Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക റെക്കോർഡ് തിരുത്തി പെർത്തിലെ വിസ്‌കി ലേലം; 1926 നിർമ്മിച്ച വിസ്‌കി ശേഖരം വിറ്റുപോകുന്നത് കണ്ണുതള്ളിപോകുന്ന വിലയ്ക്ക്;മെക്കല്ല വിസ്‌കി ഓൺലൈൻ വിൽപനയിലൂടെ പ്രതീക്ഷിക്കുന്നത് 1.2 മില്യൺ ഡോളറെന്ന് ലേലക്കമ്പനിയും

മറുനാടൻ ഡെസ്‌ക്‌

ലോക റെക്കോർഡ് തിരുത്തി പെർത്തിലെ മെക്കല്ല വിസ്‌കി ശേഖരം.1926 നിർമ്മിതമായ വിസ്‌കിക്ക് ഇപ്പോൾ 60 വർഷത്തെ പഴക്കമാണുള്ളത്. ഓൺലൈൻ വഴി കുപ്പി വില്പനയ്ക്ക് വച്ചതാകട്ടെ ലോകത്തെ ഞെട്ടിച്ച വിലയ്ക്കും. സ്‌കോട്ടിഷ് കൊറിയർ ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, പെർത്ത് ആസ്ഥാനമായുള്ള വിസ്‌കി ലേല കമ്പനി വിൽപനയിനത്തിൽ കുപ്പിക്ക് 1.2 മില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്. 

വിസ്‌കി ലേലക്കാരൻ ഓൺലൈനിൽ വിൽക്കുന്ന രണ്ടായിരത്തോളം കുപ്പികളിൽ ഒന്നാണ് മക്കല്ലൻ 1926.അപൂർവ 60 വയസ്സ്. ആദ്യത്തെ 2,000 കുപ്പികൾ കഴിഞ്ഞ ഡിസംബറിൽ വിറ്റു.കൊളറാഡോയിലെ അന്തരിച്ച റിച്ചാർഡ് ഗുഡിങ് ആണ് 4,000 കുപ്പി ശേഖരം നിർമ്മിച്ചത് എന്ന് കണക്കാക്കപ്പെടുന്നത്. ലേലത്തിന് പോകുന്നതിൽ വച്ച് ഏറ്റവും വലിയ തുകയാണ് ഇത്. 'ദി മക്കല്ലൻ, ബോമോർ, സ്പ്രിങ്ബാങ്ക്, എന്നിങ്ങനെ അപൂർവ ഇനം ശേഖരങ്ങളാണ് ഡിസ്റ്റിലറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

യുഎസിലെ ഏറ്റവും വലിയ ശീതളപാനീയ വിതരണക്കാരിൽ ഒരാളായ ഡെൻവറിലെ പെപ്സി ബോവ്‌ളിങ് കോയുടെ മുൻ ഉടനമയായ ഗൂഡിങ് ആണ് ഈ വിസ്‌കി ഡിസ്റ്റിലറിയുടെ ഉടമ. ഗൂഡിങ് 2014ൽ അന്തരിച്ചതോടെ ഇദ്ദേഹത്തിന്റെ കുടുംബം വിസ്‌കി ലേലക്കാരുമായി കരാറിലേർപ്പെട്ട് രണ്ട് വ്യത്യസ്ത ലേലത്തിലായി വിസ്‌കി വിൽപന തുടങ്ങുകയായിരുന്നു.

2019 ഡിസംബറിൽ നടന്ന വിൽപ്പനയുടെ ആദ്യ ഭാഗം 56 രാജ്യങ്ങളിൽ നിന്നുള്ള 1,642 ലേലക്കാരിൽ നിന്ന് മൊത്തം 1,932 കുപ്പികൾ 3,290,000 ഡോളർ നേടിയെടുത്തു. ലോക്ക് ഡൗണിൽ ലോകമെമ്പാടുമുള്ളവർ വീടിനകത്ത് കുടുങ്ങി കിടക്കുന്നതിനാൽ രണ്ടാം ഘട്ട ഓൺലൈൻ വിൽപനയിൽ കൂടുതലാളുകൾ താൽപര്യം പ്രകടിപ്പിക്കുമെന്നാണ് പെർത്ത് ആസ്ഥാനമായ
വിസ്‌കി ലേലക്കാർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP