Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിയുടെ മകൾ വീണയുടെ കമ്പനിയുടെ വെബ് സൈറ്റ് അക്കൗണ്ട് സസ്‌പെൻഡഡ്! സ്പ്രിങ്‌ളർ കരാർ വിവരങ്ങൾ പുറത്തുവന്ന ശേഷം എക്‌സാ ലോജിക്കിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായതിന്റെ കാരണം പിണറായി വിജയൻ വ്യക്തമാക്കണം; മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ആരോപണം എത്തിച്ച് പിടി തോമസ്; കരാറി്ൽ പിണറായിയുടെ കുടുംബാഗങ്ങളുടെ ബന്ധത്തിലെ സംശയം ചർച്ചയാക്കി കോൺഗ്രസ്; ഇനി സ്പ്രിങ്ലർ ആരോപണങ്ങൾക്ക് പുതിയ തലം; തിങ്കളാഴ്ച മുതൽ വീണ്ടും വാർത്താ സമ്മേളനത്തിന് മുഖ്യമന്ത്രിയും

പിണറായിയുടെ മകൾ വീണയുടെ കമ്പനിയുടെ വെബ് സൈറ്റ് അക്കൗണ്ട് സസ്‌പെൻഡഡ്! സ്പ്രിങ്‌ളർ കരാർ വിവരങ്ങൾ പുറത്തുവന്ന ശേഷം എക്‌സാ ലോജിക്കിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായതിന്റെ കാരണം പിണറായി വിജയൻ വ്യക്തമാക്കണം; മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ആരോപണം എത്തിച്ച് പിടി തോമസ്; കരാറി്ൽ പിണറായിയുടെ കുടുംബാഗങ്ങളുടെ ബന്ധത്തിലെ സംശയം ചർച്ചയാക്കി കോൺഗ്രസ്; ഇനി സ്പ്രിങ്ലർ ആരോപണങ്ങൾക്ക് പുതിയ തലം; തിങ്കളാഴ്ച മുതൽ വീണ്ടും വാർത്താ സമ്മേളനത്തിന് മുഖ്യമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്പ്രിങ്ലർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ സംശയം നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക്. പിണറായിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായ പി.ടി.തോമസ് എംഎൽഎ രംഗത്തു വന്നു. സ്പ്രിങ്ലർ കമ്പനിയുമായി കരാറുണ്ടാക്കിയതിനെ പറ്റിയുള്ള വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പി.ടി.തോമസ് ആവശ്യപ്പെട്ടു. അതിനിടെ തിങ്കളാഴ്ച മുതൽ വീണ്ടും മാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും കാണും. ഒന്നിടവിട്ട ദിവസങ്ങളിൽ മാധ്യമങ്ങളെ അഭിമുഖീകരിക്കാനാണ് തീരുമാനം. ഇതോടെ സ്പ്രിങ്ലർ ആരോപണത്തിന് പുതിയ മാനങ്ങൾ കൈവരും. പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മിലെ നേരിട്ടുള്ള രാഷ്ട്രീയ സംവാദമായി സ്പ്രിങ്ലർ മാറും.

സ്പ്രിങ്ലർ കരാറുമായി ബന്ധപ്പെട്ട് കേരളത്തിൽ പലതരത്തിലുമുള്ള ചർച്ചകൾ നടക്കുന്നുണ്ട്. വസ്തുതകൾ പൂർണമായി അറിയാത്തതുകൊണ്ട് അക്കാര്യം ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും ഈ കമ്പനിയുമായി അടുത്തോ അകന്നോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഉടനെ വ്യക്തമാക്കണം. അതിന് ആറു മണിയുടെ വാർത്താസമ്മേളനം വരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് പിടി തോമസ് പറയുന്നു. നേരത്തെ ഡാറ്റ വിവാദവുമായി.ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട് രംഗത്തു വന്നിരുന്നു.

ഡാറ്റ വിവാദം കേരളത്തിൽ സജീവ ചർച്ച ആയതോടെ സ്പ്രിങ്ളറിന്റെ പല വെബ്‌സൈറ്റുകളും പ്രവർത്തന രഹിതമായിരുന്നു. അതോടൊപ്പം തന്നെ ബാംഗ്ലൂരിലെ ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഒരു സ്വകാര്യ ഐ.ടി കമ്പനിയുടെ വെബ്സൈറ്റും പ്രവർത്തന രഹിതമായി എന്ന് അബിൻ വർക്കി ആരോപിച്ചിരുന്നു. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സോലോജിക് സൊല്യൂഷൻസിന്റെ വെബ്സൈറ്റും പ്രവർത്ഥനരഹിതമായി എന്ന സൂചന ലഭിക്കുന്നുണ്ടെന്നും അബിൻ വർക്കി കോടിയാട്ട് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിടി തോമസും മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ സൂചനകളുമായി രംഗത്ത് വന്നത്.

സ്പ്രിങ്‌ളർ ഇടപാട് പുറത്തുവന്ന ശേഷം പിണറായി വിജയന്റെ മകളുടെ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് കാണാനില്ലെന്ന ആരോപണമാണ് പി.ടി. തോമസ് ഉന്നയിക്കുന്നത്. സ്പ്രിങ്‌ളർ കരാർ വിവരങ്ങൾ പുറത്തുവന്ന ശേഷം മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്‌സാ ലോജിക്കിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായതിന്റെ കാരണം പിണറായി വിജയൻ വ്യക്തമാക്കണം. ഡേറ്റാ വിവാദത്തിൽ ഉൾപ്പെട്ട സ്പ്രിങ്‌ളർ കമ്പനിയുടെ വെബ്‌സൈറ്റും കാണാനില്ല. സ്പ്രിങ്‌ളറുമായി കരാർ ഉണ്ടാക്കിയത് താൻ അറിഞ്ഞാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും പി.ടി.തോമസ് പറഞ്ഞു. കമ്പനിയായ Exalogic ന്റെ 'അക്കൗണ്ട് സസ്‌പെൻഡഡ്' എന്നാണ് ഇപ്പോൾ കാണിക്കുന്നതെന്നും പി.ടി.തോമസ് ചൂണ്ടിക്കാട്ടി. സ്പ്രിങ്‌ളർ കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങളും കാണാനില്ല. നിയമ വകുപ്പും ധനവകുപ്പും അറിയാതെ നടന്ന കരാർ ക്രമവിരുദ്ധമാണ്.കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഇടപാടിലൂടെ എന്ത് കിട്ടിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പ്രിങ്ലർ ഇന്ത്യയുടെ അക്കൗണ്ട് മറച്ചു വച്ചിരിക്കുന്നത് എന്തിന്? സംശയങ്ങൾ ചോദിക്കുമ്പോൾ കെ.എം.ഷാജിക്കെതിരെ കേസെടുക്കുമെന്ന് പറയുന്നത് മുഖ്യമന്ത്രിക്ക് ചേരുന്നതല്ല. GST അടക്കം എല്ലാ കൃത്യമാണ്. പിന്നെ എന്താണ് സംഭവിച്ചതെന്ന് പിണറായി വ്യക്തമാക്കണം. കരാർ ഉണ്ടാക്കുന്നതിന് മുൻപേ എല്ലാ വിവരങ്ങളും സ്പ്രിങ്‌ളറിന് കൈമാറാൻ തുടങ്ങി. ലാവലിന്റെകൺസൾട്ടൻസി കരാർ നടപടിക്രമങ്ങൾ പാലിക്കാതെ പർച്ചേസ് കരാർ ആക്കിയതിന് സമാനമായ തട്ടിപ്പാണ് അരങ്ങേറിയതെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി-ഇതോടെ ആരോപണത്തിന് പുതിയ മാനം വരികയാണ്. ലാവലിൻ കമ്പനിയുടെ കൺസൾട്ടൻസി കരാർ സപ്ലൈ കരാർ ആക്കിയതിന് സമാനമാണ് സ്പ്രിങ്ക്‌ളറുമായിട്ടുള്ള പർച്ചേസ് എഗ്രിമെന്റ്. കേന്ദ്ര സർക്കാരിന്റെയോ നിയമ-ധനകാര്യ വകുപ്പുകളുടെയോ അനുമതി തേടിയിട്ടില്ല. മന്ത്രിസഭാ തീരുമാനവും ഉണ്ടായിട്ടില്ല. കരാറിന്റെ കാര്യത്തിൽ ഗവർണറുമായി ബന്ധപ്പെട്ട ഭരണഘടനാ കീഴ്‌വഴക്കം പോലും ലംഘിക്കപ്പെട്ടു.

ഈ കമ്പനിയെ കണ്ടെത്തിയത് എങ്ങനെയാണ്?, എപ്പോഴാണ് ചർച്ച നടത്തിയത്? പിണറായി വിജയന് ഈ കമ്പനിയെ പരിചയപ്പെടുത്തിയത് ആരാണ്? തുടങ്ങിയ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി കൃത്യമായ ഉത്തരം നൽകണമെന്നും പിടി തോമസ് പറഞ്ഞു. ആരോഗ്യമേഖലയിലോ കോവിഡ് പ്രതിരോധ രംഗത്തോ ഒരു പ്രവൃത്തി? പരിചയവുമില്ലാത്ത കമ്പനിയാണ് സ്പ്രിങ്ലർ. ഡാറ്റാ മോഷണത്തിന് ന്യൂയോർക്കിൽ കോടികളുടെ നിയമനടപടി നേരിടുന്ന കമ്പനിയാണിത്. ഈ മേഖലയിൽ പരിചയമുള്ള സ്ഥാപനങ്ങൾ രാജ്യത്തിനകത്തും വിദേശത്തും ഉണ്ടായിരുന്നിട്ടും അവയെയൊന്നും പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പിടി തോമസ് ചോദിച്ചു.

ഡാറ്റയ്ക്ക് സ്വർണത്തേക്കാൾ വിലയുള്ളകാലമാണിത്. ഒരാളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് പോലും വലിയ വില ലഭിക്കും. കോവിഡ് കാലത്ത് ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. മരുന്നു കമ്പനികൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും വിലമതിക്കാനാകാത്ത വിവരങ്ങളാണിവ. അതു ലഭിക്കാൻ അവർ മത്സരിക്കും. കേരളത്തിന്റെ കോവിഡ് ദുരിതം വിറ്റ് കാശു മേടിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന അഴിമതിയാണിത്. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. പി.ടി.തോമസ് പറഞ്ഞു.

ഏപ്രിൽ രണ്ടിനാണ് സ്പ്രിങ്ലറുമായി പർച്ചേസ് ഓർഡർ ഉണ്ടാക്കുന്നതെന്നും എന്നാൽ, മാർച്ച് 27ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഐസൊലേഷനിലുള്ളവരുടെ വിവരങ്ങൾ സ്പ്രിങ്ക്‌ളറിൽ നൽകണമെന്ന് ഉത്തരവിറക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP