Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ്19 മരണതാണ്ഡവം തുടരുന്നു; ലോകത്താകെ മാരക വൈറസ് ജീവനെടുത്തത് 150,604 പേരുടെ; 864 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 35,481ആയി; ലോകത്തുകൊറോണ വൈറസ് ബാധ കണ്ടെത്തിയത് 2,227,086 പേരിൽ; ഇന്ന് മാത്രം 45,778 പേർക്ക് രോ​ഗബാധ; കൊവിഡിനെ അതിജീവിച്ചവർ 563,746 പേരും

കൊവിഡ്19 മരണതാണ്ഡവം തുടരുന്നു; ലോകത്താകെ മാരക വൈറസ് ജീവനെടുത്തത് 150,604 പേരുടെ; 864 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 35,481ആയി; ലോകത്തുകൊറോണ വൈറസ് ബാധ കണ്ടെത്തിയത് 2,227,086 പേരിൽ; ഇന്ന് മാത്രം 45,778 പേർക്ക് രോ​ഗബാധ; കൊവിഡിനെ അതിജീവിച്ചവർ 563,746 പേരും

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ലോകത്തുകൊറോണ മരണം ഒന്നര ലക്ഷം കടന്നു. 150,604 പേരാണ് ഇതുവരെ കൊവിഡ്19 ബാധിച്ച് മരിച്ചത്. 2,227,086 പേർക്കാണ് ലോകത്താകെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത് നിൽക്കുന്നത്. 864 പേരാണ് ഇന്ന് യുഎസിൽ മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങൾ 35,481ആയി. 7,435 പേർക്ക് കൂടി ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 685,005 ആയി ഉയർന്നു.

ലോകത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 5,133 പേരാണ്. 45,778 പേർക്ക് പുതുതായി രോ​ഗം സ്ഥിരീകരിച്ചു. അതേസമയം, അമേരിക്ക പുതിയ കോവിഡ്‌ രോഗികളുടെ കാര്യത്തിൽ മൂർധന്യാവസ്ഥ താണ്ടിയതായി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ അവകാശപ്പെട്ടു. അഞ്ചാറുദിവസമായി രാജ്യത്താകെ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്ന്‌ വൈറ്റ്‌ഹൗസിന്റെ ദൗത്യസേന കോഡിനേറ്റർ ഡോ. ദിബോറ ബ്രിക്‌സ്‌ പറഞ്ഞു. രാജ്യത്ത്‌ മരണനിരക്ക്‌ കുറവില്ലാതെ തുടരുകയാണെന്നും അവർ വ്യക്തമാക്കി.

സ്പെയിനിൽ 163 പേർ കൂടി ഇന്ന് മരിച്ചതോടെ രാജ്യത്തുകൊവിഡ് മരണസംഖ്യ 19,478 ആയി ഉയർന്നു. 188,068 പേരാണ് സ്പെയിനിൽ വൈറസ് ബാധിതരായത്. 3,120 പേർക്ക് കൂടി ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. ആകെ രോ​ഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തും മരണ സംഖ്യയിൽ രണ്ടാം സ്ഥാനത്തുമാണ് ഇറ്റലി. ഇന്ന് മാത്രം ഇറ്റലിയിൽ മരിച്ചത് 575 പേരാണ്. പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 3,493 പേർക്കും. ഇതോടെ രാജ്യത്തെ മരണസംഖ്യ 22,745 ആയി. ഇറ്റലിയിൽ കൊവിഡ്19 ബാധിച്ചത് 172,434 പേർക്കാണ്. ബ്രിട്ടനിൽ 847 പേർ ഇന്ന് വൈറസ് ബാധയെ തുടർന്ന് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 14,576 ആയി ഉയർന്നു. ഇന്ന് 5,599 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 108,692 ആയി.

ഫ്രാൻസിൽ 165,027 പേരാണ് ആകെ രോ​ഗം ബാധിച്ചവർ. ആകെ മരണം 17,920. ജർമ്മനിയിൽ 141പേർ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചു. 4,193 പേരാണ് ഇവിടെ ആകെ മരിച്ചത്. ജർമ്മനിയിൽ 138,456 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 758 പേർക്ക് ഇന്ന് മാത്രം വൈറസ് ബാധ കണ്ടെത്തി. ബെൽജിയത്തിൽ മരണസംഖ്യ ഉയരുകയാണ്. 306 പേരാണ് ഇന്ന് മാത്രം രാജ്യത്ത് മരിച്ചത്. ആകെ മരണസംഖ്യ 5,163 ആയി. 36,138 പേർക്ക് മാത്രമാണ് ഇതുവരെ അവിടെ രോ​ഗം സ്ഥിരീകരിച്ചത്. ഇറാനിൽ ഇന്ന് 89 പേർ മരിച്ചു. 4,958 പേരാണ് ഇതുവരെ ഇറാനിൽ മരിച്ചത്.

ചൈനയിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്തകൾ വീണ്ടും പുറത്ത് വരുന്നത്. ചൈനയിൽ 1,290 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിൽ മരണം 4,632 ആയി. അതേസമയം, കോവിഡ് 19 മരണ സംഖ്യ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈന. വുഹാനിൽ കോവിഡ് -19 മരണസംഖ്യ 4,632 ആയി ഉയർന്നതിൽ അസ്വാഭാവികതയില്ലെന്നും ചൈന പറഞ്ഞു. ഇതൊരു സ്റ്റാറ്റിക്കൽ വെരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമാണെന്നും അതൊരു സാധാരണ അന്താരാഷ്ട്ര രീതിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു. കോവിഡ് -19 ന്റെ കാഠിന്യം മറച്ചുവെക്കുന്നതിൽ ചൈനീസ് സർക്കാർ ശ്രമിച്ചുവെന്ന ആരോപണം ഷാവോ ലിജിയാൻ നിഷേധിച്ചു.

കൊവിഡിനെ അതിജീവിച്ചവർ 563,746

ലോകത്ത് ആകമാനം 563,746 പേർ കൊവിഡിൽ നിന്നും രോ​ഗമുക്തിനേടി. ജർമ്മനിയിൽ 81,800 പേരും ചൈനയിൽ 77,944 പേരും സ്പെയിനിൽ 74,797 പേരും രോ​ഗമുക്തരായി. അതേസമയം, കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ 58,160 പേർ മാത്രമാണ് രോ​ഗത്തിൽ നിന്നും മുക്തരായത്. ഇറ്റലി-42,727, ഫ്രാൻസ്-32,812, ഇറാൻ - 54,064 എന്നിങ്ങനെയാണ് വൈറസ് ബാധയെ അതിജീവിച്ചവരുടെ കണക്കുകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP