Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്ഥാന സർക്കാർ ഇടതുപക്ഷ നയങ്ങളിൽ നിന്നും വ്യതിചലിച്ചു; സ്പ്രിങ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പുറത്ത് വിട്ടതെല്ലാം സ്വകാര്യ കമ്പനിയുടെ രേഖകൾ; ഔദ്യോഗിക രേഖകൾ പുറത്ത് വിടണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി

സംസ്ഥാന സർക്കാർ ഇടതുപക്ഷ നയങ്ങളിൽ നിന്നും വ്യതിചലിച്ചു; സ്പ്രിങ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പുറത്ത് വിട്ടതെല്ലാം സ്വകാര്യ കമ്പനിയുടെ രേഖകൾ; ഔദ്യോഗിക രേഖകൾ പുറത്ത് വിടണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇടതുപക്ഷ നയങ്ങളിൽ നിന്നും വ്യതിചലിക്കുകയാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. സ്വകാര്യത അവകാശമാണെന്ന് വാദിക്കുകയും ആധാറിനെതിരെ പോരാടുകയും ചെയ്ത ഇടതുപക്ഷം സ്പ്രിങ്ലർ കമ്പനിയുമായി ചേർന്ന് നടത്തിയത് സ്വകാര്യതയെ ലംഘിക്കുന്ന ഇടപാടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യതയെ ലംഘിക്കുന്ന ഈ ഇടപാട് ഇടതുപക്ഷ നയ വ്യതിയാനമാണ്.

സ്പ്രിങ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പുറത്ത് വിട്ട രേഖകളൊന്നും സർക്കാർ രേഖകളല്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ വ്യക്തമാക്കി. സ്വകാര്യ കമ്പനിയുടെ രേഖകളാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. കരാർ ഉണ്ടെങ്കിൽ അതിന്റെ ഔദ്യോഗിക രേഖകൾ പുറത്ത് വിടണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

സർക്കാർ പ്രസിദ്ധീകരിച്ച ഒരു രേഖയും സർക്കാരിന്റെ ഔദ്യോഗിക രേഖയല്ല. ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന രേഖകളെല്ലാം സ്പ്രിങ്ലറിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളതാണ്. അതിൽ രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് ഐടി സെക്രട്ടറിയുടെ ഒപ്പ് ഉള്ളത്. അതൊഴിച്ചാൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരത്തിലൊരു കരാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതായി വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP