Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ട് ഓടി ചെല്ലുമ്പോൾ കണ്ടത് മാലിന്യക്കുഴിയിലെ തീയിൽ കുടുങ്ങിയ മൂന്ന് മക്കളേയും; ഏഴുവയസുകാരി ഫാത്തിമ മരിക്കുന്നത് ദേഹമാസകലം പൊള്ളലേറ്റും; രണ്ട് സഹോദരങ്ങളും തീവ്രപരിചരണത്തിൽ; മാലിന്യക്കുഴി വില്ലനായപ്പോൾ കാസർകോട് ഏഴുവയസുകാരിക്ക് ജീവൻനഷ്ടമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കക്കൂസ് നിർമ്മിക്കാനായി വീടിന് സമീപം എടുത്ത കുഴി ഉപയോഗ ശൂന്യമായപ്പോൾ മാലിന്യം കത്തിക്കുന്ന ഇടമാക്കി. മൂടാതെ കിടന്ന കുഴിയിൽ നിന്നും നഷ്ടമായത് ജീവത്തിന്റെ വലിയ സമ്പാദ്യത്തെ. നെല്ലിക്കട്ട ബിലാൽ നഗറിലെ എ.പി.താജുദ്ദീൻ നിസാമിയുടെയും തായിബയുടെയും മകൾ ഫാത്തിമ (7) ആണ് കഴിഞ്ഞ ദിവസം മാലിന്യക്കുഴിയിൽ തീയിട്ടപ്പോൾ തീയിലേക്ക് വീണ് മരിച്ചത്. ബുധനാഴ്ച വൈകിക്കോടെയായിരുന്നു സംഭവം. മാലിന്യം തള്ളാൻ നിർമ്മിച്ച കുഴി മൂടിയിരുന്നില്ല.

ഇതിൽ നിറയെ കാട് വളർന്നു കിടക്കുകയായിരുന്നു. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ കാടിനു തീയിടാനാണു സഹോദരങ്ങളായ മുഹമ്മദ് ഹഷീറിനും(13), അബ്ദുല്ല(9)യ്ക്കുമൊപ്പം ഫാത്തിമയും കുഴിയിലിറങ്ങിയത്.പത്തടി താഴ്ചയുള്ള കുഴിയിലിറങ്ങിയ കുട്ടികൾ കാടിനു തീയിട്ടതാണെന്നാണു സൂചന. മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കുഴിയിൽ പലക ചാരി വച്ചിരുന്നു. അതിലൂടെയാകാം കുട്ടികൾ ഇറങ്ങിയതെന്നു കരുതപ്പെടുന്നത്.

തീ പടർന്നപ്പോൾ കുട്ടികൾക്കു മുകളിലേക്കു കയറാൻ സാധിച്ചില്ല. കുട്ടികളുടെ നിലവിളി കേട്ടെത്തിയ ഉമ്മയും മറ്റു സഹോദരങ്ങളും ചേർന്നു വെള്ളമൊഴിച്ചു തീ കെടുത്തിയ ശേഷം 3 കുട്ടികളെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

ഗുരുതരമായി പൊള്ളലേറ്റ ഹഷീറും അബ്ദുല്ലയും കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ കുട്ടിയും ഇവർക്കൊപ്പം ഇറങ്ങിയെങ്കിലും കുട്ടി കരഞ്ഞതോടെ മുകളിലേക്കു കയറ്റിവിടുകയായിരുന്നു.മൊഗ്രാൽ മുഹ്യുദ്ദീൻ ജുമാ മസ്ജിദിലെ ഖത്തീബായ താജുദ്ദീൻ നിസാമിയും കുടുംബവും കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ വീട് വാങ്ങി താമസം തുടങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP