Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈയിൽ ജസ്‌ലോക് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച 31 ആരോ​ഗ്യപ്രവർത്തകരിൽ 29 പേരും മലയാളി നഴ്സുമാർ; ബോംബെ ആശുപത്രിയിലെ മലയാളി ഡോക്ടർക്കും നഴ്സിനും രോ​ഗബാധ; ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ മഹാരാഷ്ട്രയിലെ ആരോ​ഗ്യമേഖല

മുംബൈയിൽ ജസ്‌ലോക് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച 31 ആരോ​ഗ്യപ്രവർത്തകരിൽ 29 പേരും മലയാളി നഴ്സുമാർ; ബോംബെ ആശുപത്രിയിലെ മലയാളി ഡോക്ടർക്കും നഴ്സിനും രോ​ഗബാധ; ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ മഹാരാഷ്ട്രയിലെ ആരോ​ഗ്യമേഖല

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും മലയാളികളായ ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ്19. മുംബൈയിൽ 29 മലയാളി ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ ആരോ​ഗ്യ മേഖലയിലുള്ളവരും ആശങ്കയിലാണ്. ജസ്‌ലോക് ആശുപത്രിയിൽ 26 മലയാളി നഴ്‌സുമാരടക്കം 31 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം നിരീക്ഷണത്തിലാണ്.ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാർക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരിൽനിന്നാണ് 26 പേർക്കും വൈറസ് പകർന്നതെന്നാണ് സൂചന.

ബോംബെ ആശുപത്രിയിലെ 12 ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഒരാൾ ഡോക്ടറും മറ്റൊരാൾ നഴ്‌സുമാണ്. മുംബൈയിൽ ഒരു മലയാളി ഡോക്ടർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട കണക്ക് പ്രകാരം ഭാട്ട്യ ആശുപത്രിയിലെ മലയാളി നഴ്‌സിനും പുതുതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതടക്കം 100ലേറെ മലയാളി ആരോഗ്യപ്രവർത്തകർക്ക് നിലവിൽ മഹാരാഷ്ട്രയിൽ കോവിഡ് രോഗം പിടിപെട്ടിട്ടുണ്ട്.

മുംബൈയിലെ പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ലഭിക്കുന്നില്ലെന്ന് നിരവധി പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. 3,320 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 2,003 രോഗികളും മുംബൈയിൽനിന്നാണ്. 201 പേർ സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP