Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കൂളിന് തൊട്ടടുത്തുള്ള ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ? പീഡനത്തിനിരയായ കുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ ഇതേ സ്‌കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു? പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്: പാലത്തായി കേസിൽ ബിജെപി നേതാവ് പ്രതിയായതിൽ ജിഹാദ് ആരോപിച്ച് സന്ദീപ് വചസ്പതി

സ്‌കൂളിന് തൊട്ടടുത്തുള്ള ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ? പീഡനത്തിനിരയായ കുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ ഇതേ സ്‌കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു? പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്: പാലത്തായി കേസിൽ ബിജെപി നേതാവ്  പ്രതിയായതിൽ ജിഹാദ് ആരോപിച്ച് സന്ദീപ് വചസ്പതി

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: പാനൂർ പാലത്തായി നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് കൂടിയായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിൽ സത്യം പുറത്തുവരാൻ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. കേസിൽ ചില സംശയങ്ങൾ ഉണ്ടെന്നും ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയാലേ പത്മരാജൻ കുറ്റക്കാരനെന്ന് വിധിയെഴുതാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. യുവമോർച്ച നേതാവ് ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇവയാണ്. ശുചിമുറിയിൽ വെച്ച് തുണികൊണ്ട് കൈകൾ പുറകിൽ ബന്ധിച്ച് അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നാണ് പരാതി. നാനൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികൾ ആരും തന്നെ ഈ പീഡനം കാണാതിരുന്നത് എന്തുകൊണ്ടാണ്? പത്മരാജൻ രണ്ടാം വട്ടം പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം ഭാര്യാപിതാവിന്റെ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ട്. പിന്നെങ്ങനെ ഇദ്ദേഹം ഈ കേസിൽ പ്രതിയാക്കപ്പെടും?.സ്പെഷ്യൽ ക്ലാസില്ലായിരുന്നുവെന്നും പത്മരാജൻ ഇത്തരക്കാരനല്ലെന്നും പലരോടും പറഞ്ഞ ജാമിയ ടീച്ചറെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാരാണ്?.

കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിയുയർന്ന ജനുവരി 15 ന് മുൻപ് ജനുവരി 2 ന് സ്‌കൂളിലെത്തിയ കുട്ടിയെ രക്തസ്രാവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നോ?. മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവമല്ലെന്ന് അറിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടേണ്ടെന്ന അമ്മയുടേയും വീട്ടുകാരുടേയും നിലപാടിന് പിന്നിലെന്താണ്? സ്‌കൂളിന് തൊട്ടടുത്തുള്ള, ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ? പീഡനത്തിനിരയായ കുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ ഇതേ സ്‌കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു?.പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ഇതേ തുടർന്ന് മാഷിനുണ്ടായിരുന്ന ഭീഷണിയുടെ ഉപോത്പന്നമല്ലേ ഈ കേസ്? സംരക്ഷകനായ ഇളയച്ഛന്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ ഇരയല്ലേ ഈ കുട്ടി?. ഹിന്ദു മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂൾ വാങ്ങാൻ എസ് ഡി പി ഐ പ്രവർത്തകർ ശ്രമിച്ചിട്ടും നടക്കാത്തതും കേസിന്റെ തീവ്രത കൂട്ടിയില്ലേ?.

കുറ്റവാളിയാണെങ്കിൽ പത്മരാജൻ ശിക്ഷിക്കപ്പെടണം. അതിന് ആ കുടുംബത്തോടൊപ്പം നിൽക്കാൻ തയ്യാറുമാണ്. അല്ലായെങ്കിൽ സത്യം തുറന്നു പറയാൻ ആ കുഞ്ഞിനെ അനുവദിക്കണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നുമുള്ള പത്മരാജൻ മാസ്റ്ററുടെ ആവശ്യം അംഗീരിക്കപ്പെടാതെ പോകരുത്. അങ്ങനെ ഈ ജിഹാദിന് നമ്മുടെ സഹോദരനെ വിട്ടു കൊടുത്താൽ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരാജയമായിരിക്കുമത്-സന്ദീപ് വചസ്പതി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

നാലാം ക്ലാസുകാരിയായ ശിഷ്യയെ പീഡിപ്പിക്കുന്ന അദ്ധ്യാപകനെ എന്തു ചെയ്യണം.......ജാമ്യമില്ലാതെ തടവിലിട്ട് തൂക്കിക്കൊല്ലണം.പ്രതി ബിജെപിക്കാരനാണെങ്കിലോ? വിചാരണ പോലുമില്ലാതെ കല്ലെറിഞ്ഞ് കൊല്ലണം. പീഡന കേസ് പ്രതിയെ പിന്തുണയ്ക്കുന്നവരേയോ?. .അവരും ഇതേ മനോഭാവമുള്ളവരും ശിക്ഷാർഹരുമാണ്. ഇത്രയും വരെ വളരെ ശരിയാണ്. സംശയമില്ല. എന്നാൽ പാനൂർ പാലത്തായി പീഡനകേസിൽ ഇത്രയും കൊണ്ട് എല്ലാമായില്ല. ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയെങ്കിലേ മേൽപ്പറഞ്ഞ നിഗമനത്തിലേക്ക് എത്താനാകൂ.....

1. ഓപ്പൺ സ്റ്റേജായും ഉപയോഗിക്കുന്ന കെട്ടിടത്തിലാണ്

പാലത്തായി യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് A ഡിവിഷൻ പ്രവർത്തിക്കുന്നത്. ഇതിനടുത്ത കെട്ടിടത്തിലാണ് പീഡനത്തിനിരയായ കുട്ടി പഠിക്കുന്ന നാലാം ക്ലാസ് A ഡിവിഷൻ. ഈ സ്റ്റേജിന് നേരെ എതിർ വശത്താണ് പീഡനം നടന്നുവെന്ന് പറയപ്പെടുന്ന പൊതു ശുചിമുറി. വെറും 3 മീറ്റർ അകലം മാത്രമാണ് സ്റ്റേജും ശുചിമുറിയും തമ്മിലുള്ളത്. ഇതിന് കതകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

പത്മരാജൻ മാസ്റ്റർ കുട്ടിയെ ആദ്യം പീഡിപ്പിച്ചതായി പറയുന്നത് 2020 ജനുവരി 15 ബുധനാഴ്ചയാണ്. ശുചിമുറിയിൽ വെച്ച് തുണികൊണ്ട് കൈകൾ പുറകിൽ ബന്ധിച്ച് അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നാണ് പരാതി. നാനൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ മറ്റ് വിദ്യാർത്ഥികൾ ആരും തന്നെ ഈ പീഡനം കാണാതിരുന്നത് എന്തുകൊണ്ടാണ്?

2. പത്മരാജൻ മാസ്റ്റർ രണ്ടാമത് കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്നത് 2020 ഫെബ്രുവരി 02 നാണ്. ഇതൊരു ഞായറാഴ്ചയാണ്. LSS സ്പെഷ്യൽ ക്ലാസ് എന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് ആരോപണം. എന്നാൽ ഇതേ ദിവസം പത്മരാജൻ മാസ്റ്റർ ഭാര്യാപിതാവിന്റെ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ട്. പിന്നെങ്ങനെ ഇദ്ദേഹം ഈ കേസിൽ പ്രതിയാക്കപ്പെടും?.

3. അന്നേ ദിവസം സ്പെഷ്യൽ ക്ലാസുണ്ടായിരുന്നില്ല എന്ന് 4-ാം ക്ലാസിലെ സഹപാഠികളായ രണ്ടു വിദ്യാർത്ഥിനികൾ മൊഴി നൽകിയിട്ടുണ്ട്. പിന്നെങ്ങിനെയാണ് രണ്ട് മാസങ്ങൾക്ക് ശേഷം 7-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഏഷ്യാനെറ്റ് ന്യൂസ് സാക്ഷിയായി അവതരിപ്പിച്ചത്?. (ലേഖകന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ബിജെപിക്കാരുടെ ആരോപണം അവിടെ നിൽക്കട്ടെ)

4. സ്പെഷ്യൽ ക്ലാസില്ലായിരുന്നുവെന്നും പത്മരാജൻ ഇത്തരക്കാരനല്ലെന്നും പലരോടും പറഞ്ഞ ജാമിയ ടീച്ചറെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാരാണ്?.

5. കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിയുയർന്ന ജനുവരി 15 ന് മുൻപ് ജനുവരി 2 ന് സ്‌കൂളിലെത്തിയ കുട്ടിയെ രക്തസ്രാവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നോ?. മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവമല്ലെന്ന് അറിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടേണ്ടെന്ന അമ്മയുടേയും വീട്ടുകാരുടേയും നിലപാടിന് പിന്നിലെന്താണ്?.

6. സ്‌കൂളിന് തൊട്ടടുത്തുള്ള, ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ?.

7. പീഡനത്തിനിരയായ കുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ ഇതേ സ്‌കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു?.

8. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ഇതേ തുടർന്ന് മാഷിനുണ്ടായിരുന്ന ഭീഷണിയുടെ ഉപോത്പന്നമല്ലേ ഈ കേസ്?.

9. സംരക്ഷകനായ ഇളയച്ഛന്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ ഇരയല്ലേ ഈ കുട്ടി?.

10. ഹിന്ദു മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂൾ വാങ്ങാൻ എസ് ഡി പി ഐ പ്രവർത്തകർ ശ്രമിച്ചിട്ടും നടക്കാത്തതും കേസിന്റെ തീവ്രത കൂട്ടിയില്ലേ?.

ഈ ചോദ്യങ്ങളൊക്കെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ സിഐ ശ്രീജിത്തും പരിഗണിച്ചിരുന്നു. കുട്ടിയുടെ മൊഴിയെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് മുൻ അദ്ധ്യാപകൻ കൂടിയായ അദ്ദേഹം മേലുദ്യോഗസ്ഥനെ അറിയിച്ചതുകൊണ്ടാണ് 'പീഡന വീരനായ' പത്മരാജൻ നാട്ടിൽ തന്നെ വിലസി നടന്നിരുന്നത്. അല്ലാതെ പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലൊന്നുമല്ലായിരുന്നു.

ശൈലജ ടീച്ചറുടെ മണ്ഡലത്തിൽ, പിണറായി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ, കണ്ണൂരിൽ ഒരു മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് ബിജെപി നേതാവ് വിലസി നടക്കണമെങ്കിൽ കേസന്വേഷിച്ച ഉദ്യോഗസ്ഥന് സംഗതിയുടെ കിടപ്പു വശം പിടികിട്ടുകയും കേസിൽ കഴമ്പില്ല എന്ന് മനസിലാവുകയും ചെയ്തതു കൊണ്ടാണ്.

പക്ഷേ ഏത് വിധേനയും ജിഹാദ് നടത്താൻ ഇറങ്ങി പുറപ്പെട്ടവർക്ക് ബോംബും തോക്കും മാത്രമല്ല തുപ്പൽ പോലും ആയുധമാണെന്ന് ഈ കൊറോണക്കാലത്ത് നമുക്ക് മനസ്സിലായതാണല്ലോ? അപ്പോൾ അവരുടെ ആവനാഴിയിലെ ഒരു ചെറിയ ഐറ്റം മാത്രമായിരിക്കുമല്ലോ പീഡനം?.
എന്തായാലും ഈ കേസിൽ ഉന്നതതല അന്വേഷണം ആവശ്യമാണ്. കുറ്റവാളിയാണെങ്കിൽ പത്മരാജൻ ശിക്ഷിക്കപ്പെടണം. അതിന് ആ കുടുംബത്തോടൊപ്പം നിൽക്കാൻ തയ്യാറുമാണ്. അല്ലായെങ്കിൽ സത്യം തുറന്നു പറയാൻ ആ കുഞ്ഞിനെ അനുവദിക്കണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നുമുള്ള പത്മരാജൻ മാസ്റ്ററുടെ ആവശ്യം അംഗീരിക്കപ്പെടാതെ പോകരുത്. അങ്ങനെ ഈ ജിഹാദിന് നമ്മുടെ സഹോദരനെ വിട്ടു കൊടുത്താൽ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരാജയമായിരിക്കുമത്.
#JusticeForPadmarajan

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP