Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരിശോധനാ ഫലം നെഗറ്റീവായതിന്റെ മൂന്നാം നാൾ മരണം; വീരാൻ കുട്ടിയുടെ മരണം കോവിഡിന്റെ ആഘാതത്തിലുണ്ടായ ഹൃദ് രോഗ പ്രശ്‌നങ്ങളെന്ന് സൂചന; അവസാന സ്രവ പരിശോധനാ റിപ്പോർട്ട് അതിനിർണ്ണായകമാകും; വൃക്കരോഗം അടക്കമുള്ള പ്രശ്‌നങ്ങൾ 85-കാരനെ അലട്ടിയിരുന്നുവെന്നും ഡോക്ടർമാർ; കോവിഡ് നെഗറ്റീവായിട്ടും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസ തുടർന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കാരണം; കീഴാറ്റൂരുകാരന്റേതുകൊറോണ മരണമോ എന്നതിൽ സ്ഥിരീകരണം നൽകാതെ ആരോഗ്യ വകുപ്പും

പരിശോധനാ ഫലം നെഗറ്റീവായതിന്റെ മൂന്നാം നാൾ മരണം; വീരാൻ കുട്ടിയുടെ മരണം കോവിഡിന്റെ ആഘാതത്തിലുണ്ടായ ഹൃദ് രോഗ പ്രശ്‌നങ്ങളെന്ന് സൂചന; അവസാന സ്രവ പരിശോധനാ റിപ്പോർട്ട് അതിനിർണ്ണായകമാകും; വൃക്കരോഗം അടക്കമുള്ള പ്രശ്‌നങ്ങൾ 85-കാരനെ അലട്ടിയിരുന്നുവെന്നും ഡോക്ടർമാർ; കോവിഡ് നെഗറ്റീവായിട്ടും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസ തുടർന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കാരണം; കീഴാറ്റൂരുകാരന്റേതുകൊറോണ മരണമോ എന്നതിൽ സ്ഥിരീകരണം നൽകാതെ ആരോഗ്യ വകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കോവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്നയാൾ മരിച്ചതിലെ ദുരൂഹത മാറ്റാൻ സ്രവ പരിശോധനാ ഫലം വേണ്ടി വരും. മലപ്പുറം കീഴാറ്റൂർ കരിയമാട് സ്വദേശി വീരാൻകുട്ടി (85) ആണ് മരിച്ചത്. അതേസമയം മറ്റ് അസുഖങ്ങളാണ് മരണ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. കോവിഡിന്റെ അവസാന പരിശോധനാ ഫലം കൂടി വരാനിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കേരളത്തിൽ രണ്ട് പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു ആ മരണങ്ങൾ.

ഇക്കൂട്ടത്തിലേക്ക് വീരാൻകുട്ടിയുടെ മരണമെത്തുമോ എന്നതാണ് ഉയുരന്ന ചോദ്യം. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് വീരാൻകുട്ടി മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസൂഖങ്ങളുള്ളതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുകയായിരുന്നു ഇയാൾ. ഇയാൾക്ക് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായിരുന്നു. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. കൊറോണ വൈറസ് ബാധ മാറിയെങ്കിലും രോഗമുണ്ടാക്കിയ പ്രശ്‌നങ്ങൾ വീരാൻ കുട്ടിയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഇത് ഹൃദ് രോഗം മൂർച്ഛിക്കാൻ ഇടയാക്കിയെന്നും മരണ കാരണമായെന്നുമാണ് പ്രാഥമിക നിഗമനം. പരിശോധനാ ഫലം നെഗറ്റീവ് ആയതിന്റെ മൂന്നാം നാളാണ് മരണം

ഇന്നലെയാണ് അവസാന പരിശോധനയ്ക്ക് സ്രവം എടുത്തത്. ഇന്ന് ഉച്ചയോടെ ഫലം കിട്ടും. അതുവരെ കാത്തിരിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അതിന് ശേഷമേ മരണത്തിൽ സ്ഥിരീകരണം നൽകൂ. സംസ്‌കാരം അടക്കമുള്ള കാര്യങ്ങളിലും അതുവരെ തീരുമാനം എടുക്കില്ല. കോവിഡ് ബാധിച്ചിരുന്ന ആളായതു കൊണ്ട് തന്നെ ആരോഗ്യ പ്രോട്ടോകോൾ പാലിക്കും.

ഏപ്രിൽ രണ്ടിനാണ് വീരാൻ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനിൽനിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാൽ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇതുമൂലം എവിടെ നിന്നാണ് രോഗം എത്തിയതെന്ന് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി.

ചെറിയ അസുഖങ്ങൾക്ക് വീട്ടിന് അടുത്തുള്ള ആശുപത്രിയിൽ ചികിൽസയ്ക്ക് പോയിരുന്നു. കുറേ നാളായി വീട്ടിനുള്ളിൽ തന്നെ അസുഖം കാരണം കഴിയുകയായിരുന്നു വീരാൻ കുട്ടി. ഇതെല്ലാം വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാവാത്തതിന് കാരണമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP