Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗണിനിലടയിൽ കൂട്ടംകൂടി ബക്കറ്റ് ചിക്കൻ കുക്കിങ്; പരപ്പനാങ്ങാടി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത് രാത്രികാല ഡ്രോൺ ക്യാമറയുടെ സഞ്ചാരം; രാത്രിയിൽ ചിക്കൻ തട്ടാനായി ഒത്തുകൂടിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

ജംഷാദ് മലപ്പുറം

പരപ്പനങ്ങാടി : ലോക്ക്ഡൗണിനിടെ കൂട്ടം കൂടി ബക്കറ്റ് ചിക്കൻ തയ്യാറാക്കിയ യുവാക്കളെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. വ്യാഴാഴിച്ച രാത്രി നടത്തിയ തിരച്ചിലിലാണ് യുവാക്കൾ കൂട്ടം കൂടി ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്നത് കണ്ടത്. പൊലീസിനെ കണ്ടതും യുവാക്കളിൽ ഒരാൾ ഓടിപ്പോയി. അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

തുടർച്ചയായി ലോക്ക്ഡൗൺ ലംഘനം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് പരപ്പനങ്ങാടി ഉള്ളണം കൊടക്കാട് ആനങ്ങാടി എന്നിവിടങ്ങളിൽ പരപ്പനങ്ങാടി പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തിയിരുന്നു. പരപ്പനങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

'ഡ്രോൺ കാമറ വഴി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആകാശനിരീക്ഷണത്തിൽ വാറ്റ് നടത്തിയതിന്റെയും മറ്റ് പാചകങ്ങൾ നടത്തിയതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച മേഖലയിൽ രാത്രി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്ന ആറംഗ സംഘത്തെ കണ്ടത്,' സിഐ പറഞ്ഞു.

പൊലീസിനെ കണ്ട് പലരും ഓടി രക്ഷപ്പെട്ടു. അഞ്ച് പേരെയാണ് പിടികൂടാനായത്. ഇവർക്കെതിരേ ലോക്ക്ഡൗൺ ലംഘനത്തിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടു.ലോക്ക്ഡൗൺ കാലത്തെ പരീക്ഷണ വിഭവങ്ങളിൽ യുട്യൂബിൽ ട്രെൻഡിങ്ങിലായ വിഭവങ്ങളിലൊന്നാണ് ബക്കറ്റ് ചിക്കൻ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP