Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിയന്തരമായി 30 സെക്കൻഡ് കൊണ്ട് മാസ്‌ക്ക് നിർമ്മിക്കാനായി എന്ത് ചെയ്യണം? സൂപ്പർ ടിപ്പു നൽകി സണ്ണി ലിയോൺ; കോവിഡ് പ്രതിരോധത്തിന് മാസ്‌ക്കാക്കി മാറ്റിയത് മക്കളുടെ ഡയപ്പർ; കൊള്ളാല്ലോ ഐഡിയ എന്നു പറഞ്ഞു ഏറ്റെടുത്തു ആരാധകർ

അടിയന്തരമായി 30 സെക്കൻഡ് കൊണ്ട് മാസ്‌ക്ക് നിർമ്മിക്കാനായി എന്ത് ചെയ്യണം? സൂപ്പർ ടിപ്പു നൽകി സണ്ണി ലിയോൺ; കോവിഡ് പ്രതിരോധത്തിന് മാസ്‌ക്കാക്കി മാറ്റിയത് മക്കളുടെ ഡയപ്പർ; കൊള്ളാല്ലോ ഐഡിയ എന്നു പറഞ്ഞു ഏറ്റെടുത്തു ആരാധകർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ കഴിയുന്ന ജനങ്ങളെ തന്നാൽ കഴിയുന്ന വിധത്തിൽ സന്തോഷിപ്പിക്കുന്നുണ്ട് സണ്ണി ലിയോൺ. ആരാധകരുമായി ഓൺലൈനിൽ ചാറ്റു ചെയ്തു മറുപടി കൊടുത്തുമൊക്കെയാണ് സണ്ണി ലിയോൺ ശ്രദ്ധ നേടുന്നത്. ഇപ്പോൾ വൈറസിൽ നിന്നും രക്ഷ നേടാൻ എങ്ങനെ എളുപ്പത്തിൽ മാസ്‌ക്ക് ഉണ്ടാക്കാം എന്ന പഠിപ്പിക്കുകയാണ് സണ്ണി ചെയ്തത്.

ഹോം മെയ്ഡ് മാസ്‌കുകളാണ് ഏറ്റവും സുരക്ഷിതമെന്നാണ് സണ്ണി ലിയോമിന്റെ പക്ഷം. ഇപ്പോൾ സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇക്കാര്യവുമായി ഏറെ ബന്ധമുള്ളതാണ്. അതായത്, 30 സെക്കൻഡുകൊണ്ട് ഉപയോഗിക്കാവുന്ന മാസ്‌കാണ് താരം കണ്ടുപിടിച്ചിരിക്കുന്നത്. അതെന്താണെന്നല്ലേ മക്കളുടെ ഡയപ്പറും കളിപ്പാട്ടവുമൊക്കെ ഉപയോഗിച്ചുള്ള മാസ്‌ക്കാണ് താരം കണ്ടുപിടിച്ചത്.

അടിയന്തരമായി 30 സെക്കൻഡ് കൊണ്ട് മാസ്‌ക്ക് നിർമ്മിക്കാനായി എന്ത് ചെയ്യണമെന്നാണ് സണ്ണി പറഞ്ഞു തരുന്നത്. ഡയപ്പർ വച്ച് അടിപൊളി മാസ്‌ക്ക് ഉണ്ടാക്കാം. രസകരമായ കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മക്കളുടെ ഡയപ്പറും, പ്ലേ ഹൗസും പുലിയുടേയും സ്‌പൈഡർമാന്റെയും മാസ്‌കുമെല്ലാമാണ് സണ്ണി ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും ആരാധകർ താരത്തിന്റെ ഐഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഡയപ്പറിന് ഇങ്ങനെയും ഉപയോഗമുണ്ടായിരുന്നല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ലോക്ക്ഡൗണായാലും ആരാധകരുമായി എപ്പോഴും അടുത്തുനിൽക്കുന്ന താരമാണ് സണ്ണി ലിയോൺ. സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാര്യത്തിൽ സണ്ണിക്ക് ഒരു മടിയുമില്ല. മക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം ആരാധകർക്കായി ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന ഷോയും താരം ആരംഭിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP