Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള സംസ്ഥാനത്തിന്റെ എംബ്ലം ഉപയോഗിച്ചതിനെതിരെ എഫ് ഐ ആർ.രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ്; സ്പ്രിങ്ലർ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി മനോജ് കുമാർ

കേരള സംസ്ഥാനത്തിന്റെ എംബ്ലം ഉപയോഗിച്ചതിനെതിരെ എഫ് ഐ ആർ.രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ്; സ്പ്രിങ്ലർ കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി മനോജ് കുമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ക്വാറന്റ്റീനിൽ കഴിയുന്ന രോഗികളുടെയും വ്യക്തികളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ട 'സ്പ്രിങ്ലർ' എന്ന സ്വകാര്യ കമ്പനി അവരുടെ വെബ്‌സൈറ്റിൽ, കേരള സംസ്ഥാനത്തിന്റെ എംബ്ലം ഉപയോഗിച്ചതിനെതിരെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ. മനോജ് കുമാർ ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ശ്രീ.ലോക്‌നാഥ് ബെഹ്‌റക്ക് അദ്ദേഹം ഇന്ന് നൽകിയ പരാതിയിലാണ് നടപടി ആവശ്യപ്പെട്ടത്. ഒരാഴ്‌ച്ച മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം സംബന്ധിച്ച രേഖകൾ പുറത്ത് വിട്ടിരുന്നു. 'സ്പ്രിങ്ലർ' കമ്പനി കേരള സംസ്ഥാനത്തിന്റെ എംബ്ലം, അവരുടേതാണ് എന്ന രീതിയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ച് ദുരുപയോഗം ചെയ്തത് 1950 ലെ ദി എംബ്ലംസ് ആൻഡ് നെയിംസ് (പ്രീവെൻഷൻ ഓഫ് ഇമ്പ്രോപ്പർ യൂസ്) ആക്ട് പ്രകാരം കുറ്റകരമാണ്.

ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംബ്ലം നീക്കിയെങ്കിലും, ആക്ടിന് വിരുദ്ധമായി നേരത്തെ ഉപയോഗിച്ചതായി തെളിഞ്ഞ സാഹചര്യത്തിൽ, 'സ്പ്രിങ്ലർ' കമ്പനിക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പി. ക്ക് നൽകിയ പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP