Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് 19: പ്രവാസികളുടെ വിഷയത്തിൽ വേണ്ടത് പക്വമായ ഇടപെടൽ - ഐ എം സി സി

സ്വന്തം ലേഖകൻ

മനാമ: കോവിഡ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ പ്രശ്‌നത്തിൽ കേന്ദ്ര സർക്കാർ സമീപനം അത്യന്തം നിരുത്തരവാദപരമാണെന്ന് ഐ എം സി സി ബഹ്റൈൻ കമ്മറ്റി അഭിപ്രായപ്പെട്ടു. അതോടൊപ്പം നിലവിൽ വേണ്ടത് എടുത്തുചാട്ടവും രാഷ്ട്രീയനേട്ടങ്ങൾ ലാക്കാക്കിയുള്ള നിലപാടുകളും പ്രവസികളിലും അവരുടെ കുടുംബങ്ങളിലും ആശങ്ക സൃഷ്ടിക്കുന്ന പ്രചാരണങ്ങളും അല്ല. സർക്കാരുകളും വിവിധ എംബസികളും രാഷ്ട്രീയ നേതൃത്വവും ഈ പ്രവാസി പ്രശ്‌നങ്ങളിൽ കൂടുതൽ പ്രായോഗികവും പക്വവുമായ സമീപനങ്ങളും നടപടികളും വൈകാതെ എടുക്കുകയാണ് വേണ്ടത്. വിവിധ ഗൾഫ് രാജ്യങ്ങൾ പ്രവാസി പൗരന്മാരെ സ്വദേശങ്ങളിലേക്ക് അയക്കാൻ മുൻകയ്യെടുക്കുമ്പോഴും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പുറംതിരിഞ്ഞു നിൽക്കുന്നത് അത്യന്തം അപമാനകരം ആണെന്നും ഐഎംസിസി കുറ്റപ്പെടുത്തി.

പ്രവാസികൾ എല്ലാവരും ഇപ്പോൾ രൂക്ഷമായ പ്രശ്‌നങ്ങൾ നേരിടുന്നവരോ ഉടനെ എല്ലാം ഒഴിവാക്കി നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരോ അല്ല, ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ മുഴുവൻ ഇപ്പോൾ നാട്ടിലെത്തിക്കുക എന്നത് പ്രായോഗികവും അല്ല, വിവിധ ഗൾഫ് നാടുകളിലെ കോവിഡ ബാധിത പ്രദേശങ്ങളിലുള്ള ലേബർ ക്യാമ്പുകളിൽ മുന്കരുതലെടുക്കാനും കാര്യക്ഷമമായ ക്വരന്റൈൻ സംവിധാനമോരുക്കാനും എംബസികൾ മുഖേന കേന്ദ്ര സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലുണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം, ഇതിനു വേണ്ട സംവിധനങ്ങലോരുക്കുന്നതോടൊപ്പം പ്രവാസികൾക്കായി ഇന്ത്യയിൽ നിന്നും മെഡിക്കൽ സംഘങ്ങളെ അയക്കാനും ഈ സാഹചര്യത്തിൽ അവസരമുണ്ടാക്കേണ്ടതാണ്. അതോടൊപ്പം നിലവിൽ ജോലിയോ വരുമാന മാർഗമോ പൂർണ്ണമായും നഷ്ടപ്പെട്ടു ഇവിടെ തുടർന്നു താമസിക്കാൻ കഴിയാത്തവർ മറ്റിതര അസുഖ ബാധിതർ തുടർ ചികിത്സക്കായി നേരത്തെ നാട്ടിൽ പോകാനിരുന്നവർ ജോലിയിൽ നിന്നും വിരമിച്ചോ ജോലി നഷ്ടപ്പെട്ടോ പോകാനിരുന്നവർ, സന്ദർശക വിസയിലെത്തി നാട്ടിലേക്ക് തിരികെ പോകാൻ കഴിയാത്തവർ ഗർഭിണികൾ, ഇപ്പോൾ ജയിലുകളിൽ നിന്നും ശിക്ഷയിളവ് കിട്ടി വിട്ടയച്ചവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാമുഖ്യം നൽകികൊണ്ട് പ്രവാസികളെ തിരികെയെത്തിക്കാനുള്ള സാഹചര്യമൊരുക്കാൻ കേന്ദ്രസർക്കാരും എംബസികളും നടപടിയെടുക്കണം.

ഇത്തരം തീരുമാനങ്ങളെടുപ്പിക്കാൻ ആവശ്യമായ സമ്മർദം തുടരാനും സാഹചര്യമൊരുങ്ങിയാൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നവർക്ക് മുൻഗണന നൽകി തിരികെ നാട്ടിലെത്തിക്കാൻ യാത്ര സൗകര്യമടക്കമുള്ള കാര്യങ്ങൾക്ക് സംസ്ഥാൻ സർക്കാരും മുൻകയ്യെടുക്കണമെന്നും പ്രസിഡണ്ട് ജലീൽഹാജി വെളിയംകോട് ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി പുളിക്കൽ, ട്രഷറർ പി വി സിറാജ് എന്നിവർ ആവശ്യപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP