Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒളിച്ചോടിയെന്ന് പറഞ്ഞ് പ്രതിക്ഷം ആരോപണം കടുപ്പിക്കുമ്പോൾ മറുപടി നൽകാൻ വീണ്ടും പിണറായി എത്തും; കൊവിഡ് അവലോകന യോഗമുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും; തിങ്കളാഴ്‌ച്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് ഓഫീസ്; സ്പ്രിങ്ലർ, കെ എം ഷാജി വിവാദങ്ങളിൽ മുഖ്യമന്ത്രി മറുപടിയും പിന്നാലെ എത്തും; പിണറായിയുടെ രണ്ടാം വരവ് വാർത്താസമ്മേളനം ഇല്ലാത്തത് പ്രതിപക്ഷം മുതലെടുത്തു തുടങ്ങിയതോടെ

ഒളിച്ചോടിയെന്ന് പറഞ്ഞ് പ്രതിക്ഷം ആരോപണം കടുപ്പിക്കുമ്പോൾ മറുപടി നൽകാൻ വീണ്ടും പിണറായി എത്തും; കൊവിഡ് അവലോകന യോഗമുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും; തിങ്കളാഴ്‌ച്ച മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് ഓഫീസ്; സ്പ്രിങ്ലർ, കെ എം ഷാജി വിവാദങ്ങളിൽ മുഖ്യമന്ത്രി മറുപടിയും പിന്നാലെ എത്തും; പിണറായിയുടെ രണ്ടാം വരവ് വാർത്താസമ്മേളനം ഇല്ലാത്തത് പ്രതിപക്ഷം മുതലെടുത്തു തുടങ്ങിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് അവലോകന യോഗമുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആറു മണി തള്ളെന്ന് പറഞ്ഞ് പ്രതിപക്ഷം പിന്മാറ്റത്തെ ആക്ഷേപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും മാധ്യമങ്ങളെ കാണാൻ തീരുമാനിച്ചത്. കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും ഏറ്റെടുക്കേണ്ട വിഷയങ്ങളും ദൈനംദിനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് ചർച്ച ചെയ്യുകയും അതിന്റെ തീരുമാനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും വാർത്താ സമ്മേളനത്തിൽ പറയുകയും എന്ന പതിവാണുള്ളത്.

റിവ്യു യോഗത്തിനു തൊട്ടുപിന്നാലെയാണ് വാർത്താസമ്മേളനം നടത്തുന്നത്. റിവ്യു യോഗം ചേരാത്ത ഞായറാഴ്ചകളിലും മറ്റും വാർത്താസമ്മേളനങ്ങളും ഉണ്ടാകാറില്ല. കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി മുന്നേറുകയാണ്. അതിന്റെ ഫലമായി പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തു. ലോക്ക്ഡൗൺ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിതലത്തിലുള്ള റിവ്യു യോഗങ്ങൾ ഇടവിട്ട ദിവസങ്ങളിൽ മതി എന്നാണ് ഇപ്പോഴത്തെ ധാരണ. റിവ്യു യോഗങ്ങൾ നടക്കുന്ന ദിവസങ്ങളിൽ വാർത്താസമ്മേളനങ്ങൾ ഉണ്ടാവും.

തിങ്കളാഴ്ചയാണ് അടുത്ത റിവ്യു യോഗം നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആ യോഗത്തിനുശേഷം ഉണ്ടാവും. നിലവിൽ എല്ലാ ദിവസവും വാർത്താ സമ്മേളനം വേണ്ടതില്ല എന്ന് നിശ്ചയിച്ചത് പ്രതിപക്ഷം മുതലെടുത്തു തുടങ്ങിയതോടെയാണ് മുഖ്യമന്ത്രി നിലപാട് മാറ്റുന്നത്. സ്പ്രിങ്‌ളർ അടക്കമുള്ള വിവാദവിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാർത്താസമ്മേളനം നിർത്തിയതെന്ന് വിമർശനം ഉയർന്നു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

അതേസമയം കോവിഡ് ഭീതി അയയുകയും രോഗവ്യാപന തീവ്രത കുറയുന്നതും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ മാധ്യമങ്ങളെ കാണുന്നത് കുറച്ചതെന്നാണ് ഭരണപക്ഷം പറയുന്നത്. വിവാദ വിഷയങ്ങളിലേക്ക് വഴിമാറുന്നതിനാൽ പത്രസമ്മേളനം നിർത്തിയെന്ന് ഇതിനെ വ്യാഖ്യാനിക്കുകയാണ് പ്രതിപക്ഷമെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ദിവസങ്ങളായി കോവിഡിനെതിരായ തീവ്ര യുദ്ധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാർ ഗ്രൂപ്പ്. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഓഫീസിൽ എത്തുന്നതുമുതൽ ആ യുദ്ധമുന്നണി സജീവമാകും. കൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം. ചർച്ചകൾ, അടിയന്തര വിഷയങ്ങളിൽ ഉടനടിയുള്ള തീരുമാനം, കലക്ടർമാരുമായും എസ്‌പിമാരുമായും വീഡിയോ കോൺഫറൻസ്. വൈകിട്ട് നാലിന് സംസ്ഥാനതല അവലോകനം. അതിനുശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങൾക്കുമുമ്പിൽ എത്തിയിരുന്നത്. ഈ നില ഇനിയും തുടരാനാണ് തീരുമാനം.

കോവിഡിനെ നേരിടുന്നതിൽ കേരളം വളരെ മിടുക്കോടെ തന്നെയാണ് മുന്നിൽ നിന്നത്. ഒറ്റദിവസംകൊണ്ട് 200 ഡോക്ടർമാരെ നിയമിച്ചതും നാല് ദിവസത്തിനുള്ളിൽ കാസർകോട് കോവിഡ് ആശുപത്രി സജ്ജമായതും എല്ലാം ഇതിന്റെ തെളിവായി മാറി. കോവിഡ് പ്രതിരോധ പ്രവർതത്‌നങ്ങളുടം പേരിൽ രാജ്യാന്തര മാധ്യമങ്ങളിലും ഏറെ പ്രശംസ കേരളം നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP