Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിസന്ധി; സി.ബി.എസ്.ഇ സിലബസുകൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു; വരുന്ന അധ്യയനവർഷം വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ഒഴിവാക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയാൻ പ്രഖ്യാപിച്ച അടച്ചിടൽ തുടരുന്ന സാഹചര്യത്തിൽ 2020-'21 അധ്യയനവർഷത്തേക്കുള്ള സിലബസ് ലഘൂകരിക്കാൻ സി.ബി.എസ്.ഇ. ആലോചിക്കുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ബോർഡ് വൃത്തങ്ങൾ പറഞ്ഞു. സിലബസ് ലഘൂകരിക്കാനുള്ള നടപടികൾ എൻ.സി.ഇ.ആർ.ടി. നേരത്തേ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

വരുന്ന അധ്യയനവർഷം വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ഒഴിവാക്കിയേക്കും. പരമാവധി സമയം അക്കാദമികപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണിത്. ആദ്യ ടേമിൽ ഇപ്പോഴുള്ളതുപോലെ അധ്യയനം നടത്താനും രണ്ടാമത്തെ ടേമിലേക്കുള്ള പാഠഭാഗങ്ങൾ കുറയ്ക്കാനുമാണ് ബോർഡ് ശ്രമിക്കുന്നത്.

സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായങ്ങൾ തേടിയതായും അവരുടെ നിർദ്ദേശങ്ങൾ അധികൃതർ പരിശോധിച്ചുവരുകയാണെന്നും ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. മുതിർന്ന അദ്ധ്യാപകരുമായി നടത്തിയ വെബിനാറിലാണ് സിലബസ് ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള സൂചന അധികൃതർ നൽകിയത്.

വിദ്യാർത്ഥികളോട് അനുകമ്പയും സഹാനുഭൂതിയും ഉണ്ടായിരിക്കണമെന്നും അടച്ചിടൽമൂലം അവർ വിഷാദത്തിലേക്കും ഒറ്റപ്പെടലിലേക്കും പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ധ്യാപകരോട് ബോർഡ് നിർദ്ദേശിച്ചു. വീട്ടിൽ കഴിയുന്ന വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും അവരുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബോർഡ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP