Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക്ക് ഡൗൺ ലംഘിച്ച് മലപ്പുറത്ത് പോത്തിറച്ചി കച്ചവടം: അങ്ങാടിയിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടും വിധം അപകടകരമായ ഇറച്ചിവിൽപന; മൂന്ന് യുവാക്കൾക്കെതിരെ കേസ്

ലോക്ക് ഡൗൺ  ലംഘിച്ച് മലപ്പുറത്ത് പോത്തിറച്ചി കച്ചവടം: അങ്ങാടിയിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടും വിധം അപകടകരമായ ഇറച്ചിവിൽപന; മൂന്ന് യുവാക്കൾക്കെതിരെ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക് ഡൗണിനിടയിൽ നിയമം ലംഘിച്ച് മലപ്പുറത്ത് പോത്തിറച്ചി കച്ചവടം നടത്തിയ മൂന്നൂ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.സർക്കാറിന്റെ ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പൊതുസ്ഥലത്ത്പോത്തിറച്ചി കച്ചവടം നടത്തിയതിനെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസ് രജലസ്റ്റർ ചെയ്തത്. തേഞ്ഞിപ്പലം കോമരപ്പടി സ്വദേശികളായ മണ്ണാരക്കൽ വീട്ടിൽ പി ഷാഫി ( 30 ) , വല്യ ചാലിൽ, കെ പി മൊയ്തീൻ ( 32) , മണ്ണാരക്കൽ - പുതുകുളങ്ങര വീട്ടൽ പി ഹസ്സൻ (31) എന്നിവരുടെ പേരിലാണ് പൊലീസ് കേസ്സെടുത്തത് . ഇന്ന് രാവിലെ 9 - 20 -ന് തേഞ്ഞിപ്പലം കോമരപ്പടിയിലാണ് സംഭവം. കോമരപ്പടി അങ്ങാടിയിൽ പൊതു റോഡ്രികിൽ വെച്ച് സാമൂഹ്യ അകലം പാലിക്കാതെ ആൾക്കാൾ കൂട്ടം കൂടും വിധം അശ്രദ്ധമായും അപകടകരമായും സർക്കാർ നിയമം ലംഘിച്ച് പോത്തിറച്ചി വിൽപ്പന നടത്തിയതിനെതിരെയാണ് കേസ്സെടുത്ത തെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിന് പുറമെ ലോക് ഡൗൺ ലംഘിച്ച് സംഘം ചേർന്ന് കോഴി ചുട്ട യുവാക്കൾക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തു. ചേറൂർ പാടത്ത് കോഴിയെ പാചകം ചെയ്ത ആറുഒ യുവാക്കൾക്കെതിരെയാണ് കേസ്. ഇരിങ്ങല്ലൂരിൽ ഉപഭോക് താക്കൾ സാമൂഹിക അകലം പാലിക്കാത്തതെ ഇറച്ചി വില്പന നടത്തിയ കടയുടമ ക്കെതിരെയും കേസെടുത്തു.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 127 കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 108 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 49 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 1,791 ആയി. 2,319 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 826 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ യാത്രാ അനുമതി നൽകുന്ന ചരക്ക് വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ചരക്ക് വാഹനങ്ങളിൽ യാത്രക്കാരെ ജില്ലയിലേക്ക് കൊണ്ടുവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്ന വാഹന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും. വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുകയും ഉടമയ്‌ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അനുമതിയില്ലാതെ യാത്ര ചെയ്തവർക്കെതിരെയും നിയമ നടപടികളുണ്ടാവും. ജില്ലാ അതിർത്തികളിൽ പൊലീസ് ചരക്ക് വാഹനങ്ങൾ കർശന പരിശോധനകൾക്ക് വിധേയമാക്കും.

ജില്ലയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി ഇന്ന് 105 ചരക്ക് വാഹനങ്ങൾക്കുകൂടി യാത്രാ പാസുകൾ അനുവദിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കെത്തിക്കുന്നതിന് 74 വാഹനങ്ങൾക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളിൽ നിന്നും ചരക്കെടുക്കുന്ന 31 വാഹനങ്ങൾക്കുമാണ് പാസ് അനുവദിച്ചത്. ഇതോടെ ജില്ലയിൽ നിന്ന് ഇതുവരെ ചരക്ക് വാഹനങ്ങൾക്ക് അനുവദിച്ച പാസുകൾ 1,334 ആയി.

സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കുകളെത്തിക്കുന്ന വാഹനങ്ങൾക്ക് കലക്ടറേറ്റിൽ ഇലക്ഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ നിന്നാണ് പാസുകൾ നൽകുന്നത്. വിശദ വിവരങ്ങൾക്ക് 0483 -2734 990 എന്ന നമ്പറിലോ ഇ മെയിൽ വഴിയോ ബന്ധപ്പെടാം. ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേക്കും ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങൾക്ക് പൊലീസ് നൽകുന്ന യാത്രാ പാസുകൾ ഉപയോഗിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP