Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നപേരിൽ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകി സംസ്ഥാന സർക്കാർ; തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് 2001ൽ വാങ്ങിയ 50.55 ഏക്കർ വസ്തു അനധിതൃതമായി സമ്പാദിച്ചതെന്ന് ക്രൈംബ്രാഞ്ച്; സർക്കാർ നീക്കം കേസിന്റെ പേരിൽ വീണ്ടും സസ്പെൻഡ് ചെയ്യാനും; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സ്രാവുകൾക്കൊപ്പമുള്ള നീന്തൽ അവസാനിപ്പിക്കുന്നതും സസ്പെൻഷൻ കാലത്തോ?

അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നപേരിൽ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകി സംസ്ഥാന സർക്കാർ; തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് 2001ൽ വാങ്ങിയ 50.55 ഏക്കർ വസ്തു അനധിതൃതമായി സമ്പാദിച്ചതെന്ന് ക്രൈംബ്രാഞ്ച്; സർക്കാർ നീക്കം കേസിന്റെ പേരിൽ വീണ്ടും സസ്പെൻഡ് ചെയ്യാനും; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സ്രാവുകൾക്കൊപ്പമുള്ള നീന്തൽ അവസാനിപ്പിക്കുന്നതും സസ്പെൻഷൻ കാലത്തോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പേരിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയുമായ ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് സർക്കാർ അനുമതി. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയത്ത് 2001ൽ 50.55 ഏക്കർ വസ്തു വാങ്ങിയ വിവരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ സർക്കാരിൽനിന്നും മറച്ചുവച്ചെന്നും ഈ വസ്തു അനധികൃതമായി സമ്പാദിച്ചതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ ഈ വസ്തുവിനെക്കുറിച്ചുള്ള വിവരം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പേരിലെഴുതിയ പുസ്കത്തിൽ അദ്ദേഹം പരാമർശിച്ചിരുന്നു.

1985 ബാച്ച് ഐപിഎസ് ഓഫിസറാണു ജേക്കബ് തോമസ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ചതിന് 2017 മുതൽ സസ്‌പെൻഷനിലായിരുന്നു. പിന്നീട് കഴിഞ്ഞ വർഷം അവസാനമാണു മെറ്റൽസ് ഇൻഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത്. 2015ൽ ഡിജിപി പദവിയിലെത്തി. ഈ വർഷം മെയ്‌ വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി.

മെയ് 31ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ നീക്കം. ജേക്കബ് തോമസിനെതിരെ നാളെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്യും. പുതിയ കേസെടുത്താൽ ജേക്കബ് തോമസിനെ സർക്കാരിന് വീണ്ടും സസ്പെൻഡ് ചെയ്യാം. അങ്ങനെയെങ്കിൽ സസ്പെൻഷൻ കാലത്തായിരിക്കും ജേക്കബ് തോമസിന്റെ വിരമിക്കൽ.

അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചിന്റെയും വിജിലൻസിന്റെയും അന്വേഷണങ്ങൾ തുടരുന്നുണ്ട്. ഒന്നരവർഷത്തെ സസ്പെൻഷനും ശേഷം കോടതി ഉത്തരവോടെ അടുത്തിടെയാണ് ജേക്കബ് തോമസ് സർവ്വീസിൽ തിരിച്ചെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP