Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണകൂടത്തിന്റെ കർശന നിർദ്ദേശങ്ങൾ അതേപടി അനുസരിച്ച് ജനങ്ങൾ; മുഴുവൻ സമയ നിരീക്ഷണവും ആരോ​ഗ്യപ്രവർത്തകരുടെ നിതാന്ത പരിശ്രമവും കൂടിയായപ്പോൾ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ വൈറസ് ബാധിതരായ11 പേരും രോ​ഗമുക്തി നേടി; കൊവിഡ് ബാധിതരെ കണ്ടെത്താൻ സഹായമായത് പൂൾ ടെസ്റ്റിം​ഗ് രീതിയും

ഭരണകൂടത്തിന്റെ കർശന നിർദ്ദേശങ്ങൾ അതേപടി അനുസരിച്ച് ജനങ്ങൾ;  മുഴുവൻ സമയ നിരീക്ഷണവും ആരോ​ഗ്യപ്രവർത്തകരുടെ നിതാന്ത പരിശ്രമവും കൂടിയായപ്പോൾ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ വൈറസ് ബാധിതരായ11 പേരും രോ​ഗമുക്തി നേടി; കൊവിഡ് ബാധിതരെ കണ്ടെത്താൻ സഹായമായത് പൂൾ ടെസ്റ്റിം​ഗ് രീതിയും

മറുനാടൻ മലയാളി ബ്യൂറോ

പോർട്ട്ബ്ലെയർ: മുഴുവൻ കൊവിഡ് രോ​ഗ ബാധിതരും സുഖം പ്രാപിച്ചെന്ന് ആൻഡമാൻ- നിക്കോബാർ ദ്വീപിലെ ആരോ​ഗ്യ പ്രവർത്തകർ. ഇവിടെ രോ​ഗബാധ സ്ഥിരീകരിച്ച 11പേരും രോ​ഗമുക്തി നേടിയതായി ഡിജിപി ദീപേന്ദർ പതക് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിസാമുദ്ദീനിൽ നടന്ന തബ്‍ലീ​ഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്ന് കൊവിഡ് 19 സ്ഥിരീകരിച്ച ആദ്യ പ്രദേശങ്ങളിൽ ഒന്നാണ് ആൻഡമാൻ. തുടക്കത്തിൽ 9 പേരിലാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നീടത് 11 ആയി ഉയർന്നു. ഇപ്പോൾ‌ രോ​ഗമുക്തിയിൽ ഉയർന്ന നിരക്കാണ് ആൻഡമാൻ ദ്വീപുകളിൽ നിന്ന് ലഭിക്കുന്നത്. അതേസമയം 225 പേർ ഇപ്പോഴും ആൻഡമാനിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഇവർ കൊവിഡ് 19 ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെങ്കിലും നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

'വിമാനത്താവളത്തിൽ ആദ്യമായി സ്‌ക്രീനിങ് ആരംഭിച്ചത് ഞങ്ങളാണ്. ഇവർ വന്നിറങ്ങിയപ്പോൾ തന്നെ ഞങ്ങൾ അവരെ വിമാനത്താവളത്തിൽ പരിശോധിച്ച് നേരിട്ട് ആശുപത്രിയിലെത്തിച്ചു. കർശനമായ സാമൂഹിക അകല പാലനവും ഭരണകൂടത്തിന്റെ മുഴുവൻ സമയ നിരീക്ഷണവും ആരോ​ഗ്യപ്രവർത്തകരുടെ സഹായവുമാണ് ആൻഡമാൻ ദ്വീപിനെ കൊവിഡ് മുക്തമാക്കിയത്.' ദീപേന്ദർ പതക് പറഞ്ഞു. 'രോ​ഗം ബാധിച്ച പതിനൊന്ന് പേരും സുഖപ്പെട്ടു. എന്നാലും ഞങ്ങൾ ജാ​ഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രമീകരണങ്ങളിൽ തന്നെ മുന്നോട്ടു പോകും.' ആൻഡമാൻ ചീഫ് സെക്രട്ടറി ചേതൻ സം​ഗി ട്വീറ്റ് ചെയ്തു.

കൊവിഡിനെതിരെ പോരാടാൻ‌ പൂൾ ടെസ്റ്റിം​ഗിനെ അവലംബിച്ച ഇന്ത്യയിലെ വളരെ കുറച്ച് പ്രദേശങ്ങളിൽ ഒന്നാണ് ആൻഡമാൻ. കേന്ദ്രഭരണ പ്രദേശമായ ആൻഡമാനിൽ പൂൾ ടെസ്റ്റിങ് അവതരിപ്പിക്കുന്നതിൽ ചീഫ് സെക്രട്ടറി മുഖ്യപങ്ക് വഹിച്ചു. പൂൾ ടെസ്റ്റിം​ഗിലൂടെ പരിശോധനയുടെ പരിധി വർദ്ധിപ്പിക്കാനും രോ​ഗികളെ കണ്ടെത്താനും സാധിച്ചു എന്ന് അധികൃതർ വ്യക്തമാക്കുന്നു. ഒരൊറ്റ പരിശോധനയിൽ ഒന്നിലധികം സാമ്പിളുകൾ എടുക്കുന്നതാണ് പൂൾ ടെസ്റ്റിം​ഗ്. സംയോജിത പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവ് എന്ന് കാണിച്ചാൽ പിന്നീട് വ്യക്തി​ഗത പരിശോധനയ്ക്ക് വിധേയമാക്കും. രോ​ഗബാധിതർ ആരാണെന്ന് കണ്ടുപിടിക്കാൻ സാധിക്കും. ഉപയോ​ഗിക്കുന്ന പരിശോധനാ കിറ്റുകളുടെ എണ്ണം കുറയ്ക്കാനും ഇതുവഴി സാധിക്കും.

പരിശോധനാ കിറ്റുകളുടെ ദൗർലഭ്യം നേരിടുന്ന നിരവധി സംസ്ഥാനങ്ങളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസി‌എം‌ആർ) പൂൾ ടെസ്റ്റിങ് രീതി അംഗീകരിച്ചിട്ടുണ്ട്. ഒരേ സമയത്ത് അഞ്ച് സാംപിളുകൾ ശേഖരിക്കാൻ സാധിക്കും.100 സാംപിളുകൾ എടുക്കാൻ വെറും 25 കിറ്റ് മാത്രമേ വേണ്ടി വരികയുള്ളുവെന്ന് അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP