Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടര വർഷമായി നാട്ടിൽ വന്നിട്ടില്ല; ഇടുക്കിയിൽ കാലുകുത്തിയിട്ട് എട്ടു വർഷം; എന്നിട്ടും പോക്സോ ഉൾപ്പെടെ 12 കേസുകളും; ഏഴണ്ണം കഴമ്പില്ലന്ന് കണ്ട് കോടതി തള്ളി; 5 എണ്ണത്തിൽ നിയമ പോരാട്ടം തുടരുന്നു; ഇതിന് മാത്രം ചെലവ് 14 ലക്ഷം; എല്ലാത്തിനും കാരണം കുടുംബവക സ്ഥലം സിപിഎം നേതാവിന് കൊടുക്കാത്തതിന്റെ പ്രതികാരം; സ്വിറ്റ്‌സർലണ്ടിൽ നിന്ന് മനോജ് ജോസ് അഴകത്ത് മറുനാടനോട് കഥ പറയുമ്പോൾ; മന്ത്രി എംഎം മണിയുടെ ഇഷ്ടക്കാരനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും!

രണ്ടര വർഷമായി നാട്ടിൽ വന്നിട്ടില്ല; ഇടുക്കിയിൽ കാലുകുത്തിയിട്ട് എട്ടു വർഷം; എന്നിട്ടും പോക്സോ ഉൾപ്പെടെ 12 കേസുകളും; ഏഴണ്ണം കഴമ്പില്ലന്ന് കണ്ട് കോടതി തള്ളി; 5 എണ്ണത്തിൽ നിയമ പോരാട്ടം തുടരുന്നു; ഇതിന് മാത്രം ചെലവ് 14 ലക്ഷം; എല്ലാത്തിനും കാരണം കുടുംബവക സ്ഥലം സിപിഎം നേതാവിന് കൊടുക്കാത്തതിന്റെ പ്രതികാരം; സ്വിറ്റ്‌സർലണ്ടിൽ നിന്ന് മനോജ് ജോസ് അഴകത്ത് മറുനാടനോട് കഥ പറയുമ്പോൾ; മന്ത്രി എംഎം മണിയുടെ ഇഷ്ടക്കാരനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും!

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കോടതി ഉത്തരവുകൾ മറികടന്ന് ഇടുക്കിയിലെ തന്റെ കുടുംബവക സ്ഥലം മന്ത്രി എം എം മണിയുടെയും അദ്ദേഹത്തിന്റെ അടുപ്പക്കരനായ സി പി എം ഇടുക്കി ജില്ലാകമ്മറ്റിയംഗം സി വി വറുഗീസിന്റെയും ഒത്താശയിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടാളികളും തട്ടിയെടുക്കാൻ നീക്കം നടത്തുന്നതായി പ്രവാസി മലയാളി മനോജ് ജോസ് അഴകത്ത്. സ്വിറ്റസർലണ്ടിലാണ് മനോജ് ജോസ് ഇപ്പോഴുള്ളത്.

മറുനാടന് കൈമാറിയ വീഡിയോയിലാണ് മനോജ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ചെമ്പകപ്പാറയിലെ 5 ഏക്കർ വരുന്ന സ്ഥലം സി പി എം ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ പുന്നയ്ക്കലും കൂട്ടാളികളും കൈയടക്കിയ അവസ്ഥയിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനെയും സി പി എം നേതാവ് എസ് രാമചന്ദ്രൻ പിള്ള, പാർട്ടി ഇടുക്കി ജില്ല സെക്രട്ടറി കെ കെ ജയചന്ദ്രൻ എന്നിവരെയും വിവരങ്ങൾ അറിയിച്ചെങ്കിലും ഇവരാരും ഇക്കാര്യത്തിൽ ചെറുവിരലനക്കാൻ തയ്യാറായിട്ടില്ലന്നും മനോജ് ആരോപിച്ചു.

അനിൽക്കുമാറും കൂട്ടാളികളും അതിക്രമിച്ച് കടന്ന് സ്ഥലത്ത് തീയിടുകയും കൃഷിക്ക് നീക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും ഒപ്പം തന്നെ സ്ഥലത്തുകൂടി വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന തരത്തിൽ റോഡുവെട്ടിയെന്നും ഹൈക്കോടതിയുടെയും മുൻസിഫ് കോടതിയുടെയും ഉത്തരവ് മറികടന്നാണ് ഇവർ സ്ഥലത്ത് പ്രവേശിച്ചിട്ടുള്ളതെന്നും തങ്കമണി പൊലീസിന്റെ മൗനസമ്മതത്തോടെയാണ് ഇക്കൂട്ടർ തുടർച്ചയായി നിയമലംഘനം നടത്തുന്നതെന്നും മനോജ് വ്യക്തമാക്കുന്നു.

തന്റെ മാതാവ് ആനിയമ്മ അഴകത്ത് ഈ പ്രശ്നത്തിൽ തങ്കമണി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും ഈ സാഹചര്യത്തിലാണ് സ്ഥലത്തുകൂടി റോഡ് വെട്ടിയതായുള്ള വിവരം താനറിയുന്നതെന്നും മനോജ് കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതൽ താൻ കഴിഞ്ഞു വന്നിരുന്ന വീട്ടിലേയ്ക്കോ പുരയിടത്തിലേയ്ക്കോ തനിക്ക് കടന്നുചെല്ലാൻ കഴിയാത്ത സാഹചര്യമാണ് ഇവിടുത്തെ സി പി എം ബ്രാഞ്ച് സെക്രട്ടിയും ഇയാളുടെ അജ്ഞാനുവർത്തികളും സൃഷ്ടിച്ചിരിക്കുന്നതെന്നും മനോജ് ചൂണ്ടിക്കാട്ടി.

രണ്ടര വർഷമായി താൻ നാട്ടിൽ വന്നിട്ടില്ല. ഇടുക്കി ജില്ലയിൽ കാലുകുത്തിയിട്ട് എട്ടുവർഷമായി. എന്നിട്ടും പോക്സോ ഉൾപ്പെടെ 12 കേസ്സുകൾ എനിക്കെതിരെ പാർട്ടിനേതാക്കളുടെ ഇടപെടലിൽ പൊലീസ് ചാർജ്ജു ചെയ്തു. ഇതിൽ 7 എണ്ണം കഴമ്പില്ലന്ന് കണ്ട് കോടതി തള്ളിക്കളഞ്ഞു. 5 എണ്ണത്തിൽ നിയമ നടപടികൾ തുടരുകയാണ്. ഇതിനായി മാത്രം 14 ലക്ഷത്തോളം രൂപ മുടക്കായി.മനോജ് അറിയിച്ചു.

ചെമ്പകപ്പാറയിലെ സ്ഥിരതാമസക്കാരൻ എന്നാണ് കേസ്സുകളിൽ പലതിലും തന്നെക്കുറിച്ച് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രഥമദൃഷ്ട്യ പരാതി തള്ളിക്കളയാമെങ്കിലും പൊലീസ് ഇതിന് മുതിരാതെ തനിക്കനുകൂലമായി നിൽക്കുന്നവരെ ഭീഷിണിപ്പെടുത്താനും തന്റെ പിതാവടക്കമുള്ളവരെ കള്ളക്കേസ്സിൽ കുടുക്കാനുമാണ് ശ്രമിച്ചത്. ഇത് ഒരു പ്രവാസിയെ ദ്രോഹിക്കാവുന്നതിന്റെ അങ്ങേയറ്റമാണ്. നിയമ വ്യവസ്ഥയുടെ ലംഘനമാണിത്.എന്നിട്ടും ഉത്തവാദിത്വപ്പെട്ടവർ കൈയും കെട്ടി ഇരുപ്പാണ്. ഇത് പ്രവാസി സമൂഹം മനസ്സിലാക്കണം.മനോജ് പറഞ്ഞു.

വീടിന്റെ വാതിൽ പൊളിച്ച് , പുതിയ താഴിട്ട് പൂട്ടി താക്കോൽ സി പി എം നേതാവ് ബ്രാഞ്ച് സെക്രട്ടറി കൈവശം വച്ചിരിക്കുകയാണ്. വീടിനകത്ത് ഇരുന്ന 1500 ഓടുകളും അറുത്ത് സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള തടിക്കഷണങ്ങളും ഇയാൾ മോഷ്ടിച്ചു. അതിർത്തി തിരിച്ചിരുന്ന കോൺക്രീറ്റ് കാലുകളെല്ലാം രാത്രി തകർത്തു.ഇപ്പോൾ സർവ്വസ്വാതന്ത്ര്യത്തിലാണ് ഇവർ ഇവിടെ വിലസുന്നത്. വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയുടെയും പാർട്ടി നേതാവ് സി വി വർഗീസിന്റെ പിൻതുണയോടെയാണ് ഇവരിതെല്ലാം നടത്തുന്നതെന്ന് ദുഃഖത്തോടെ പറയാതെ നിർവർത്തിയില്ല.

പലതലത്തിൽ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചതാണ്.മുൻ മുഖ്യമന്ത്രി ഇ കെ നയനാരുടെ മകൻ അരുൺകുമാറുമായി അടുത്ത ബന്ധമുണ്ട്.വിവരം അദ്ദേഹത്തെ അറിയിച്ചപ്പോൾ മന്ത്രി എം എം മണിയുമായി വിഷയം ചർച്ചചെയ്യുകയും ഇടപെടാമെന്ന് അരുൺകുമാറിന്റെ ഫോണിൽ നിന്നും മന്ത്രി തന്നെ വിളിച്ച് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ ഞാൻ നാട്ടിലെത്തി, മുമ്പിൽ ഹാജരാകാതെ പ്രശ്നം തീർക്കാൻ കഴിയില്ലെന്ന പിടിവാശിയിലായിരുന്നു സി വി വറൂഗീസ്. ഇതെത്തുടർന്ന് ചർച്ച വഴി മുട്ടി.

പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയോട്‌  വിഷയം അവതരിപ്പിച്ചപ്പോൾ താൻ സി വി വറുഗീസിനെ വിളിച്ച് വിവരങ്ങൾ അന്വഷിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. താനുമായി യാതൊരുപ്രശ്നവും ഇല്ലന്നും പറമ്പിൽ പണിയാനെത്തിയ തൊഴിലാളികളുമായിട്ടാണ് പ്രശ്നമെന്നുമായിരുന്നു വിവരങ്ങൾ തിരക്കിയപ്പോൾ ഈ വിഷയത്തിൽ സി വി വറുഗീസ്സ് വ്യക്തമാക്കിയതെന്നാണ് പിന്നീട് രാമചന്ദ്രൻ പിള്ളയിൽ നിന്നും അറിയാൻ കഴിഞ്ഞത്-മനോജ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP