Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലീവ് സറണ്ടർ കൊടുക്കേണ്ടെന്ന് തിരുമാനിച്ചത് പത്ത് മണിക്ക് ചേർന്ന മന്ത്രിസഭാ യോഗം; ഉച്ചയോടെ ട്രഷറി ഡയറക്ടർക്ക് വാക്കാൽ ധനമന്ത്രിയുടെ നിർദ്ദേശമെത്തി; എല്ലാ ട്രഷറിയിലും ഫോണിൽ മെസേജ് എത്തിയത് രണ്ട് മണിക്ക് ശേഷം; വിവരം മുൻകൂട്ടി അറിഞ്ഞ മിടുക്കന്മാർ രാവിലെ തന്നെ അവധി വിറ്റ് കാശാക്കി കീശയിലാക്കി; ഇടത് സംഘടനാ നേതാക്കൾക്ക് വിവരം ചോർന്ന് കിട്ടിയെന്ന് ആരോപണം; സർക്കാർ തീരുമാനം അട്ടിമറിച്ചവരിൽ എല്ലാം അറിയാവുന്ന ധനവകുപ്പ് ഉദ്യോഗസ്ഥരും; പിണറായിയെ അതിവിശ്വസ്തർ പറ്റിക്കുമ്പോൾ

ലീവ് സറണ്ടർ കൊടുക്കേണ്ടെന്ന് തിരുമാനിച്ചത് പത്ത് മണിക്ക് ചേർന്ന മന്ത്രിസഭാ യോഗം; ഉച്ചയോടെ ട്രഷറി ഡയറക്ടർക്ക് വാക്കാൽ ധനമന്ത്രിയുടെ നിർദ്ദേശമെത്തി; എല്ലാ ട്രഷറിയിലും ഫോണിൽ മെസേജ് എത്തിയത് രണ്ട് മണിക്ക് ശേഷം; വിവരം മുൻകൂട്ടി അറിഞ്ഞ മിടുക്കന്മാർ രാവിലെ തന്നെ അവധി വിറ്റ് കാശാക്കി കീശയിലാക്കി; ഇടത് സംഘടനാ നേതാക്കൾക്ക് വിവരം ചോർന്ന് കിട്ടിയെന്ന് ആരോപണം; സർക്കാർ തീരുമാനം അട്ടിമറിച്ചവരിൽ എല്ലാം അറിയാവുന്ന ധനവകുപ്പ് ഉദ്യോഗസ്ഥരും; പിണറായിയെ അതിവിശ്വസ്തർ പറ്റിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണക്കാലത്ത് ലീവ് സർണ്ടർ കൊടുക്കേണ്ടതില്ലെന്ന തീരുമാനം മുൻകൂട്ടി അറിഞ്ഞ് ധനവകുപ്പിലെ മിടുമിടുക്കന്മാർ മന്ത്രിസഭാ തീരുമാനത്തിന് തൊട്ടു മുമ്പ് അവധികൾ കാശാക്കി മാറ്റി. സാലറി ചലഞ്ച് പാളുമെന്ന് ഉറപ്പായതോടെയാണ് ലീവ് സലണ്ടറിൽ കൈവയ്ക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇത് ചിലരെല്ലാം നേരത്തെ മനസ്സിലാക്കി. ഇന്നലെ ഉച്ചവരെ പലരും ലീവ് വിറ്റ് കാശാക്കി നേട്ടമുണ്ടാക്കി. അതായത് ബുദ്ധിമാന്മാർ മന്ത്രിയുടെ സഭയുടെ തീരുമാനത്തെ സമർത്ഥമായി അട്ടിമറിച്ചു. അതിനിടെ വേണ്ടപ്പെട്ടവർക്ക് അവധി വിറ്റ് കാശാക്കാൻ സർക്കാരിലെ ഉന്നതർ തന്നെ അവസരമുണ്ടാക്കിയെന്നും ആക്ഷേപം ഉണ്ട്.

ഇന്നലെയുള്ള പത്രങ്ങളിൽ തന്നെ ലീവ് സറണ്ടർ കൊടുക്കില്ലെന്ന വാർത്തകളുണ്ടായിരുന്നു. സാലറി ചലഞ്ചിൽ പ്രതിപക്ഷം എതിർപ്പുയർത്തിയ സാഹചര്യത്തിലായിരുന്നു ഇത്. ഇതിനിടെ രാവിലെ ചേർന്ന മന്ത്രിസഭ തീരുമാനത്തിന് അംഗീകാരം നൽകി. സർക്കാർ ജീവനക്കാരുടെ ലീവ് സർണ്ടർ ഇന്നലെ ഉച്ചമുതൽ ഇനിയൊരറിയപ്പു ഉണ്ടാകുന്നതുവരെ പാസാക്കണ്ട എന്ന് ട്രഷറി ഡയറക്ടർ, ജില്ലാ ട്രഷറി ഓഫിസർമാർക്ക് നിർദ്ദേശം നൽകി. ഇതോടെ ലീവ് സറണ്ടർ പണമാക്കുന്നത് നിന്നു. എന്നാൽ ലീവ് സറണ്ടറിലെ നീക്കം ഭരണാനുകൂല സംഘടനകൾ നേരത്തെ ഈ വിവരം അറിഞ്ഞുവെന്നാണ് ഉയരുന്ന ആരോപണം.

സെക്രട്ടേറിയേറ്റിൽ ഇന്നലെ ഉച്ചവരെ നിരവധി ഭരണാനുകൂല സംഘടന അംഗങ്ങൾ ലീവ് സറണ്ടർ മാറി. അതായത് മന്ത്രിസഭ രാവിലെയാണ് തീരുമാനം എടുത്തത്. അപ്പോഴും കാശ് വാങ്ങിയവരുണ്ട്. ഉച്ചയോടെ ധനമന്ത്രിയാണ് ട്രഷറി ഡയറക്ടർക്ക് ഈ നിർദ്ദേശം നൽകിയത്. ഫോൺ മെസേജ് ആയിരുന്നു അത്. ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടുമില്ല. എങ്കിലും മന്ത്രിയുടെ ഫോൺ സന്ദേശം കിട്ടയപ്പോൾ തന്നെ ട്രഷറി വകുപ്പ് വേണ്ട ക്രമീകരണം നടത്തി. ഇതിനു മുമ്പ് തന്നെ ചിലർ പണം വാങ്ങി മിടുക്കന്മാരായി.

സാമ്പത്തിക വർഷത്തിൽ ഒരു പ്രാവശ്യം ആണ് ലീവ് സറണ്ടർ ലഭിക്കുന്നത്. ധനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് വിവരം ചോർന്നതെന്നും സൂചനയുണ്ട്. അതിനെ തുടർന്ന് ധനവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ലീവ് സറണ്ടർ മാറിയെന്നതാണ് വസ്തുത. 5 ലക്ഷം സർക്കാർ ജീവനക്കാർക്കും 5 ലക്ഷം പെൻഷൻകാർക്കും ശമ്പളത്തിന്റെയും പെൻഷന്റെയും ഭാഗമായി ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്ത ( ഡി.എ/ ഡി.ആർ) പിണറായി സർക്കാർ തടഞ്ഞ് വച്ചിട്ട് 16 മാസമായി. ഇതിനിടെയാണ് പുതിയ ലീവ് സറണ്ടർ പിടിക്കുന്നതിനുള്ള നീക്കം.

2019 ജനുവരി മുതൽ ശമ്പളത്തോടൊപ്പം ലഭിക്കേണ്ട 3% , 2019 ജൂലൈ മുതൽ ലഭിക്കേണ്ട 5 %, 2020 ജനുവരി മുതൽ ലഭിക്കേണ്ട 4% എന്നിവയാണ് ശമ്പളത്തോടൊപ്പവും പെൻഷനോടൊപ്പവും ലഭിക്കേണ്ടത് . സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കടുത്ത ശത്രുതയാണ് ഈ നിലപാടിലൂടെ പിണറായി സർക്കാർ കാണിക്കുന്നത്. എന്നാൽ ധൂർത്തിനു യാതൊരു കുറവുമില്ല. പുതിയതായി അനാവശ്യമായ നിരവധി പോസ്റ്റുകൾ ക്രിയേറ്റ് ചെയ്തതാണ് സംസ്ഥാന ഖജനാവ് ചോർച്ചയ്ക്ക് കാരണം.

ആ പോസ്റ്റുകൾ ഇവയാണ് 1.)മുഖ്യമന്ത്രിയുടെ ഉപദേശകർ എട്ടുപേർ, 2.) അധികമായി അനുവദിച്ച 5 ക്യാബിനറ്റ് റാങ്ക്. 3.) മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പരിപാലനത്തിനായി 9 താൽക്കാലിക ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത് ഇവരുടെ പ്രതിമാസ ശമ്പളം 54,000 രൂപയാണ്. സർക്കാർ സർവീസിലെ ഒന്നാം ഗസറ്റഡ് തസ്തികകൾ ആയ സെക്രട്ടറിയേറ്റ് സെക്ഷൻ ഓഫീസർ ഹയർസെക്കൻഡറി സീനിയർ അദ്ധ്യാപകർ സർക്കിൾ ഇൻസ്‌പെക്ടർ തഹസിൽദാർ എന്നിവരുടെ ശമ്പളത്തേക്കാൾ കൂടുതലാണ് ഈ താൽക്കാലിക ജീവനക്കാരുടെ ശമ്പളമെന്നതും പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു. സർക്കാർ ഈ അമിത ധൂർത്തുകൾ ഒഴിവാക്കണമെന്ന ആവശ്യം പ്രതിപക്ഷ സർവ്വീസ് സംഘടനളും ഉന്നയിക്കുന്നു.

ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട മൂന്നു ഗഡു ക്ഷാമബത്ത മാസങ്ങളായി തടഞ്ഞു വെച്ചിരിക്കുന്നത് ഇത് ആദ്യമായാണ്. അഖിലേന്ത്യ ഉപഭോക്ത്ര സൂചികയുടെ അടിസ്ഥാനത്തിൽ ആണ് ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. മൂന്ന് ഗഡുക്കളായി നൽകേണ്ടിയിരുന്ന ഈ ക്ഷാമബത്ത സർക്കാർ സംസ്ഥാന ഖജനാവിൽ സ്വരുക്കൂട്ടി ഇരിക്കുകയാണ്. പ്രളയകാലത്ത് സാലറി ചലഞ്ചൽ ചലഞ്ചിൽ പങ്കെടുത്തവരാണ് സർക്കാർ ജീവനക്കാർ. സർക്കാർ ഒരു നിമിഷം ചിന്തിക്കണം. സർക്കാർ ജീവനക്കാർക്ക് ഈ സർക്കാർ എന്ത് നൽകിയെന്ന ചോദ്യവും അവർ ഉയർത്തുന്നു.

അതിനിടെയാണ് ലീവ് സലണ്ടർ തടയുന്നത്. ഇതിനൊപ്പം ഡിഎ കുടിശിക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനും നീക്കമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP