Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ വഴി 20,000 രൂപ വരെ വായ്പ നൽകുന്ന പദ്ധതിയിൽ പണം ലഭിക്കുന്നത് ഇഷ്ടക്കാർക്ക് മാത്രമെന്ന് ആരോപണം; ചില കുടുംബശ്രീകൾക്ക് വായ്പ ലഭിക്കാൻ അർഹതയില്ലാത്തത് പകപോക്കലെന്നും പ്രചാരണം; നിലവിൽ ലോൺ എടുത്തിട്ടുള്ള അയൽക്കൂട്ടങ്ങൾക്ക് പുതിയ വായ്പ ലഭിക്കുമോ എന്ന സംശയവും; മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി അർഹരായവരുടെ കൈകളിൽ ഒരുപൈസ കുറയാതെ എത്തുമെന്ന് കുടുംബശ്രീ മിഷനും

ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ വഴി 20,000 രൂപ വരെ വായ്പ നൽകുന്ന പദ്ധതിയിൽ പണം ലഭിക്കുന്നത് ഇഷ്ടക്കാർക്ക് മാത്രമെന്ന് ആരോപണം; ചില കുടുംബശ്രീകൾക്ക് വായ്പ ലഭിക്കാൻ അർഹതയില്ലാത്തത് പകപോക്കലെന്നും പ്രചാരണം; നിലവിൽ ലോൺ എടുത്തിട്ടുള്ള അയൽക്കൂട്ടങ്ങൾക്ക് പുതിയ വായ്പ ലഭിക്കുമോ എന്ന സംശയവും; മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി അർഹരായവരുടെ കൈകളിൽ ഒരുപൈസ കുറയാതെ എത്തുമെന്ന് കുടുംബശ്രീ മിഷനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ പെട്ട കുടുംബശ്രീ വായ്പാ പദ്ധതിയിൽ എല്ലാ കുടുംബശ്രീകൾക്കും ​​ഗുണഫലം കിട്ടുന്നില്ലെന്ന് പരാതി. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയെന്ന് പേരിട്ട വായ്പാ പദ്ധതി വഴി 2000 കോടി രൂപയാണ് ജനങ്ങളിലേക്ക് എത്തുന്നത്. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ അയൽക്കൂട്ട അംഗത്തിനോ കുടുംബത്തിനോ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രയാസവും അവരുടെ സാമ്പത്തിക സ്ഥിതിയും വിലയിരുത്തി 5000 മുതൽ 20,000 രൂപവരെ വായ്പ ലഭ്യമാക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.

കുടുംബശ്രീ യൂണിറ്റുകളിലെ അം​ഗങ്ങളുടെ ആവശ്യകതക്ക് അനുസരിച്ചാണ് 20,000 രൂപ വരെ വായ്പയായി നൽകുന്നത്. അയൽക്കൂട്ടങ്ങൾ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ അവർക്ക് സേവിങ്സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്. സാധാരണയായി ഒരു വായ്പ നിലവിലുണ്ടെങ്കിൽ അയൽക്കൂട്ടങ്ങൾക്ക് ബാങ്കുകൾ മറ്റൊരു വായ്പ നൽകാറില്ല. നിലവിലുള്ള വായ്പ മുഴുവൻ തിരിച്ചടച്ചാൽ മാത്രമേ പുതിയ വായ്പ നൽകാറുള്ളൂ. എന്നാൽ, സഹായ ഹസ്തം വായ്പാ പദ്ധതിക്ക് ഈ നിയമം ബാധകമല്ല. നിലവിൽ വായ്പ എടുത്തിട്ടുള്ള യൂണിറ്റുകൾക്കും ലോൺ കിട്ടും.

അതേസമയം, സഹായ ഹസ്തം വായ്പാ പദ്ധതി അട്ടിമറിക്കപ്പെടുന്നു എന്ന നിലയിലുള്ള പ്രചാരണവും ശക്തമാണ്. ചില കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ ലഭിക്കുന്നില്ല എന്നതാണ് പരാതിയുടെ അടിസ്ഥാനം. ഇടതുപക്ഷക്കാർക്ക് മാത്രമായി പദ്ധതി ഒതുങ്ങുന്നു എന്നാണ് ആക്ഷേപം. എന്നാൽ ഇത് അടിസ്ഥാന രഹിതമാ ആരോപണമാണ് എന്ന് കുടുംബശ്രീ മിഷൻ തന്നെ വ്യക്തമാക്കുന്നു. 2019 ഡിസംബർ 31 ന് മുൻപ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂ്ടത്തിലെ അംഗങ്ങൾക്കാണ് വായ്പ ലഭിക്കുക എന്ന് ഉത്തരവിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2018-19 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുകയും രജിസ്ട്രേഷൻ പുതുക്കുകയും ചെയ്ത യൂണിറ്റുകൾക്കാണ് വായ്പക്ക് അർഹത.

8.5 മുതൽ ഒമ്പത് ശതമാനം വരെ പലിശ ഈടാക്കിയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ നൽകുക. ഈ പലിശ തുക സംസ്ഥാന സർക്കാർ സബ്സിഡിയായി നൽകും. ഓഡിറ്റ് ചെയ്യാത്ത യൂണിറ്റുകൾക്ക് വായ്പ ലഭിക്കുന്നില്ല എന്നതാണ് പ്രധാന ആരോപണം. എന്നാൽ ഈ ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കുടുംബശ്രീ മിഷൻ വ്യക്തമാക്കുന്നത്. ലിങ്കേജ് വായ്പ എടുക്കുന്നതിന് നിലവിൽ ചില വ്യവസ്ഥകൾ ഉണ്ടെന്ന് മിഷൻ ചൂണ്ടിക്കാട്ടുന്നു. എല്ലാ അയൽക്കൂട്ടങ്ങളും ​ഗ്രേഡ് ചെയ്യണം. നബാർഡ് വികസിപ്പിച്ച 150 മാർക്കിന്റെ സ്കോർ ഷീറ്റിൽ 120 മാർക്ക് കിട്ടുന്ന യൂണിറ്റുകൾക്ക് മാത്രമേ നിലവിൽ വായപ നൽകുന്നുള്ളു. അയൽക്കൂട്ടങ്ങൾ കൃത്യമായി ഓഡിറ്റ് ചെയ്യണം. 2019-20ലെ ഓഡിറ്റ് കോവിഡിന്റെ സാഹചര്യത്തിൽ പൂർത്തീകരിക്കാത്ത യൂണിറ്റുകൾക്കും വായ്പ ലഭ്യമാക്കും. 2018-19ലെ ഓഡിറ്റ് പൂർത്തീകരിച്ച യൂണിറ്റുകളെയും വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ അയൽക്കൂട്ടവും അതത് വർഷത്തെ ഓഡിറ്റ് പൂർത്തിയാക്കി രജിസ്ട്രേഷൻ പുതുക്കേണ്ടത് നിർബന്ധമാണ്. അല്ലാത്ത സംഘങ്ങൾ നിർജീവമാണ് എന്നും മിഷൻ ചൂണ്ടിക്കാട്ടുന്നു.

വായ്പാ നിബന്ധനകളും ഉത്തരവിൽ വിശദമായി പറയുന്നുണ്ട്.

  • 2019 ഡിസംബർ 31 ന് മുൻപ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്കാണ് വായ്പ ലഭിക്കുക
  •  അയൽക്കൂട്ടങ്ങൾ ഒരുതവണയെങ്കിലും വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതേ ബാങ്കുകളും ഇതുവരെ വായ്പ എടുത്തിട്ടില്ലെങ്കിൽ അവർക്ക് സേവിങ്സ് അക്കൗണ്ട് ഉള്ള ബാങ്കുകളും മുഖേനയാണ് വായ്പ അനുവദിക്കേണ്ടത്.
  • ബാങ്കുകൾ പുതിയ ലിങ്കേജ് വായ്പയായോ നിലവിലുള്ള വായ്പകളുടെ പരിധി ഉയർത്തിയോ തുക അനുവദിക്കണമെന്നാണ് വ്യവസ്ഥ.
  • ബാങ്കുകൾ 8.5 ശതമാനം മുതൽ 9 ശതമാനം വരെ പലിശക്ക് അയൽകൂട്ടങ്ങൾക്ക് വായ്പ ലഭ്യാമാക്കുകയും , തിരിച്ചടവ് കൃത്യതയുടെ അടിസ്ഥാനത്തിൽ വായ്പാപലിശ സർക്കാർ കുടുംബശ്രീ മുഖേന അയൽക്കൂട്ടങ്ങൾക്ക് നൽകുകയും ചെയ്യും.
  •  ആറ് മാസം മൊറട്ടോറിയം അടക്കം 36 മാസമാണ് വായ്പാ കാലാവധി
  •  മൊറട്ടോറിയം കാലാവധിക്ക് ശേഷം അയൽക്കൂട്ടങ്ങൾ പലിശ സഹിതമുള്ള തവണകൾ മാസാമാസം തിരിച്ചടക്കണം. പലിശ തുക മൂന്ന് വർഷ ഗഡുക്കളായി സർക്കാരിൽ നിന്നും സബ്സിഡി ആയി കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ അക്കൗണ്ടിൽ എത്തിക്കും.
  • സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ശമ്പളമോ പെൻഷനോ പറ്റുന്നവർ അവരുടെ കുടുംബാംഗങ്ങൾ പ്രതിമാസം 10000 രൂപക്ക് മുകളിൽ വരുമാനമുള്ളവർ എന്നിവർക്ക് വായ്പ നൽകാൻ വ്യവസ്ഥയില്ല
  •  സാമൂഹിക പെൻഷനും ഓണറേറിയവും കിട്ടന്ന അയൽക്കൂട്ട അംഗങ്ങൾക്ക് വായ്പ നൽകാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP