ത്യ കയറ്റി അയച്ചത് 55 രാജ്യങ്ങളിലേക്ക്; കോവിഡിനെതിരെ ആഗോള യുദ്ധത്തിൽ പടത്തലവൻ ഇല്ലാതെ ലോകം ഉഴറുമ്പോൾ കൈയടി നേടി മോദിയും

കോവിഡ് കാലത്തും പാരപണിയുന്ന രാജ്യങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കട്ടെ! ലോക രാജ്യങ്ങൾക്ക് സഹായം നൽകിയതിന് ഇന്ത്യക്ക് സല്യൂട്ട് അടിച്ചു യുഎൻ സെക്രട്ടറി ജനറൽ; എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണമെന്ന് അന്റോണിയൊ ഗുട്ടെറസ്; കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് ഇന്ത്യ കയറ്റി അയച്ചത് 55 രാജ്യങ്ങളിലേക്ക്; കോവിഡിനെതിരെ ആഗോള യുദ്ധത്തിൽ പടത്തലവൻ ഇല്ലാതെ ലോകം ഉഴറുമ്പോൾ കൈയടി നേടി മോദിയും

മറുനാടൻ ഡെസ്‌ക്‌

ജെനീവ: കോവിഡിന് എതിരായ പോരാട്ടത്തിൽ ലോകത്തിന് ഒരു പടത്തലവൻ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ലോകാരോഗ്യ സംഘടനയ്ക്ക് നൽകുന്ന പണം പോലും റദ്ദു ചെയ്ത് വില്ലനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാറിക്കഴിഞ്ഞു. 130 കോടി ജനങ്ങളുള്ള രാജ്യത്ത് മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ രോഗത്തെ പ്രതിരോധിച്ചും മരണ നിരക്കു കുറയ്ക്കുന്നതിൽ മുന്നിൽ നിന്നും ഇന്ത്യ ലോകത്തിന് പുതിയ സന്ദേശം തന്നെ നൽകി കഴിഞ്ഞു. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനം കൈക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകരാഷ്ട്രങ്ങളുടെയും കൈയടി നേടുകയാണ്.

ലോകം പറയുന്ന ഏറ്റവും കാർക്കാശ്യം നിറഞ്ഞ ലോക്ക് ഡൗൺ ഇന്ത്യയിലാണുള്ളത്. മറ്റ് രാജ്യങ്ങളേക്കാൾ കോവിഡ് മരണ നിരക്കിലും വ്യാപനത്തിലും ഇന്ത്യ പിന്നിലാണ്. ഇതൊക്കെ കൂടാതെ ലോകത്തിന് കോവിഡ് കാലത്ത് വേണ്ട മരുന്നുകൾ കയറ്റി അയച്ചും നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ ലോകത്തിന്റെ പ്രശംസ നേടകയാണ്. കോവിഡ് കാലത്ത് ലോക രാജ്യങ്ങൾക്ക് സഹായം നൽകിയതിന് ഇന്ത്യയെ പ്രകീർത്തിച്ച് യുഎന്നും രംഗത്തെത്തി. ട്രംപിനെ പോലുള്ളവർ നടത്തുന്ന ശ്രമങ്ങൾ തിരിച്ചടി ആകുന്ന ഘട്ടത്തിലാണ് ഇന്ത്യക്ക് സല്യൂട്ട് അടിച്ചു കൊണ്ടു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് രംഗത്തെത്തിയത്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് നൽകിയതുൾപ്പെടെയുള്ള സഹായങ്ങൾ ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്നു. ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണമെന്ന് ഗുട്ടെറ്‌സ് വ്യക്തമാക്കി. വൈറസിനെതിരായ പോരാട്ടത്തിന് ആഗോള തലത്തിൽ ഐക്യദാർഢ്യം വേണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുവർക്ക് സല്യൂട്ട് നൽകുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു.

നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ് തുടങ്ങി നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനകം മരുന്നുകൾ എത്തിച്ച് നൽകിയിട്ടുണ്ട്. അയൽ രാജ്യങ്ങളായ ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മാലദ്വീപ്, ശ്രീലങ്ക, മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി. ഇതിന് പുറമെ സാംബിയ, ഡൊമനിക്കൻ ഡിപ്പബ്ലിക്, മഡഗസ്സ്‌കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ, കസാഖിസ്ഥാൻ, ഇക്വഡോർ, ജമൈക്ക, സിറിയ, യുക്രൈൻ, ഛാഡ്, സിംബാബ്വെ, ജോർദാൻ, കെനിയ,നെതർലാൻഡ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നുകൾ കയറ്റി അയക്കും.

ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകളാണ് ഡൊമനിക്കൻ റിപ്പബ്ലിക്കിന് നൽകുന്നത്. ഇതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് യുഎന്നിലെ ഡൊമനിക്കൻ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെർ ഇന്ത്യൻ പ്രതിനിധി സയീദ് അക്‌ബറുദീന് കത്ത് നൽകുകയും ചെയ്തിരുന്നു. ഹൈഡ്രോക്സിക്ലോറോക്വിൻ ഉത്പ്പാദനത്തിൽ മുൻപന്തിയിലാണ് ഇന്ത്യ. കൂടാതെ ഇന്ത്യയിൽ ആവശ്യത്തിൽ ആധികം ഈ മരുന്ന് സംഭരിച്ചുവെച്ചിട്ടുമുണ്ട്. മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. എന്നാൽ കോവിഡ് വൈറസ് പ്രതിരോധത്തിന് ഇത് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് വിദഗ്ദ്ധർ പരീക്ഷിച്ചു കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങൾ മരുന്നിനായി ഇന്ത്യയെ സമീപിക്കുകയായിരുന്നു.

കോവിഡ് ഇന്ത്യയിൽ ഉൾപ്പെടെ പടർന്നു പിടിച്ചപ്പോൾ കഴിഞ്ഞ മാർച്ച് 25 ന് ഹൈഡ്രോക്സിക്ലോറോക്വിന്റെ കയറ്റുമതി രാജ്യം നിരോധിച്ചത്. എന്നാൽ ലോകരാഷ്ടങ്ങൾ ഇന്ത്യയ്ക്കു മുന്നിൽ അഭ്യർത്ഥനയുമായി എത്തിയതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അവശ്യമരുന്ന് കയറ്റി അയയ്ക്കാൻ തീരുമാനിക്കുകയായി്രുന്നു. ഇന്ത്യൻ എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് മരുന്നുകൾ കയറ്റി അയക്കുന്നത്. ഇന്ത്യയിൽ കുടുങ്ങിപ്പോയ വിദേശ പൗരന്മാരെ തിരികെ നാടുകളിലെത്തിക്കാൻ തയ്യാറാക്കിയ ചാർട്ടർ ഫ്‌ളൈറ്റുകൾ വഴിയും മരുന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. കോവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ട സൗഹൃദരാജ്യങ്ങളിലേക്കുള്ള മരുന്നുകൾ എത്രയും പെട്ടന്ന് എത്തിക്കുന്നതിനാണ് കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത്. ഈ അടിയന്തര സാഹചര്യത്തിൽ മരുന്നിന് അപേക്ഷിച്ച മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP