Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുഎഇയിൽ നിന്നും സൗദിയിൽ നിന്നും ഈ മാസം പതിനഞ്ചോളം കപ്പലുകളിൽ ക്രൂഡ് ഓയിൽ മംഗളൂരുവിലെത്തും; എല്ലാം മംഗളൂരുവിലേയും ഉഡുപ്പിയിലേയും വിശാഖപട്ടണത്തേയും കൂറ്റൻ അറകളിൽ സുരക്ഷിത കരുതലാക്കും; സമുദ്രനിരപ്പിൽനിന്ന് 100-120 മീറ്റർ താഴെയുള്ള ഭൂഗർഭ അറകളിൽ ബാഷ്പീകരം കുറവെന്നതും അനുകൂല ഘടകം; മോദി സർക്കാർ ലക്ഷ്യമിടുന്നത് ഇന്ധന കച്ചവടത്തിൽ 5000 കോടിയുടെ ലാഭം; കൊറോണക്കാലത്ത് പെട്രോളിയത്തിലെ ഇന്ത്യൻ തന്ത്രം ഇങ്ങനെ

യുഎഇയിൽ നിന്നും സൗദിയിൽ നിന്നും ഈ മാസം പതിനഞ്ചോളം കപ്പലുകളിൽ ക്രൂഡ് ഓയിൽ മംഗളൂരുവിലെത്തും; എല്ലാം മംഗളൂരുവിലേയും ഉഡുപ്പിയിലേയും വിശാഖപട്ടണത്തേയും കൂറ്റൻ അറകളിൽ സുരക്ഷിത കരുതലാക്കും; സമുദ്രനിരപ്പിൽനിന്ന് 100-120 മീറ്റർ താഴെയുള്ള ഭൂഗർഭ അറകളിൽ ബാഷ്പീകരം കുറവെന്നതും അനുകൂല ഘടകം; മോദി സർക്കാർ ലക്ഷ്യമിടുന്നത് ഇന്ധന കച്ചവടത്തിൽ 5000 കോടിയുടെ ലാഭം; കൊറോണക്കാലത്ത് പെട്രോളിയത്തിലെ ഇന്ത്യൻ തന്ത്രം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡു കാലം ഇന്ധന ഉപഭോഗം കുറഞ്ഞു. ലോകം മുഴുവൻ ലോക് ഡൗണിലേക്ക് പോയപ്പോൾ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ബാരലിന് 20 ഡോളറിൽ താഴെയാണ് ക്രൂഡ് ഓയിൽ വില. ഏഴ് കൊല്ലം മുമ്പ് ഇത് 120 ഡോളർ വരെയായിരുന്നു. പിന്നീട് അത് 70 ഡോളർ ശരാശരിയിൽ എത്തി. പിന്നീട് ആ നില തുടർന്നു. ഇതാണ് കോവിഡിൽ ഇടിഞ്ഞു താഴുന്നത്. ഈ സാഹച്ര്യത്തിൽ കോവിഡ് കാലത്ത് ക്രൂഡ് ഓയിലിന്റെ വിലയും ആവശ്യവും കുത്തനെ കുറഞ്ഞത് അനുകൂലമാക്കാൻ കേന്ദ്ര സർക്കാർ. രാജ്യത്തെ തന്ത്രപ്രധാനമായ മൂന്ന് സംഭരണികളിൽ 5 ദശലക്ഷം മെട്രിക് ടൺ (എം.എം ടി.) ക്രൂഡ് ഓയിൽ ശേഖരിക്കാനാണ് തീരുമാനം. അപൂർവ നടപടിയാണിത്.

ക്രൂഡ് ഓയിൽ പരമാവധി സംഭരിച്ച് ഭാവിയിൽ വില കൂടിയാലും ധന നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. മാന്ദ്യകാലമാണ് വരാൻ പോകുന്നത്. ഇത് കൂടി മനസ്സിൽ വച്ചാണ് വലിയ അളവിൽ ക്രൂഡ് ഓയിൽ സംഭരിക്കുന്നത്. ഇപ്പോൾ എണ്ണക്കമ്പനികളുടെ പക്കലുള്ള ക്രൂഡ് ഓയിൽ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയ്ക്ക് പുറമെയാണിത്. ഇതുവഴി 5,000 കോടി രൂപയുടെ ലാഭമുണ്ടാകുമെന്ന് കരുതുന്നു. 2017-18-ലെ ഉപഭോഗ കണക്കനുസരിച്ച് ഇന്ത്യയിലെ റിഫൈനറികൾക്ക് 10 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത എണ്ണ മൂന്ന് സംഭരണികളിൽ ശേഖരിക്കാം. ഇതിന് അപ്പുറത്തേക്ക് ക്രൂഡ് ഓയിൽ നിറയ്ക്കാനാണ് നീക്കം.

രാജ്യം ലോക് ഡൗണിൽ ആയതിനാൽ വാഹനങ്ങൾ കൂടതലും നിരത്തിൽ ഇറങ്ങുന്നില്ല. ഇതു മൂലം ഉപഭോഗം കുത്തനെ കുറഞ്ഞതിനാൽ, കരുതൽശേഖരം കൂടുതൽനാൾ ഉപയോഗിക്കാനാകും. കേരളത്തിലെ പമ്പുകളിൽ ഡീസലിന് 80 ശതമാനവും പെട്രോളിന് 70 ശതമാനവും കച്ചവടം കുറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് രാജ്യത്തിന്റെ പൊതു ചിത്രം. ഇത് മനസ്സിലാക്കിയാണ് ഇപ്പോൾ കുറഞ്ഞ വിലയ്ക്കുള്ള ക്രൂഡ് ഓയിൽ പരമാവധി സംഭരിക്കുന്നത്. ലോക രാജ്യങ്ങളും ലോക് ഡൗണിലാണ്. ഇത് താമസിയാതെ തിരക്കുകൾക്ക് വഴി മാറും. ഈ സമയം ക്രൂഡ് ഓയിൽ വില കുതിച്ചുയരും. ഇത് തിരിച്ചറിഞ്ഞാണ് ഇന്ത്യയുടെ സംഭരണ ഇടപെടൽ.

കഴിഞ്ഞ ഡിസംബറിൽ ബാരലിന് 66 ഡോളർ വരെയായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില പിന്നീട് 20 ഡോളർ വരെ താണു. ഇപ്പോൾ അല്പം മെച്ചപ്പെട്ടിട്ടുണ്ട്. ക്രൂഡ് ഓയിൽ ഉദ്പാദനം ഒപെക് രാജ്യങ്ങൾ കുറച്ചിരുന്നു. അങ്ങനെയാണ് വിലയെ അൽപ്പമൊന്ന് ഉയർത്തിയത്. എണ്ണ ഉൽപാദക രാജ്യങ്ങൾ ഇതിന് സമാനമായ നടപടി തുടരുമെന്ന് ഇന്ത്യ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പരമാവധി എണ്ണ സംഭരിച്ച് ലാഭമുണ്ടാക്കാനുള്ള ഇന്ത്യയുടെ നീക്കം. രാജ്യത്തിന്റെ പ്രതിസന്ധികൾക്ക് ഇത് പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

മംഗളൂരു, ഉഡുപ്പിക്കടുത്തുള്ള പാഡൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് വൻകിട ശേഖരണ കേന്ദ്രങ്ങൾ (സ്ട്രാറ്റജിക് പെട്രോളിയം റിസർവ്-എസ്‌പി.ആർ.) ഉള്ളത്. ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡി (ഐ.എസ്‌പി.ആർ.എൽ.) നാണ് ചുമതല. സംഭരണ അറകൾക്ക് ലൈസൻസ് നൽകുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പെട്രോളിയം ആൻഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ആണ്. യു.എ.ഇ.യിൽനിന്നും സൗദിയിൽനിന്നും ഈ മാസം തന്നെ പതിനഞ്ചോളം കപ്പലുകളിൽ ക്രൂഡ് ഓയിൽ മംഗളൂരുവിലെത്തും.

പാഡൂരിൽ 2.5 എം.എം ടി.യും മംഗളൂരുവിൽ 1.5 എം.എം ടിയും വിശാഖപട്ടണത്ത് 1.35 എം.എം ടിയും ക്രൂഡ് ഓയിൽ സംഭരിക്കും. അങ്ങനെ ആകെ 5.35 എം.എം ടി. സംഭരിക്കാനാണ് പദ്ധതി. ഒരു ഭൂഗർഭ അറയ്ക്ക് സാധാരണ 20 മീറ്റർ വീതിയും 30 മീറ്റർ ഉയരവുമാണുള്ളത്. സംഭരണശേഷി അനുസരിച്ച് നീളം 300 മീറ്റർ മുതൽ 1,000 മീറ്റർ വരെയാകാം. സമുദ്രനിരപ്പിൽനിന്ന് 100-120 മീറ്റർ താഴെയാണ് ഭൂഗർഭ അറകൾ. ബാഷ്പീകരണം കുറവായിരിക്കും. ഇതും ക്രൂഡ് ഓയിൽ സംഭരണത്തിന് അനുകൂല ഘടകമാണ്. സുരക്ഷയും കൂടും.

ഭൂഗർഭ അറകളിൽ ക്രൂഡ് ഓയിൽ സംഭരിക്കുന്നത് ഏറ്റവും സുരക്ഷിതമാണെന്ന് 'പെസോ' ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്‌സ്പ്ലോസീവ്സ് ഡോ. ആർ. വേണുഗോപാൽ പറഞ്ഞു. ഭീകരാക്രമണം, അണുബോംബ് സ്‌ഫോടനം, കൊടുങ്കാറ്റ്, പ്രളയം, സുനാമി, തീപിടിത്തം തുടങ്ങിയവ നിമിത്തം അപകടമുണ്ടാകാനുള്ള സാധ്യതപോലും വളരെക്കുറവാണെന്ന് വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP