Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്റാർട്ടിക്ക ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിലൊക്കെ വൈറസിന്റെ തേരോട്ടം; ഏഷ്യയും യൂറോപ്പും അമേരിക്കയും രക്ഷപ്പെട്ടു കഴിയുമ്പോൾ കൊറോണ യുദ്ധം നയിക്കുക ആഫ്രിക്കയിൽ; രണ്ടു മാസത്തിനകം കുറഞ്ഞത് 30 ലക്ഷം ആഫ്രിക്കക്കാരുടെ ജീവൻ എടുക്കും; പത്തുകോടിയോളം ആഫ്രിക്കക്കാർ രോഗികളാവും; സകല മാരണങ്ങളും തേടി എത്തുന്ന കറുത്ത വർഗ്ഗക്കാർക്ക് കൊറോണയിലും രക്ഷയില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സഭ

അന്റാർട്ടിക്ക ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിലൊക്കെ വൈറസിന്റെ തേരോട്ടം; ഏഷ്യയും യൂറോപ്പും അമേരിക്കയും രക്ഷപ്പെട്ടു കഴിയുമ്പോൾ കൊറോണ യുദ്ധം നയിക്കുക ആഫ്രിക്കയിൽ; രണ്ടു മാസത്തിനകം കുറഞ്ഞത് 30 ലക്ഷം ആഫ്രിക്കക്കാരുടെ ജീവൻ എടുക്കും; പത്തുകോടിയോളം ആഫ്രിക്കക്കാർ രോഗികളാവും; സകല മാരണങ്ങളും തേടി എത്തുന്ന കറുത്ത വർഗ്ഗക്കാർക്ക് കൊറോണയിലും രക്ഷയില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുമായി ഐക്യരാഷ്ട്ര സഭ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: അന്റാർട്ടിക്ക ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിലൊക്കെ കൊറോണയുടെ തേരോട്ടം തുടരുകയാണ്. 22 ലക്ഷത്തിലധികം പേർക്ക് ഈ രോഗം ബാധിച്ചുകഴിഞ്ഞു. ഒന്നര ലക്ഷത്തിലധികം പേർ മരണമടഞ്ഞു.

യൂറോപ്പും അമേരിക്കയും ഏഷ്യയുമെല്ലാം ഈ കൊലയാളി വൈറസിന്റെ കൈകളിൽ ദാരുണമായി പിടയുമ്പോൾ അല്പമെങ്കിലും പിടിച്ചു നിൽക്കുന്നത് ആഫ്രിക്ക മാത്രമാണ്. ഭൂഖണ്ഡത്തിലാകമാനം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 19,000 ത്തിൽ താഴെ കേസുകൾ മാത്രമാണ്. മരണസംഖ്യ 1000 ത്തിൽ താഴെ മാത്രവും. എന്നാൽ ഇത് വരാനിരിക്കുന്ന ഒരു വലിയ വിപത്തിന്റെ മുന്നോടിയായ ശാന്തതയാണെന്നാണ് ഐക്യരാഷ്ട്ര സഭ വിലയിരുത്തുന്നത്.

യു എൻ എക്കണോമിക് കമ്മീഷൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഏകദേശം 3 ലക്ഷത്തിനും 33 ലക്ഷത്തിനും ഇടയിൽ മരണങ്ങൾ ആഫ്രിക്കയിൽ സംഭവിക്കാനിടയുണ്ട്. ഈ മഹാവ്യാധിയെ തടയുവാനുള്ള കാര്യക്ഷമമായ നടപടികൾ ഉടൻ കൈക്കൊണ്ടില്ലെങ്കിൽ 12 കോടിയിൽ അധികം പേർ കൊറോണാ ബാധിതരാകും എന്നും റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക അകലം പാലിക്കൽ ഉൾപ്പടെയുള്ള കടുത്ത നടപടികൾ എടുത്താൽ ഇത് ഒരുപക്ഷെ രോഗബാധിതരുടെ എണ്ണം കാര്യമായി കുറയ്ക്കാനാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരി 14 നാണ് ആഫ്രിക്കയിലെ ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. ഈജിപ്തിലായിരുന്നു ഇത്.

അൾജീരിയയിലാണ് ഇതുവരെ ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കോവിഡ് മരണസംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. 348 പേരാണ് ഇവിടെ കൊറോണയ്ക്ക് കീഴടങ്ങി മരണം വരിച്ചിട്ടുള്ളത്. ഈജിപ്ത്, മൊറോക്കോ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾ തൊട്ടുപുറകേയുണ്ട്. നേരത്തേ നടത്തിയ ഗവേഷണങ്ങളുടെ ഫലങ്ങളും, ലണ്ടനിലെ ഇംപീരിയൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാനമാക്കിയാണ് യു എൻ ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. മറ്റൊരു കൂട്ടം അന്താരാഷ്ട്ര ഗവേഷകർ, പ്രത്യേകമായി നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത് ജൂൺ അവസാനത്തോടെ ആഫ്രിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 16 ദശലക്ഷം ആകുമെന്നാണ്. അടുത്ത 10 ആഴ്‌ച്ചകൾക്കുള്ളിൽ ഈ ഇരുണ്ട ഭൂഖണ്ഡത്തിൽ 20,000 പേർ കോവിഡ് ബാധമൂലം മരണമടയും എന്നും ഇവർ പറയുന്നു.

ഈ കണക്കുകളിൽ വലിയൊരു അനിശ്ചിതത്വം നിലനിൽക്കുന്നു എന്ന് സൂചിപ്പിച്ച ഈ ഗവേഷകർ പറയുന്നത് ജൂൺ അവസാനത്തോടെ ആഫ്രിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 2.7 ദശലക്ഷത്തിനും 98 ദശലക്ഷത്തിനും ഇടയിൽ ആകാമെന്നാണ്. ആഫ്രിക്ക കോറോണയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ എണ്ണത്തിൽ വ്യത്യാസമുണ്ടാവുക എന്നും അവർ സൂചിപ്പിക്കുന്നു. ഇത് യഥാക്രമം 3,500 മുതൽ 126,000 വരെ ആളുകളുടെ മരണത്തിന് കാരണമാകാമെന്നും അവർ പറയുന്നു.

ഭീകര വൈറസിന്റെ വ്യാപനം തടയുവാൻ കഴിഞ്ഞില്ലെങ്കിൽ, അടുത്ത ദുരന്തം കാത്തിരിക്കുന്നത് ആഫ്രിക്കയേയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 36% ആഫ്രിക്കൻ കുടുംബങ്ങൾക്ക് ശുചിത്വവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ലഭ്യമല്ല എന്നതും ഭൂഖണ്ഡത്തിലാകെ, 1000 ആളുകൾക്ക് 1.8 ആശുപത്രി കിടക്കകലെ ലഭ്യമായുള്ളു എന്നതും ദുരന്തത്തിന് ആക്കം കൂട്ടുമെന്നതിൽ തർക്കമില്ല.

ഇതുകൂടാതെ അമിതമായ തിരക്കനുഭവപ്പെടുന്ന ആഫ്രിക്കൻ നഗരങ്ങളും, വ്യാപകമായ പൊതു ആരോഗ്യ പ്രശ്നങ്ങളും സാഹചര്യം കൂടുതൽ വഷളാക്കുമെന്നും ഐക്യരാഷ്ട്ര സഭ കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP