Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രെയ്ക്ക് ദ് ചെയ്ൻ പദ്ധതിക്കും കേരളാ പൊലീസിനും ഫെഡറൽ ബാങ്കിന്റെ സഹായം

ബ്രെയ്ക്ക് ദ് ചെയ്ൻ പദ്ധതിക്കും കേരളാ പൊലീസിനും ഫെഡറൽ ബാങ്കിന്റെ സഹായം

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ്19 വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന 'ബ്രെയ്ക്ക് ദ് ചെയ്ൻ' പദ്ധതിക്കും പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള കേരള പൊലീസിനും സഹായങ്ങളുമായി ഫെഡറൽ ബാങ്ക്. പൊതുസ്ഥലങ്ങളിൽ ഹാൻഡ് വാഷിങ് കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനും കോവിഡ് പ്രതിരോധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമാണ് സംസ്ഥാന സർക്കാരിന് ഫെഡറൽ ബാങ്ക് ധനസഹായം. കൂടാതെ കേരളാ പൊലീസിലെ 60,000 സേനാംഗങ്ങൾക്കായി പുനരുപയോഗിക്കാവുന്ന അഞ്ചു ലക്ഷം ഫെയ്സ് മാസ്‌ക്കുകൾ വാങ്ങുന്നതിനുള്ള സഹായവും ഫെഡറൽ ബാങ്ക് നൽകി. സഹായധനം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണൽ മേധാവിയുമായ കുര്യാക്കോസ് കോനിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും എ.ഡി.ജി.പി മനോജ് കെ അബ്രഹാമിനും കൈമാറി.

സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അശീൽ മുഹമ്മദ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം റീജനൽ ഹെഡുമായ സാബു ആർഎസ്, കവിത കെ നായർ (ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഗവണ്മെന്റ് ബിസിനസ് സ്റ്റേറ്റ് ഹെഡ്), അനിൽ സ്റ്റീഫൻ ജോൺസ് (ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, തിരുവനന്തപുരം പാളയം ബ്രാഞ്ച് ഹെഡ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP