Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണയിൽ തമ്പി ആൻണിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അമേരിക്കൻ മാധ്യമങ്ങൾ; യുഎസിലെ കെയർഹോമുകളിൽ എല്ലാം രോഗ വ്യാപനവുംമരണവും പടർന്നു പിടിച്ചിട്ടും കുറ്റമെല്ലാം മലയാളി അഭിനേതാവിന്റെ ആശുപത്രിക്ക് മാത്രം; ആരോഗ്യ വകുപ്പിന്റെ എല്ലാ മാർഗ്ഗ രേഖയും മാനിച്ചാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചതെന്ന് മറുനാടനോട് തമ്പി ആന്റണി; നടനും ഭാര്യയും ഒളിവില്ലെന്ന പ്രചരണവും പച്ചക്കള്ളം; ബാബു ആന്റണിയുടെ സഹോദരന്റെ നേഴ്സിങ് ഹോമിനെതിരെ നടക്കുന്നത് കോവിഡിനിടെയിലെ ഗൂഢാലോചന

കൊറോണയിൽ തമ്പി ആൻണിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അമേരിക്കൻ മാധ്യമങ്ങൾ; യുഎസിലെ കെയർഹോമുകളിൽ എല്ലാം രോഗ വ്യാപനവുംമരണവും പടർന്നു പിടിച്ചിട്ടും കുറ്റമെല്ലാം മലയാളി അഭിനേതാവിന്റെ ആശുപത്രിക്ക് മാത്രം; ആരോഗ്യ വകുപ്പിന്റെ എല്ലാ മാർഗ്ഗ രേഖയും മാനിച്ചാണ് സ്ഥാപനങ്ങൾ പ്രവർത്തിച്ചതെന്ന് മറുനാടനോട് തമ്പി ആന്റണി; നടനും ഭാര്യയും ഒളിവില്ലെന്ന പ്രചരണവും പച്ചക്കള്ളം; ബാബു ആന്റണിയുടെ സഹോദരന്റെ നേഴ്സിങ് ഹോമിനെതിരെ നടക്കുന്നത് കോവിഡിനിടെയിലെ ഗൂഢാലോചന

മറുനാടൻ മലയാളി ബ്യൂറോ

ഹെയ് വാർഡ്: കൊറോണയിൽ ഭയന്ന് വിറയ്ക്കുകയാണ് അമേരിക്ക. പല കെയർ ഹോമുകളും കൊറോണ വൈറസിന്റെ ഭീകര താണ്ഡവത്തിന് ഇരകളായി. എന്നിട്ടും മലയാളിയും സിനിമാ നടനുമായ തമ്പി ആന്റണിയുടെ അമേരിക്കയിലെ ആശുപത്രിക്കെതിരെ മാത്രം കടന്നാക്രമണവുമായി അമേരിക്കൻ മാധ്യമങ്ങൾ. തമ്പി ആന്റണിയുടെ ആശുപത്രിയിലെ മരണങ്ങൾ അന്വേഷണത്തിലാണെന്നാണ് റിപ്പോർട്ട്. എബിസി 7 ന്യൂസാണ് തമ്പി ആന്റണിയുടെ ഈസ്റ്റ് ബെ നേഴ്സിങ് ഹോമിനെതിരെ ക്രിമിനൽ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ രോഗം ബാധിച്ച് 13 പേരോളം ഇവിടെ മരിച്ചുവെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണമെന്ന് വാർത്തയിൽ പറയുന്നു. പ്രമുഖ നടൻ ബാബു ആന്റണിയുടെ സഹോദരൻ കൂടിയാണ് തമ്പി ആന്റണി.

തമ്പി ആന്റണിയുടെ ആശുപത്രിയിൽ രോഗികൾക്ക് മെച്ചപ്പെട്ട പരിചരണം കിട്ടിയില്ലെന്നാണ് പരാതി. കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകാൻ നേഴ്സോ ആശുപത്രി ഉടമയോ തയ്യാറാകുന്നില്ലെന്നാണ് പരാതികളെന്ന് റിപ്പോർട്ടിൽ പറുന്നു. വളരെ മോശം ചികിൽസയാണ് കിട്ടിയതെന്ന് പലരും പരാതിപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. കൊറോണ ടെസ്റ്റ് പോസിറ്റീവായ ജീവനക്കാരോട് പോലും ജോലി ചെയ്യാൻ നിർബന്ധിച്ചുവെന്ന പരാതിയും ഉയരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം. ആന്റണി തെക്കേക്കും ഭാര്യ പ്രേമയുടേയും ഉടമസ്ഥതയിലാണ് ആശുപത്രി. വിവാദങ്ങളോട് ആന്റണിയും ഭാര്യയും പ്രതികരിക്കുന്നില്ലെന്നു എബിസി റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് വെറും തെറ്റായ പ്രചരണമാണെന്ന് മറുനാടന് ബോധ്യമായി. തമ്പി ആൻണിയും കുടുംബവും ഒളിവിലാണെന്ന തരത്തിലെ പ്രചരണവും പച്ചക്കള്ളം. അദ്ദേഹത്തിന്റെ പ്രതികരണം വിഷയത്തിൽ മറുനാടന് ലഭിച്ചു.

നിയമം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്ന് തമ്പി ആൻണി മറുനാടനോട് പറഞ്ഞു. വൈറസ് വ്യാപനം ഉണ്ടായപ്പോൾ തന്നെ രോഗികളെ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും പോയില്ല. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം എല്ലാം പാലിച്ചാണ് നേഴ്സിങ് ഹോം പ്രവർത്തിച്ചത്. നേഴ്സിങ് ഹോമിൽ കഴിയുന്ന 7000 പേരോളം പല ഇടത്തായി മരിച്ചിട്ടുണ്ട്. എന്നാൽ താനൊരു അറിയപ്പെടുന്ന വ്യക്തി ആയതു കൊണ്ട് വാർത്തകൾ തനിക്കും സ്ഥാപനത്തിനുമെതിരെ വരികയാണെന്നും തമ്പി ആന്റണി പറഞ്ഞു. അമേരിക്കൻ നിയമം പാലിച്ചു മാത്രമേ പ്രവർത്തിച്ചിട്ടൂള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ആശുപത്രിക്ക് നിരവധി ഡയറക്ടർമാരുണ്ട്. എന്നാൽ തന്നേയും ഭാര്യയേയും മാത്രം കടന്നാക്രമിക്കുന്നതിന് പിന്നിൽ ദുരുദേശമുണ്ടെന്നും അദ്ദേഹം സംശയിക്കുന്നു. തന്റെ ആശുത്രിയുള്ള മേഖലയിലെ നിരവധി കെയർ ഹോമുകളിൽ കൊറോണ ബാധിച്ച് നിരവധി പേർ മരിച്ചു. അവരോടൊന്നുമില്ലാത്ത തരത്തിലാണ് തനിക്കെതിരെ പ്രചരണം നടക്കുന്നതെന്നും തമ്പി ആന്റണി പറയുന്നു.

ഗേറ്റ് വേ കെയർ ആൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ 65 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. നേഴ്സുമാർക്കും രോഗം ബാധിച്ചു. ഇതൊരു കൊറോണ ഹോട് സ്പോട്ടാണെന്ന് അലേമേഡയിലെ അധികൃതരും അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് കൊറോണ ബാധിച്ച നേഴ്സുമാരെ കൊണ്ട് രോഗികളെ പരിചരിച്ചുവെന്ന വാർത്ത എത്തുന്നത്. ഈ സാഹചര്യത്തിലാണ് അൽമേഡാ പ്രോസിക്യൂട്ടർ ആശുപത്രിക്കെതിരെ ക്രിമിനൽ സിവിൽ നടപടികൾ എടുക്കുന്നത്. എന്നാൽ നിയമം വിട്ടൊന്നും താൻ ചെയ്തില്ലെന്നാണ് തമ്പി ആന്റണിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നതും. അമേരിക്കയിലെ ആരോഗ്യ വകുപ്പിന്റെ പിന്തുണ തനിക്കുണ്ടെന്നും അവകാശപ്പെടുന്നു.

എഴുത്തുകാരൻ, നിർമ്മാതാവ്, നടൻ എന്നി നിലകളിലെല്ലാം മലയാളിയ്്ക്ക് അടുത്ത് അറിയാവുന്ന വ്യക്തിയാണ് തമ്പി ആന്റണി. ബാബു ആന്റണിയുടെ സഹോദരൻ. കേരളത്തിൽ ജനിച്ച തമ്പി ആന്റണി 20-ാം വയസ്സിൽ സാൻ ഫ്രാൻസിസ്‌കോയിൽ പ്രവാസജീവിതം ആരംഭിച്ചു. എഴുത്തും തുടങ്ങി. ഇന്തോ-അമേരിക്കൻ ജീവിതയാഥാർഥ്യങ്ങളാണ് തമ്പി ആന്റണിയുടെ മിക്ക രചനകളുടെയും പശ്ചാത്തലം. മലയാളത്തിലും ഇംഗ്ലീഷിലുമായി 30-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കാഷ്, ബിയോണ്ട് ദി സോൾ, പാപ്പിലോ ബുദ്ധ, കൊൽക്കത്ത ന്യൂസ്, ജാനകി, മെയ്ഡ് ഇൻ യുഎസ്എ, സൂഫി പറഞ്ഞ കഥ, ഇവൻ മേഘരൂപൻ, പറുദീസ എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹാനോലുലു ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം ബിയോണ്ട് ദി സോളിലെ അഭിനയത്തിന് തമ്പി ആന്റണിയെ തേടിയെത്തുകയുണ്ടായി. ഭൂതനാഥൻ കുന്ന്, വാസ്‌കോഡിഗാമ, മല ചവുട്ടുന്ന പെണ്ണുങ്ങൾ, പെൺബൈക്കർ തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.

ചൈന ജയിച്ചാലും ക്യൂബ ജയിച്ചാലും പാക്കിസ്ഥാൻ ജയിച്ചാലും വേണ്ടില്ല അമേരിക്ക തകരണം ആ രീതിയിലാണ് മാധ്യമങ്ങൾ വാർത്തകൾ പടച്ചുവിടുന്നതെന്ന അഭിപ്രായ പ്രകടനവുമായി കുറച്ച് ദിവസം മുമ്പ് തമ്പി ആന്റണി ഫെയ്സ് ബുക്കിൽ കുറിപ്പ് എഴുതിയിരുന്നു. 'അമേരിക്ക നിശ്ചലമായി', 'അമേരിക്ക തകരുന്നു', 'അമേരിക്ക പകച്ചു നിൽക്കുന്നു', 'ട്രംപ് കരയുന്നു' എന്നൊക്കെ മുകളിൽ കൊടുത്താൽ നല്ല ഹിറ്റ് കിട്ടുമെന്നറിയാം . 'മകൻ ചത്താലും വേണ്ടില്ല മരുമകൾ കരയണം' എന്ന പഴഞ്ചൊല്ലുകളൊക്കെ ഓർക്കാൻ പറ്റിയ സമയം എന്നാണു ഇപ്പോൾ തോന്നുന്നത്. ഞാനും അതുകൊണ്ടുതന്നെയാണ് അങ്ങനെ ഒരു ശീർഷകം കൊടുത്തത് . എന്നാലും ഇത് വായിച്ചുവരുബോൾ കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വരുമെന്ന് കരുതുന്നു. കമ്യൂണിസ്റ്റ് മന്ത്രിമുതൽ ഏതു രാഷ്ട്രീയക്കാരനും ഇപ്പോഴും വിദഗ്ദ്ധ ചികിത്സക്കെത്തുന്ന രാജ്യംകൂടെയായ അമേരിക്കയെപ്പറ്റിത്തന്നെയാണീ പറയുന്നത്.

അമേരിക്കയിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്നല്ല ഉദ്ദേശിച്ചത്. ഇതൊരാഗോളപ്രതിസന്ധിയാണ് എന്ന കാര്യം പലപ്പോഴും നമ്മൾ മറന്നുപോകുന്നു. കൊറോണയെ ആദ്യം 'ചൈനീസ് വൈറസ്' എന്നു പറഞ്ഞ് അധിക്ഷേപിച്ച ട്രംപിനുപോലും പിന്നീട് അതു തിരുത്തിപ്പറയേണ്ടി വന്നു. കാരണം അതിന്റെ ഗൗരവം അദ്ദേഹം മുഖവിലയ്ക്കെടുത്തില്ല. അതുകൊണ്ടു അമേരിക്കയിലെ ജനങ്ങൾ ഒരു പാഠം പഠിച്ചു, അല്ലെങ്കിൽ പഠിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാർഥ്യമാണ്. ഈ മഹാമാരിക്ക് കേരളത്തിന്റെ അത്രയൊന്നും പോലും പരിഗണന കൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്. അതിന്റെ നൂറുശതമാനും ക്രെഡിറ്റും നമ്മുടെ മുഖ്യൻ പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കുമാണ്. എന്തായാലും ഇപ്പോൾ ലോകം മുഴുവനും വിശ്രമിക്കുകയാണ് വീട്ടിൽ ഇരിക്കുകയാണ്. സാൻ ഫ്രാൻസിക്കോയിൽ താമസിക്കുന്ന ഒരു കൂട്ടുകാരൻ വിളിച്ചപ്പോൾ പറഞ്ഞതാണിപ്പോൾ ഓർക്കുന്നത്.

'എനിക്കിപ്പോൾ ഒരുപാടു സമയമുണ്ട്. എന്റെ വീടിന്റെ ജനാലക്കപ്പുറത്തു നഗരം നിശബ്ദമാണ്, അന്തരീഷം ശുദ്ധമാണ്, ആകാശത്തിന്റെ നീലിമ എന്നെ അദ്ഭുതപ്പെടുത്തുന്നു. ശബ്ദ മലിനീകരണങ്ങളൊന്നുമില്ല. പലതരം കിളികളുടെ കളകളാരവങ്ങൾകൊണ്ട് മുഖരിതമാണീ പുതിയ ആകാശവും പുതിയ നഗരവും. പാലങ്ങളും കുന്നും മലയും കടലോരങ്ങളും നിറഞ്ഞ സാൻ ഫ്രാൻസിസ്‌കോ ഒരു സുന്ദരിയാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഇവിടെ എത്തുന്ന സന്ദർശകർ പാടുന്ന പ്രസിദ്ധമായ പാട്ട് ഞാനും അറിയാതെ ഒന്ന് മൂളിപ്പോയി , അപ്പോൾ പിന്നെ ന്യൂയോർക്കിന്റെ കാര്യം പറയേണ്ട ആവശ്യമില്ലല്ലോ. ലോക തലസ്ഥാനമായ ആ മഹാനഗരത്തിൽ എല്ലാ ദേശക്കാരുമുണ്ട് ജാതിക്കാരുമുണ്ട് . ഏറ്റവും വലിയ ചൈനാടൗണും അതെ നഗരത്തിൽത്തന്നെയാണ്.

ഇത്രയുമൊക്കെ സംഭവിച്ചില്ലങ്കിലേ അദ്ഭുതമൊള്ളൂ. പകർച്ചവ്യാധി ഏതാണ്ട് നിയന്ത്രിക്കാനാവാത്ത അവസ്ഥയിൽ എത്തികൊണ്ടിരിക്കുന്നു എന്നതും ഒരു പരിധിവരെ ശരിയാണ്. ഇനിയിപ്പോൾ ഇതിനൊരു പരിഹാരം കണ്ടുപിടിക്കാനും എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്നത് അമേരിക്കയെയാണ്. പുതിയ വാക്‌സിൻ പരീക്ഷണഘട്ടത്തിലാണ്, കണ്ടുപിടിച്ചാലും ജനങ്ങളിൽ എത്താൻ കാലതാമസമുണ്ടാകും-ഇങ്ങനെയായിരുന്നു കുറിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP