Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ്-19: വേനൽക്കാലത്ത് ന്യൂയോർക്ക് നഗരത്തിലെ നീന്തൽക്കുളങ്ങൾ അടച്ചിടും; കടൽത്തീരങ്ങളും അടച്ചിടാൻ സാധ്യത; കൊറോണ വൈറസ് പടരുന്നത് തടയാൻ നിയന്ത്രണങ്ങൾ അനിവാര്യമെന്ന് മേയർ

കോവിഡ്-19: വേനൽക്കാലത്ത് ന്യൂയോർക്ക് നഗരത്തിലെ നീന്തൽക്കുളങ്ങൾ അടച്ചിടും; കടൽത്തീരങ്ങളും അടച്ചിടാൻ സാധ്യത; കൊറോണ വൈറസ് പടരുന്നത് തടയാൻ നിയന്ത്രണങ്ങൾ അനിവാര്യമെന്ന് മേയർ

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് 2020ലെ വേനൽക്കാലത്ത് ന്യൂയോർക്ക് നഗരത്തിലെ എല്ലാ പൊതുനീന്തൽക്കുളങ്ങളും അടച്ചിടുമെന്ന് മേയർ ഡി ബ്ലാസിയോ പറഞ്ഞു. തന്നെയുമല്ല, കൽത്തീരങ്ങളും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മേയർ മുന്നറിയിപ്പ് നൽകി.

കൊറോണ വൈറസ് പടരുന്നത് തടയാൻ നഗരം ശ്രമിക്കുന്നതിനാൽ കൂടിച്ചേരലുകൾ ഒഴിവാക്കാനും, സാമൂഹിക അകലം പാലിക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും ഇങ്ങനെ ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സഹകരണത്തിലൂടെ മാത്രമേ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാകൂ, അദ്ദേഹം കൂട്ടിച്ചേർത്തു.

യാങ്കീ സ്റ്റേഡിയത്തിലെ ബേസ്‌ബോൾ ഗെയിമുകൾ പോലുള്ള വലിയ കായിക മത്സരങ്ങൾ ന്യൂയോർക്ക് നഗരത്തിൽ മാസങ്ങളോളം നടക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിച്ച് ആർക്കു വേണമെങ്കിലും ഇപ്പോൾ കടൽത്തീരത്ത് നടക്കാം. എന്നാൽ, സാധാരണപോലെ വേനൽക്കാലത്തും കടൽത്തീരങ്ങളിൽ പോകുന്ന സാഹചര്യം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കന്നില്ലെന്ന് മേയർ പറഞ്ഞു.

നീന്തൽക്കുളങ്ങളും കടൽത്തീരവും അടയ്ക്കുന്നത്, അല്ലെങ്കിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് എങ്ങനെയായിരിക്കും എന്ന് മേയർ കൃത്യമായി പറഞ്ഞിട്ടില്ല. എന്നാൽ, ലൈഫ് ഗാർഡുകൾ ഇല്ലാതെ ആരെയും കടൽത്തീരത്ത് നീന്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 'നമുക്ക് കുറച്ചു ചെറുപ്പക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രധാന കാരണം അവർ സുരക്ഷിതമല്ലാത്ത സ്ഥലത്ത് നീന്താൻ പോയതാണ്. ഡ്യൂട്ടിയിൽ ഒരു ലൈഫ് ഗാർഡും ഇല്ലായിരുന്നു. നിർഭാഗ്യവശാൽ വർഷങ്ങളായി അത് തുടരുകയാണ്. അതുകൊണ്ട് ഇപ്രാവശ്യം അത് അനുവദിക്കാൻ സാധ്യമല്ല,' മേയർ കൂട്ടിച്ചേർത്തു.

ജൂൺ അവസാനം മുതൽ തൊഴിലാളി ദിനം (Labor Day) വരെ പൊതു നീന്തൽക്കുളങ്ങൾ അടച്ചിട്ടാൽ നഗരത്തിന് 12 മില്യൺ ഡോളർ ലാഭിക്കാനാകുമെന്ന് ഡി ബ്ലാസിയോ വ്യാഴാഴ്ച നിർദ്ദേശിച്ച ബജറ്റിൽ പറയുന്നു. 'വേനൽക്കാലത്തേക്ക് നീന്തൽക്കുളങ്ങൾ തയ്യാറാക്കാൻ ഇപ്പോൾ പണം ചിലവഴിക്കേണ്ട കാര്യമില്ല. അതേക്കുറിച്ച് ഒരു വ്യക്തമായ പദ്ധതി ഇതുവരെ തയ്യാറാക്കിയിട്ടില്ല,' ഡി ബ്ലാസിയോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP