Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക് ഡൗണിനിന്റെ വിരസതയകറ്റാൻ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് കുട്ടികളുടെ അശ്ലീല വീഡിയോകൾ; ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചത് ആറ് സെക്സ് ചാറ്റ് ​ഗ്രൂപ്പുകളും; കേരളത്തിലെ വീടുകളിലും ഫ്ളാറ്റുകളിലും നിന്നുള്ള അശ്ലീല ദൃശ്യങ്ങളും കണ്ട് ഞെട്ടി പൊലീസും; പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞത് 150ഓളം പേരെ; പോൺ വീഡിയോകൾ തേടി നടന്നവരെ കാത്തിരിക്കുന്നതും എട്ടിന്റെ പണി

ലോക് ഡൗണിനിന്റെ വിരസതയകറ്റാൻ ചിത്രീകരിച്ച് പ്രചരിപ്പിച്ചത് കുട്ടികളുടെ അശ്ലീല വീഡിയോകൾ; ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചത് ആറ് സെക്സ് ചാറ്റ് ​ഗ്രൂപ്പുകളും; കേരളത്തിലെ വീടുകളിലും ഫ്ളാറ്റുകളിലും നിന്നുള്ള അശ്ലീല ദൃശ്യങ്ങളും കണ്ട് ഞെട്ടി പൊലീസും; പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞത് 150ഓളം പേരെ; പോൺ വീഡിയോകൾ തേടി നടന്നവരെ കാത്തിരിക്കുന്നതും എട്ടിന്റെ പണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് വിരസതയകറ്റാൻ കുട്ടികളുടെ ന​ഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പരതുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്ക് കുരുക്കുമായി കേരള പൊലീസ്. കേരളത്തിലെ കുട്ടികളുടേതടക്കം നിരവധി ന​ഗ്ന ദൃശ്യങ്ങളാണ് ലോക് ഡൗൺ കാലയളവിനിടെ വിവിധ അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യുകയും വാട്സാപ്, ടെല​​ഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തിയ 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്‌മിന്മാരെ കണ്ടെത്താൻ നടപടി ആരംഭിച്ചു. വീട്ടിനുള്ളിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് സൈറ്റുകളിലെത്തിയതെന്നും ചിത്രങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. കുട്ടികൾ ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

ലോക്ക്ഡൗൺ സമയത്ത് ചെൽഡ് പോൺ, സെക്‌സി ചൈൽഡ്, ടീൻ സെക്‌സ് വിഡിയോസ് തുടങ്ങിയ കീ വേഡുകൾ വിവിധ പോൺ സൈറ്റുകളിൽ കൂടുതലായി സേർച്ച് ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ചൈൽഡ് സെക്ഷ്വൽ അബ്യൂസ് വിഡിയോകൾ വളരെ കൂടുതലായി തിരയുന്ന പട്ടണങ്ങളുടെ കൂട്ടത്തിൽ കൊച്ചിയും ഉൾപ്പെടുന്നതായി നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ട്.

ഇത്തരത്തിലുള്ള ചിത്രങ്ങളും മറ്റും കാണുന്നതിനു മാത്രമായി വാട്‌സാപ്പിലും ടെലഗ്രാമിലും ഈ അടുത്തകാലത്തായി ആറു ഗ്രൂപ്പുകൾ രൂപപ്പെട്ടതായും തിരിച്ചറിഞ്ഞു. ടെലഗ്രാമിൽ ഇതു റിപ്പോർട്ട് ചെയ്ത് നിർത്തലാക്കി. എന്നാൽ അതിന്റെ അഡ്‌മിന്മാർ ആരാണെന്നുള്ള വിവരം ടെലഗ്രാമിൽ നിന്ന് ലഭിക്കുവാനുണ്ട്. അതിനുള്ള നടപടികൾ ആരംഭിച്ചതായും തിരിച്ചറിഞ്ഞാൽ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും സൈബർ ഡോം അറിയിച്ചു.

സൈബർ ഡോമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ ലോക്ക്ഡൗൺ കാലത്ത് പെരുകുന്നതായി കണ്ടെത്തിയത്. കേരളത്തിലെ ചില വീടുകളിലും ഫ്‌ളാറ്റുകളിലും മറ്റും ചിത്രീകരിച്ച ചിത്രങ്ങൾ ഡാർക്ക് നെറ്റുകളിലും വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തി. അതിനെതുടർന്നാണ് സൈബർ ഡോം നിരീക്ഷണം നടത്തിയത്.

തുടർച്ചയായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന ചില സൈബർ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് സൈറ്റുകളിലെത്തിയതെന്നും ചിത്രങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. ചൂഷകർ വീട്ടിനുള്ളിൽ തന്നെയാണോയെന്നാണ് സംശയം. സൈറ്റുകളുടെ അഡ്‌മിനിസ്ട്രേറ്റർമാരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.

ലോക്ക് ഡൗണോട് കൂടി സംസ്ഥാനത്ത് ഇൻറർനെറ്റ് ഉപയോഗം കുത്തനെ കൂടി. പക്ഷേ, പലരും ഇത് ദുരുപയോഗം ചെയ്യുകയാണെന്നാണ് പൊലീസ് കണ്ടെത്തൽ. കുട്ടികളുടെ അശ്ലീല വീ‍‍ഡിയോകളും ചിത്രങ്ങളം വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് പൊലീസിലെ സൈബർ ഡോം കണ്ടെത്തിയത്. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയുമാണ് കൈമാറ്റം.

ലോക്ക് ഡൗൺ മറയാക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘവും പ്രവർത്തനം ശക്തമാക്കുന്നതായാണ് വിലയിരുത്തൽ. അശ്ലീല സൈറ്റുകളിൽ സന്ദർശിക്കുന്നവരുടെ എണ്ണവും കുത്തനെ വർദ്ധിച്ചു. ഇത്തരം സൈറ്റുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരയുന്നവരുടെ എണ്ണവും കൂടി. 200 ലേറെ അംഗങ്ങളുള്ള 150 ലേറെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ് ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്‌മിന്മാരെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ശ്രമം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP