Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മാസ്‌ക് അങ്ങോട്ടും ഒരു മാസ്‌ക് ഇങ്ങോട്ടും അണിയിച്ചു; പരസ്പരം സാനിറ്റൈസർ കൈമാറി കൈകൾ വൃത്തിയാക്കി വധൂവരന്മാരും; വിരലിലെണ്ണാവുന്ന ബന്ധുക്കൾ വഴിയിൽ നിശ്ചിത അകലത്തിൽ നിന്ന് ആശീർവദിച്ചു; ബേപ്പൂരിൽ ഒരു വീട്ടിലെ രണ്ട് വിവാഹങ്ങൾ നടന്നത് എല്ലാ വിധ നിയന്ത്രണങ്ങളും പാലിച്ച്; രാഹുൽ-ആതിര വിഷ്ണു-അശ്വതി ദമ്പതിമാർക്ക് ഇനി ലോക്ഡൗൺ കല്യാണ ഓർമകൾ

ഒരു മാസ്‌ക് അങ്ങോട്ടും ഒരു മാസ്‌ക് ഇങ്ങോട്ടും അണിയിച്ചു; പരസ്പരം സാനിറ്റൈസർ കൈമാറി കൈകൾ വൃത്തിയാക്കി വധൂവരന്മാരും; വിരലിലെണ്ണാവുന്ന ബന്ധുക്കൾ വഴിയിൽ നിശ്ചിത അകലത്തിൽ നിന്ന് ആശീർവദിച്ചു; ബേപ്പൂരിൽ ഒരു വീട്ടിലെ രണ്ട് വിവാഹങ്ങൾ നടന്നത് എല്ലാ വിധ നിയന്ത്രണങ്ങളും പാലിച്ച്; രാഹുൽ-ആതിര വിഷ്ണു-അശ്വതി ദമ്പതിമാർക്ക് ഇനി ലോക്ഡൗൺ കല്യാണ ഓർമകൾ

ജാസിം മൊയ്ദീൻ

കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും നിശ്ചയിച്ച തിയ്യതിയിൽ തന്നെ വിവാഹം നടത്തിയിരിക്കുകയാണ് കോഴിക്കോട് ബേപ്പൂർ അമ്പലവളപ്പിൽ രവീന്ദ്രൻ- ജയലത ദമ്പതികളുടെ മക്കളായ രാഹുലും വിഷ്ണുവും. നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ എങ്ങനെ മുൻകൂട്ടി നിശ്ചയിച്ച കല്യാണം നടത്താമെന്നതിനുള്ള ഉദാഹരണമാണ് ഇന്ന് നടന്ന ഇവരുടെ വിവാഹം. അതും രണ്ട് വിവാഹങ്ങൾ. നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂർത്തത്തിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്. ലോക്ഡൗൺ വരുന്നതിനു മുൻപ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവൻ കല്യാണത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ശക്തമായതോടെ പത്രങ്ങളിലും സോഷ്യൽ മീഡിയ വഴിയും വിവാഹ സൽക്കാരം മാറ്റിവെക്കുന്നതായി പരസ്യം നൽകി. എന്നാൽ വിവാഹം മാറ്റിവക്കാൻ ഇരു വീട്ടുകാരെയും പോലെ വിഷ്ണുവിനും രാഹുലിനും താൽപര്യമുണ്ടായിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹം നടന്നു. വ്യാഴാഴ്ച രാവിലെ 9.20 ന് രാഹുലിന്റെയും വെള്ളിയാഴ്ച രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങളെല്ലാം പാലിച്ച്.

ലളിതമായി നടന്ന ചടങ്ങിന് ശേഷം രാഹുലിന്റെ കൈ പിടിച്ച് ആതിരയും വിഷ്ണുവിനൊപ്പം അശ്വതിയും വിവാഹ ജീവിതം ആരംഭിച്ചു. കല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിന്റെ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവർ മാത്രം. കല്യാണ ചടങ്ങിനു മുൻപ് പരസ്പരം മാസ്‌ക് അണിയിച്ചും സാനിറ്റൈസർ കൊണ്ട് കൈകൾ ശുചീകരിച്ചും വരനും വധുവും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീർവദിച്ചു.

കല്യാണം മുടങ്ങരുത് എന്ന് ഏറ്റവും ആഗ്രഹം അമ്മ ജയലതക്കായിരുന്നു. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് അമ്മയുടെ ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാഹുലും വിഷണുവും. ഇൻഡസ് മോട്ടോർസിൽ മെക്കാനിക് ആണ് രാഹുൽ. അരക്കിണർ സ്വദേശിനിയായ ഭാര്യ ആതിര അവസാന വർഷ പി.ജി വിദ്യാർത്ഥിനിയാണ്. ബാഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്കറ്റിങ് കമ്പനിയിലെ ഏരിയ സേൽസ് മാനേജരാണ് വിഷ്ണു.ഒളവണ്ണ സ്വദേശിയായ ഭാര്യ അശ്വതി ഒരു ജൂവലറിയിൽ കെമിസ്റ്റായി ജോലി ചെയ്യുന്നു

.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP